” ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല.. ഇതാണെന്റെ വീട് , കേട്ടോ.. റോണോ.. ! ” ; റൊണാള്‍ഡോയ്ക്കുള്ള മറുപടിയുമായി മെസി

” ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല.. ഇതാണെന്റെ വീട് , കേട്ടോ.. റോണോ.. ! ” ; റൊണാള്‍ഡോയ്ക്കുള്ള മറുപടിയുമായി മെസി

ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല… ഇതാണെന്റെ വീട്… , ബാഴ്‌സലോണ വിട്ട് എവിടേക്കുമില്ലെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. നിലവില്‍ താന്‍ കളിച്ചുകൊണ്ടിരിക്കുന്നത് ലോകത്തെ മികച്ച ക്ലബിനൊപ്പമാണ് മാറ്റം ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു. ഓരോ വര്‍ഷവും എന്റെ മുന്നിലുള്ള വെല്ലുവിളി വ്യത്യസ്തമാണ്. ഗോള്‍ നേടാന്‍ ലീഗ് മാറേണ്ട ആവശ്യമില്ല. യുവന്റസിലേക്ക് പോയപ്പോള്‍ മെസിയെയും റോണോ ഇറ്റാലിയന്‍ ലീഗിലേക്ക് ക്ഷണിച്ചിരുന്നു. നാലു ലീഗുകളില്‍ താന്‍ കളിച്ചിട്ടുണ്ടെന്നും പക്ഷേ, മെസി അന്നും ഇന്നും ലാലിഗയില്‍ മാത്രമാണെന്നും തന്നെപ്പോലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാവണമെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു. READ MORE: ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കിവീസ് വിജയലക്ഷ്യത്തിലേക്ക്.. ഇതിനെതിരേ മെസിയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. അന്നൊന്നും റോണോയ്ക്ക് മറുപടി നല്കാന്‍ മെസി തയാറായിരുന്നില്ല. അതേസമയം നെയ്മര്‍ തിരികെ ബാഴ്‌സയിലെത്തുമെന്ന വാര്‍ത്തകളോടും സൂപ്പര്‍താരം പ്രതികരിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. നെയ്മര്‍ തിരിച്ചെത്താന്‍ ബാഴ്‌സ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ,…

Read More

ഒന്നിക്കുമോ… ഈ രണ്ടു വമ്പന്മാര്‍.. ? ഫുട്‌ബോള്‍ ആരാധകര്‍ കട്ട വെയിറ്റിംങ്

ഒന്നിക്കുമോ… ഈ രണ്ടു വമ്പന്മാര്‍.. ?  ഫുട്‌ബോള്‍ ആരാധകര്‍ കട്ട വെയിറ്റിംങ്

മാഡ്രിഡ്: കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലില്‍ അര്‍ജന്റീനന്‍ ക്ലബ്ബുകളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഗാലറിയില്‍ ആവേശമുയര്‍ത്താന്‍ സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. തിങ്കളാഴ്ച സ്‌പെയിനിലെ റയല്‍ മാഡ്രിഡ് മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍. READ MORE: ” കിടിലന്‍ പൂജാര ” ! : ഇന്ത്യയെ സെഞ്ചുറിക്കൈയ്യാല്‍ കരകയറ്റി ലിയോണല്‍ മെസി കളി കാണാന്‍ എത്തുമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തുന്നത് ഇതുവരെ സ്ഥിരീകരണമായില്ല. കളികാണാന്‍ ഇരുവരും ഒന്നിച്ചെത്തിയാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്ല സന്ദേശമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റയല്‍ മാഡ്രിഡ് വിട്ട ശേഷം ആദ്യമായാണ് റോണോ തന്റെ പഴയ തട്ടകത്തിലേക്ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാട്ടങ്കങ്ങളിലെ പ്രമുഖ പോരാട്ടമായ റിവര്‍പ്ലേറ്റ് ബൊക്ക ജൂനിയേഴ്‌സ് മത്സരത്തിന് ലോകമെങ്ങും വലിയ ആരാധകരാണുള്ളത്. അര്‍ജന്റീനയില്‍ നടക്കേണ്ട രണ്ടാംപാദ…

Read More