‘മീ ടൂ ക്യാംപെയിന്‍’: പ്രത്യേക മെയില്‍ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷന്‍

‘മീ ടൂ ക്യാംപെയിന്‍’: പ്രത്യേക മെയില്‍ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷന്‍

‘മീ ടൂ’ വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷന്‍ പരാതികള്‍ ncw.metoo@gmail.com എന്ന മെയില്‍ ഐഡിയില്‍ അയക്കാനാണ് നിര്‍ദ്ദേശം. മീ ടൂ വിവാദ വെളിപ്പെടുത്തലുകള്‍ ഏറുന്ന സാഹചര്യത്തിലാണ് നടപടി. മീ ടൂ വെളിപ്പെടുത്തലുകളില്‍ നേരത്തെ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാര്‍ക്കായിരിക്കും അന്വേഷണചുമതല. സമിതി നിയമവശം പരിശോധിക്കുകയും ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായവും തേടുകയും ചെയ്യാനാണ് ശിശുക്ഷേമമന്ത്രാലയത്തിന്റെ തീരുമാനം.

Read More