മായാനദിയില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

മായാനദിയില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

മായാനദിയില്‍ സ്ത്രീ വിരുദ്ധതയുണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയിട്ട് ട്രോളന്മാര്‍. ആഷിക് അബു സംവിധാനം ചെയ്ത മായാനദി കണ്ടുവെന്നും ടൊവിനോയുടെയും ഐശ്വര്യയുടേയും അഭിനയം കൊള്ളാം എന്നും അരുവിക്കര എംഎല്‍എ ശബരിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതിനോടൊപ്പം സിനിമയില്‍ തനിക്കു സ്ത്രീവിരുദ്ധമെന്നു തോന്നിയ ഒരു രംഗത്തെക്കുറിച്ചും ശബരിനാഥന്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശമാണ് മായാനദി ആരാധകരെ ചൊടിപ്പത്. സ്ത്രീവിരുദ്ധത കാണിക്കുന്നതും സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, സിനിമയിലെ ആ പ്രത്യേക രംഗം കണ്ടപ്പോള്‍ അതു നന്നായെന്നു പറഞ്ഞ് ആരും തിയേറ്ററില്‍ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചില്ലെന്നും തുടങ്ങിയുള്ള മറുപടികള്‍ പോസ്റ്റിനു താഴെയുണ്ട്. ശബരീനാഥനെ പരിഹസിച്ചുകൊണ്ടും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അറിയാവുന്ന പണിക്കു പോയാല്‍ പോരേ, ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ, പാര്‍വതിയെ കാണിക്കൂ സ്ത്രീവിരുദ്ധത ചര്‍ച്ചയായിക്കോളും, ഇതൊരു മാതിരി ചിന്തേടെ ജിമിക്കിക്കമ്മല് പോലായി എന്നെല്ലാമാണ് പരിഹാസങ്ങള്‍. ചേട്ടാ ഈ പോസ്റ്റ് വളച്ചൊടിച്ച്…

Read More

പ്രണയിതാക്കളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന പാട്ടിന്റെ കവര്‍ വേര്‍ഷനുമായി ദര്‍ശന; പാട്ട് വൈറല്‍

പ്രണയിതാക്കളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന പാട്ടിന്റെ കവര്‍ വേര്‍ഷനുമായി ദര്‍ശന; പാട്ട് വൈറല്‍

രണ്ടാഴ്ചയായി കേരളത്തിലെ പ്രണയിതാക്കളുടെ ചുണ്ടില്‍ രണ്ടാഴ്ചയായി തത്തിക്കളിക്കുന്നത് മലയാളം പാട്ടല്ല ഒരു ഹിന്ദിപ്പാട്ടാണ്. എന്നാല്‍ ഹിന്ദിപ്പടത്തിലേതല്ല എന്നുമാത്രം. മായാനദിയിലെ. ബാവ്രാ മന്‍ ദേഖ്‌നേ ചലാ ഏക് സപ്നാ എന്ന പാട്ട് പ്രണയത്തിന്റേതു മാത്രമല്ല സൗഹൃദത്തിന്റേതു കൂടിയാണ്. മായാനദി കണ്ടിറങ്ങിയവരെല്ലാം കൂടെക്കൂട്ടിയത് മൂന്നു പെണ്‍കുട്ടികളുടെ രാത്രിയിലെ ആ ബാല്‍ക്കണിയിരുത്തവും, സ്‌നേഹവും, സൗഹൃദവും, സംഗീതവും കൂടിയാണ്. ചിത്രത്തില്‍ അഭിനയിച്ച ദര്‍ശന രാജേന്ദ്രന്‍ തന്നെയാണ് ആ പാട്ട് സിനിമയ്ക്ക് വേണ്ടി പാടിയതും. ഇപ്പോള്‍ പാട്ടിന്റെ കവര്‍ വേര്‍ഷനുമായി ദര്‍ശന തന്നെയെത്തിയിരിക്കുകയാണ്. ഈ പാട്ട് മുഴുവനായി പാടാന്‍ നിരവധി പേരാണ് ദര്‍ശനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് ഗായകന്‍ സ്വാനന്ദ് കിര്‍കിറെയും എത്തിയിരുന്നു. ചിത്രത്തില്‍ ദര്‍ശനാ രാജേന്ദ്രനാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതമില്ലാതെ പതിയേ ഒഴുകുകയാണ് ആ പാട്ട്. സ്നേഹം മാത്രമേയുള്ളൂ അതില്‍. ലിയോണയും ഐശ്വര്യയും…

Read More