സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് – മായാനദി വീണ്ടും റിലീസിനൊരുങ്ങുന്നു

സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് – മായാനദി വീണ്ടും റിലീസിനൊരുങ്ങുന്നു

മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിലേക്കാണ് മായാനദി ഒഴുകിയെത്തിയത്. ചിത്രത്തിലെ പാട്ടുകളും പ്രണയവുമൊക്കെ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. ചിത്രത്തിന്റെ ഡിവിഡി കൂടി എത്തിയതോടെ മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ ഉയരുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി കേരളത്തിലെ ചില സെന്ററുകളില്‍ വീണ്ടും റിലീസിനൊരുങ്ങുകയാണ്. ആഷിക്ക് അബു തന്നെയാണ് ഈ വിവരം അറിയിച്ചത്. ടൊവിനോ തോമസ് – ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read More

നിറഞ്ഞ് കവിഞ്ഞ് മായാനദി; 100ാം ദിനത്തിലേക്ക്..

നിറഞ്ഞ് കവിഞ്ഞ് മായാനദി; 100ാം ദിനത്തിലേക്ക്..

കൊച്ചി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നാണ് പ്രണയത്തിന്റെ ‘മായാനദി’ പ്രേക്ഷക ഹൃദയത്തിലേക്കുള്ള ഒഴുക്ക് ആരംഭിച്ചത്. ആ ഒഴുക്ക് നൂറാം ദിവസത്തിലേക്കെത്തി നില്‍ക്കുകയാണ്. സംവിധായകന്‍ ആഷിക്ക് അബുവാണ് തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചറും, കവര്‍ പിക്ചറും മാറ്റി സന്തോഷം പങ്ക് വെച്ചത്. കൊച്ചിയില്‍ ലുലു മാളിലെ പിവിആറിലും, തൃശൂരില്‍ ഇന്നോക്‌സ് ശോഭാ സിറ്റി മാളിലും പ്രദര്‍ശനം തുടരുന്നുണ്ട്.

Read More

ആദി, മായാനദി, ക്യൂന്‍ ഇന്റെര്‍നെറ്റില്‍; പൈറസി വീണ്ടും പണി തുടങ്ങി

ആദി, മായാനദി, ക്യൂന്‍ ഇന്റെര്‍നെറ്റില്‍; പൈറസി വീണ്ടും പണി തുടങ്ങി

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാള ചിത്രങ്ങള്‍ പൈറസി സൈറ്റുകളില്‍ പ്രചരിക്കുന്നു. പുതിയ ചിത്രങ്ങളായ ആദി, മായാനദി, ക്യൂന്‍, മാസ്റ്റര്‍പീസ് ഉള്‍പ്പെടെ പത്ത് ചിത്രങ്ങളാണ് തമിഴ് റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളിലുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇത്തരം പൈറസി സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകളിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ് നേടുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തമിഴ് റോക്കേഴ്സില്‍ രണ്ട് ദിവസം കൊണ്ട് കണ്ടത് അറുപതിനായിത്തിലേറെപ്പേരാണ്. തമിഴ് റോക്കേഴ്സിനെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മാസം മുന്‍പ് ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ സൈറ്റ് വീണ്ടും സജീവമായിരിക്കുകയാണ്. തമിഴ് റോക്കേഴ്സ്. കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐ.പി അഡ്രസും ഉപയോഗിച്ചാണ് പുതിയപ്രവര്‍ത്തനം. നെതര്‍ലന്റില്‍ നിന്നുള്ള എന്‍ഫോഴ്സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണ് സൈറ്റില്‍ കാണുന്നത്.

Read More