മാരുതി എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പ് ഉടന്‍ എത്തിയേക്കും

മാരുതി എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പ് ഉടന്‍ എത്തിയേക്കും

മാരുതിയുടെ സിഎന്‍ജി ശ്രേണി വിപുലമാക്കാന്‍ ഏറ്റവും പുതിയ മോഡലായ എസ്-പ്രെസോ എത്തിയേക്കുമെന്ന് സൂചന. പെട്രോള്‍ വേരിയന്റിന് പിന്നാലെ സിഎന്‍ജി എന്‍ജിനിലും എസ്-പ്രെസോ നിരത്തിലെത്തിക്കാനുള്ള ഒരുക്കം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി മാരുതിയുടെ ചെറു ഡീസല്‍ കാറുകള്‍ക്ക് പകരമായി സിഎന്‍ജി വാഹനങ്ങള്‍ എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ മുമ്ബുതന്നെ അറിയിച്ചിരുന്നു. നടപ്പുസാമ്ബത്തികവര്‍ഷം മാരുതി 31,000 സി.എന്‍.ജി. വാഹനങ്ങള്‍ നിരത്തിലിറക്കിയിരുന്നു. നിലവില്‍ മാരുതിയുടെ ആള്‍ട്ടോ, ആള്‍ട്ടോ കെ 10, വാഗണര്‍, സെലേറിയോ, ഡിസയര്‍ ടൂര്‍ എസ്, ഈകോ തുടങ്ങിയ മോഡലുകളുടെ സി.എന്‍.ജി. പതിപ്പാണ് വിപണിയിലുള്ളത്. ഇവയുടെ കൂട്ടത്തിലേക്കാണ് മാരുതിയുടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ എസ്-പ്രെസോ എത്തുന്നത്. എസ്-പ്രെസോയുടെ പെട്രോള്‍ പതിപ്പിനെക്കാള്‍ 50,000 രൂപവരെ അധികമായിരിക്കും സിഎന്‍ജി മോഡലിന്റെ വിലയെന്നാണ് സൂചന. അതേസമയം, പെട്രോള്‍ വാഹനത്തെക്കാള്‍ ഇന്ധനക്ഷമതയും പരിപാലന ചെലവും ഈ വാഹനത്തിന് കുറവായിരിക്കുമെന്നും വാര്‍ത്തയുണ്ട്. നിലവില്‍ പെട്രോള്‍ വാഹനത്തിന് കരുത്തേകുന്ന…

Read More

നെക്സ വഴി മാരുതി സുസുക്കി വിറ്റഴിച്ചത് 10 ലക്ഷം കാറുകള്‍

നെക്സ വഴി മാരുതി സുസുക്കി വിറ്റഴിച്ചത് 10 ലക്ഷം കാറുകള്‍

നാല് വര്‍ഷം കൊണ്ട് നെക്സ വഴി മാരുതി സുസുക്കി വിറ്റഴിച്ചത് 10 ലക്ഷം കാറുകള്‍. 2015 മുതലാണ് നെക്സ വഴി മാരുതി വില്‍പന ആരംഭിച്ചത്. മാരുതിയുടെ മറ്റ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും കൂടുതല്‍ പ്രീമിയം നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നതാണ് നെക്സയുടെ പ്രത്യേകത. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 200 സിറ്റികളിലായി 350ലേറെ നെക്സ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനും മാരുതി സുസുക്കിക്ക് സാധിച്ചിരുന്നു. എസ്-ക്രോസ് മോഡലാണ് നെക്സയിലൂടെ മാരുതി ആദ്യമായി വിപണിയിലെത്തിച്ചിരുന്നത്. പിന്നാലെ ബലേനോ, സിയാസ്, ഇഗ്‌നീസ്, എക്സ്എല്‍ 6 എന്നീ മോഡലുകലും നെക്സ വഴി നിരത്തിലേക്കെത്തി. നെക്സയുടെ പകുതിയോളം ഉപഭോക്താക്കളും 35 വയസ്സിന് താഴെയുള്ളവരാണെന്നും മാരുതി പറയുന്നു. ഇന്ത്യന്‍ വാഹന മേഖലയിലെ മൂന്നാമത്തെ വലിയ ബ്രാന്‍ഡാണ് നെക്സയെന്നും മാരുതി വ്യക്തമാക്കുന്നു.

Read More

പുതുമകളോടെ ‘സിയാസ്’ അടുത്തമാസം : ബുക്കിങ് തുടങ്ങി

പുതുമകളോടെ ‘സിയാസ്’ അടുത്തമാസം : ബുക്കിങ് തുടങ്ങി

പരിഷ്‌കരിച്ച ‘സിയാസ്’ സെഡാനുള്ള ബുക്കിങ്ങുകള്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ചില ‘നെക്‌സ’ ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി. 21,000 രൂപ അഡ്വാന്‍സ് ഈടാക്കിയാണു നവീകരിച്ച ‘സിയാസ്’ ബുക്ക് ചെയ്യാന്‍ അവസരം നല്‍കുന്നത്. പുതിയ കാര്‍ വരുന്നതിനു മുന്നോടിയായി നിലവിലുള്ള ‘സിയാസി’നു വമ്പന്‍ വിലക്കിഴിവും പല ഡീലര്‍ഷിപ്പുകളും അനുവദിക്കുന്നുണ്ട്. അതേസമയം കാഴ്ചയിലെ മാറ്റങ്ങള്‍ക്കപ്പുറം സാങ്കേതികവിഭാഗത്തിലും കാര്യമായ പുതുമകളോടെയാവും പുത്തന്‍ ‘സിയാസി’ന്റെ വരവ്. പുത്തന്‍ ഹെഡ്‌ലാംപ്, മുന്‍ ബംപര്‍ എന്നിവയ്‌ക്കൊപ്പം വേറിട്ട മുന്‍ ഗ്രില്ലും ഈ ‘സിയാസി’ലുണ്ടാവും. പുത്തന്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം വില്‍പ്പനയ്ക്കുള്ള ‘സിയാസി’ന്റെ പരിഷ്‌കരിച്ച പതിപ്പില്‍ സുസുക്കി ഹൈബ്രിഡ് വെഹിക്ക്ള്‍ സിസ്റ്റമെന്ന മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. ഇതോടെ സി വിഭാഗത്തില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാവുന്ന ഏക മോഡലുമാവും പരിഷ്‌കരിച്ച ‘സിയാസ്’. കാറിലെ പുതിയ 1.5 ലീറ്റര്‍, കെ സീരീസ് പെട്രോള്‍ എന്‍ജിന്…

Read More

പുതിയ ‘സിയാസ് ‘വരുന്നു ഈ മാസം 20 ന്..

പുതിയ ‘സിയാസ് ‘വരുന്നു ഈ മാസം 20 ന്..

മാരുതി സുസുക്കി ‘സിയാസി’ന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്ത 20നു പ്രീമിയം ഡീലര്‍ഷിപ് ശൃംഖലയായ ‘നെക്‌സ’വഴി വില്‍പ്പനയ്‌ക്കെത്തും. നേരത്തെ ഓഗസ്റ്റ് ആറിനായിരുന്നു മാരുതി സുസുക്കി ‘2018 സിയാസി’ന്റെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റൊരു പരിപാടി അതേ ദിവസമുള്ള സാഹചര്യത്തില്‍ ‘2018 സിയാസ്’ അവതരണം നീട്ടിവയ്ക്കുകയായിരുന്നു. അരങ്ങേറ്റത്തിനു മുന്നോടിയായി പരിഷ്‌കരിച്ച ‘സിയാസി’നുള്ള ബുക്കിങ്ങുകള്‍ പ്രീമിയം ഡീലര്‍ഷിപ് ശൃംഖലയായി ‘നെക്‌സ’ ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങിരുന്നു. 11,000 മുതല്‍ 25,000 രൂപ വരെ മുന്‍കൂര്‍ ഈടാക്കിയാണു നവീകരിച്ച ‘സിയാസ്’ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നത്. കാഴ്ചയിലെ മാറ്റങ്ങള്‍ക്കപ്പുറം സാങ്കേതിക വിഭാഗത്തിലും കാര്യമായ പുതുമകളോടെയാവും പുത്തന്‍ ‘സിയാസി’ന്റെ വരവ്. പുത്തന്‍ ഹെഡ്‌ലാംപ്, മുന്‍ ബംപര്‍ എന്നിവയ്‌ക്കൊപ്പം വേറിട്ട മുന്‍ ഗ്രില്ലും ‘2018 സിയാസി’ലുണ്ടാവും. പുത്തന്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം വില്‍പ്പനയ്ക്കുള്ള ‘സിയാസി’ന്റെ പരിഷ്‌കരിച്ച പതിപ്പില്‍ സുസുക്കി ഹൈബ്രിഡ് വെഹിക്ക്ള്‍ സിസ്റ്റ(എസ് എച്ച് വി എസ്)മെന്ന മൈല്‍ഡ്…

Read More

വരുന്നൂ എര്‍ട്ടിഗ സ്‌പോര്‍ട്…

വരുന്നൂ എര്‍ട്ടിഗ സ്‌പോര്‍ട്…

പുതുതലമുറ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ വരാനിരിക്കെ മോഡലിനെ കൂടുതല്‍ സ്‌പോര്‍ ടിയാക്കി കാഴ്ച്ചവെക്കുകയാണ് സുസുക്കി. നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന് ഇന്തോനേഷ്യ ഇന്റര്‍ നാഷണല്‍ ഓട്ടോ ഷോയില്‍ പുതിയ എര്‍ട്ടിഗ സ്‌പോര്‍ടിനെ സുസുക്കി അവതരിപ്പിച്ചു. പുറംമോടിയില്‍ സുസുക്കി വരുത്തിയ മാറ്റങ്ങളാണ് 2018 എര്‍ട്ടിഗ സ്‌പോര്‍ടിന്റെ പ്രധാന സവിശേഷത. അതേസമയം പുതിയ മോഡല്‍ പെര്‍ഫോര്‍മന്‍സ് കേന്ദ്രീകൃതമല്ല. ഒന്നിലധികം സ്‌റ്റൈലിംഗ് കിറ്റുകള്‍ എംപിവി യ്ക്ക് ലഭിച്ചിട്ടുണ്ട്. ഗ്രില്ലിന് കറുപ്പ് പശ്ചാത്തലമാണ്. ഇരുണ്ട ഹെഡ്‌ലാമ്പുകള് (സ്‌മോക്ക്ഡ്), പരിഷ്‌കരിച്ച അലോയ് വീലുകള്‍, ബോഡി കിറ്റ്, റൂഫ്‌സ് പോയിലര്‍, അണ്ടര്‍ബോഡി സ്‌പോയിലര്‍ എന്നിവയെല്ലാം എര്‍ട്ടിഗ സ്‌പോര്‍ടിന്റെ മാറ്റങ്ങളില്‍പ്പെടും. വീതികുറഞ്ഞ ടയറുകളാണ് എംപിവിയില്‍ ഒരുങ്ങുന്നത്. എര്‍ട്ടിഗ് സ്‌പോര്‍ടിന് സാധാരണ എര്‍ട്ടിഗയെക്കാളും ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണ്. 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീല്‍ ഓപ്ഷന്‍ എംപിവിയിലുണ്ട്. എല്‍ ഇ ഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്…

Read More

എസ്-പ്രെസോയുടെ വീഡിയോ ടീസര്‍ പുറത്ത് വിട്ട് മാരുതി

എസ്-പ്രെസോയുടെ വീഡിയോ ടീസര്‍ പുറത്ത് വിട്ട് മാരുതി

ലോഞ്ചിങ്ങിന് മുന്നോടിയായി എസ്-പ്രെസോയുടെ ആദ്യ വീഡിയോ ടീസര്‍ പുറത്ത് വിട്ട് മാരുതി. മിനി എസ്.യു.വിയുടെ എക്സ്റ്റീരിയര്‍ രൂപം വ്യക്തമാക്കുന്നതാണ് ടീസര്‍ വീഡിയോ. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍-എസ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണിത്. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയ്ക്ക് കരുത്തേകുക. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പവര്‍ നല്‍കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് വകഭേദവും ഇതിലുണ്ടാകും. സ്റ്റാന്റേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളില്‍ ആകെ ഒമ്ബത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തും. ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമില്‍ ബോക്‌സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്ബ്, സ്‌കിഡ് പ്ലേറ്റ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്തനാക്കും. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവ അകത്തളത്തുണ്ട്….

Read More

ആഡംബരത്തിന് വേണ്ടി മാരുതിയില്‍ ലക്ഷങ്ങള്‍ മുടക്കി മിനുക്ക് പണിചെയ്ത് ബെന്‍സ് ആക്കി മാറ്റി, എന്നാല്‍ ഈ കാര്യം അധികൃതര്‍ അറിഞ്ഞതോടെ എട്ടിന്റെ പണി അദ്ദേഹത്തെ തേടിയെത്തി

ആഡംബരത്തിന് വേണ്ടി മാരുതിയില്‍ ലക്ഷങ്ങള്‍ മുടക്കി മിനുക്ക് പണിചെയ്ത് ബെന്‍സ് ആക്കി മാറ്റി, എന്നാല്‍ ഈ കാര്യം അധികൃതര്‍ അറിഞ്ഞതോടെ എട്ടിന്റെ പണി അദ്ദേഹത്തെ തേടിയെത്തി

തിരൂര്‍: ആഡംബരത്തിന് വേണ്ടി പലതും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ. അതുപോലെത്തന്നെ വില കൂടിയ കാറുകള്‍ ഏവരുടെയും സ്വപ്നവുമാണ്. പക്ഷെ വാങ്ങാന്‍ പണമില്ലെങ്കില്‍ പിന്നെ ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ?. അത്തരമൊരു ആഗ്രഹം നടപ്പിലാക്കാന്‍ സാധാരണ കാര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര കാറാക്കി മാറ്റിയ വ്യക്തി കുടുക്കിലായി. അധികൃതര്‍ ഇടപെട്ടതോടെ കാര്‍ പഴയപടിയാക്കാതെ തരമില്ലാതായി. മാരുതി കാറാണ് രൂപം മാറ്റി ബെന്‍സാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ടയര്‍, കാറിന്റെ മുന്‍വശം, ഘടന എന്നിവ തിരിച്ചറിയാനാകാത്ത വിധത്തിലാണ് കാര്‍ മാറ്റിയത്. ഇതിനെക്കുറിച്ച് തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു പരാതി ലഭിച്ചിരുന്നു. തിരൂര്‍ എംവിഐ കെ.അനസ് മുഹമ്മദ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഉടമ കാര്‍ മഞ്ചേരിയിലെ കച്ചവടക്കാര്‍ക്കു കൈമാറി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജോയിന്റ് ആര്‍ടിഒ സി.യു.മുജീബ് വാഹനത്തിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. എന്നാല്‍ കാറുടമായ…

Read More

സുസുകിയുടെ കോംപാക്റ്റ് ക്രോസോവര്‍ ‘ഇഗ്നിസ്’ വരുന്നു…

സുസുകിയുടെ കോംപാക്റ്റ് ക്രോസോവര്‍ ‘ഇഗ്നിസ്’ വരുന്നു…

വിറ്റാരയുടെ വിജയമാവര്‍ത്തിക്കാന്‍ സുസുകിയുടെ ഇഗ്നിസ് വരുന്നു. ആദ്യ കോംപാക്റ്റ് ക്രോസോവര്‍ എന്ന ലേബലില്‍ വിപണിയിലെത്തുന്ന ഇഗ്നിസ് നിര്‍മ്മാണ നിലവാരത്തിലും ഫീച്ചറുകളിലും ഏറ്റവും മികച്ച വാഹനമായിരിക്കും. 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.3ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഇഗ്‌നിസിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഗ്നിസിന്റെ ഓട്ടോമാറ്റിക് വാരിയെന്റിനെയും ഉടന്‍ പ്രതീക്ഷിക്കാം. പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, നീളം കൂടിയ ഗ്രില്‍, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകള്‍, ഉയര്‍ന്ന ബോണറ്റ്, എന്നിവയാണ് ഇഗ്‌നിസിന്റെ പുറമെയുള്ള സവിശേഷതകളായി പറയാവുന്നത്. കീലെസ് എന്‍ട്രി, എന്‍ജിന്‍ സ്റ്റാര്‍ട്-സ്റ്റോപ്പ് സിസ്റ്റം, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലെ, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം എന്നീ ഫീച്ചറുകളും ഈ ക്രോസോവറില്‍ അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാപ്പനീസ്…

Read More