വിവാഹത്തിനുള്ള ചിലവ് വളരെ കൂടുതലായതുകൊണ്ട് മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു

വിവാഹത്തിനുള്ള ചിലവ് വളരെ കൂടുതലായതുകൊണ്ട് മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു

അമിതമായുള്ള വിവാഹ ചെലവ് ഒഴിവാക്കാന്‍ അമ്പതുകാരന്‍ മൂന്നുയുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു. ഉഗാണ്ടയിലെ വകിസൊ ജില്ലയിലെ കതാംബി സ്വദേശിയായ മൊഹമ്മദ് സെമന്‍ഡ എന്നയാളാണ് മൂന്നു യുവതികളെയും ഒരു ചടങ്ങില്‍ വിവാഹം ചെയ്ത് താരമായത്. തന്റെ സമ്പത്ത് മോഹിച്ച് അവര്‍ തന്നെ വിവാഹം ചെയ്തതാണെന്ന് പറയാനാവില്ലെന്നും തന്റെ സാമ്പത്തികസ്ഥിതി അത്ര മെച്ചപ്പെട്ടതൊന്നുമല്ലെന്ന് ഈ മൂന്നുപേര്‍ക്കുമറിയാമെന്നും തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അവര്‍ വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് മൊഹമ്മദ് പറയുന്നത്. മൂന്നു പേര്‍ക്കും പരസ്പരം തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും താന്‍ കഠിനാധ്വാനം ചെയ്ത് അവരെ പോറ്റുമെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല്‍പ്പത്തിയെട്ടുകാരിയായ സല്‍മത്ത് നലുവുജ്ജെ, ഇരുപത്തിയേഴുകാരിയായ ജാമിയോ നകായിസാ, ഇരുപത്തിനാലുകാരിയായ മസ്തുല്ല നാംവന്‍ജെ എന്നിവരെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സല്‍മത്ത് നലുവുജ്ജയെ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് മൊഹമ്മദ് വിവാഹം ചെയ്തതാണ്. ഈ ബന്ധത്തില്‍ അവര്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്….

Read More

വിവാഹേതര ബന്ധങ്ങളില്‍ സത്രീകളും മോശക്കാരല്ല

വിവാഹേതര ബന്ധങ്ങളില്‍ സത്രീകളും മോശക്കാരല്ല

വിവാഹേതരബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നതില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും മോശക്കാരല്ല എന്നു പഠനം. ഡേറ്റിംഗ് സൈറ്റായ ഡന്‍ ഡോട് കോം നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമായത്. വിവാഹേതരബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നതില്‍ സ്ത്രീകള്‍ക്കു മടിയൊന്നും ഇല്ല എന്ന് ഈ സര്‍വേയില്‍ വ്യക്തമാക്കുന്നു. മൂന്നിലൊന്നു വിവാഹേതരബന്ധങ്ങള്‍ക്കും മുന്‍കൈ എടുക്കുന്നതു സ്ത്രീകളായിരിക്കും എന്നു സര്‍വേ പറയുന്നു. ലോകത്തെല്ലായിടത്തും 34 നും 49 നും ഇടയില്‍ പ്രായമുള്ളവരാണു ഇത്തരം ബന്ധങ്ങള്‍ തേടി പോകുന്നത്. 88 ശതമാനം ആളുകള്‍ ഇത്തരം ബന്ധങ്ങള്‍ മൂന്നമാത് ഒരാളോടു പറയില്ല എന്നു പറയുന്നു. എന്നാല്‍ വളരെ കുറച്ചു പേര് ഇതു വീട്ടുകാരില്‍ നിന്നു മറച്ചു വയക്കാറില്ല. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലതികം ആളുകളും വിവാഹേതരബന്ധം ഒരു തെറ്റല്ലാ എന്നു ചിന്തിക്കുന്നവര്‍ ആണ്. ശാരീരിക തൃപ്തി തേടിയാണു പലരും ഇത്തരം ബന്ധങ്ങളിലേയ്ക്ക് പോയത്. ഭര്‍ത്താവിന് മറ്റു സ്ത്രീകളോടുള്ള അടുപ്പമാണു സ്ത്രീകളുടെ വിവാഹേതര ബന്ധത്തിന്റെ…

Read More

ഭാര്യയെ കബളിപ്പിച്ച് മദ്ധ്യവയസ്‌കന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു

ഭാര്യയെ കബളിപ്പിച്ച് മദ്ധ്യവയസ്‌കന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു

ഗുണ്ടല്‍പേട്ട്: ഭാര്യയെ കബളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത മദ്ധ്യവയസ്‌കനെതിരെ ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കി. കര്‍ണ്ണാടകയിലെ ചാമ്രാജ്നഗര്‍ സ്വദേശി 44 വയസ്സുകാരനായ രവിശങ്കറാണ് ആദ്യ ഭാര്യയെ കബളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഗുണ്ടല്‍ പേട്ടില്‍ കെഎസ്ആര്‍ടിസി കണ്ടക്റ്ററായ ഇദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഇക്കാര്യം യാദൃശ്ചികമായി രവിശങ്കറിന്റെ ഭാര്യ അറിയുവാന്‍ ഇടയായി. രവിശങ്കര്‍ തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ ആദ്യ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

Read More