” അത് എല്ലാം വന്നത് ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും… ”, പോലീസിനോട് മഞ്ഞപ്പട

” അത് എല്ലാം വന്നത് ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും… ”, പോലീസിനോട് മഞ്ഞപ്പട

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം സി കെ വിനീതിനെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പുറത്തുപോയത് തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ സന്ദേശങ്ങളും പോസ്റ്റുകളും പിന്‍വലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന് വിനീത് അറിയിച്ചു. കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ് സി മത്സരത്തിനിടെ സി കെ വിനീത് ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരം കൂടിയായ വിനീത് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകീര്‍ത്തികരമായ ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ എക്‌സിക്യൂട്ടീവ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട പൊലീസിനോട് സമ്മതിച്ചത്. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് വാട്സ്ആപ്പ് ഗ്രൂപ്പിലെ രണ്ടുപേരാണ് പൊലീസിന് മൊഴി നല്‍കിയത്. ‘താന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കെതിരെയല്ല പരാതി നല്‍കിയത്. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിനെതിരെയായിരുന്നു തന്റെ പരാതി. തനിക്കെതിരെ…

Read More

” കണ്ണേ… കനിയെ കൈവിടില്ല.. സത്യം.. സത്യം ഇത് സത്യം… ” ; ബ്ലാസ്‌റ്റേഴ്‌സിനോട് മഞ്ഞപ്പട.. !!!

” കണ്ണേ… കനിയെ കൈവിടില്ല.. സത്യം.. സത്യം ഇത് സത്യം… ” ; ബ്ലാസ്‌റ്റേഴ്‌സിനോട് മഞ്ഞപ്പട.. !!!

കൊച്ചി: ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ ഹോം മത്സരം കാണാന്‍ പതിനായിരത്തില്‍ താഴെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെത്തിയത്. സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മോശം പ്രകടനം തുടരുന്നതായിരുന്നു മഞ്ഞപ്പട ആരാധകര്‍ കളി ബഹിഷ്‌കരിക്കാന്‍ കാരണം. എന്നാല്‍ ഈ തീരുമാനത്തില്‍ മഞ്ഞപ്പടയ്‌ക്കെതിരെ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മാത്തേവൂസ് ആഞ്ഞടിച്ചിരുന്നു. മാത്തേവൂസിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നിര്‍ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് മഞ്ഞപ്പട ആരാധകര്‍. പുനെക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ഹോം മത്സരത്തില്‍ സ്‌റ്റേഡിയം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പട ക്യാംപയിന്‍ ആരംഭിച്ചു. ജെംഷഡ്പൂരിനെതിരെ സമനില വഴങ്ങിയെങ്കിലും മുന്‍ മത്സരങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചതാണ് ആരാധകരുടെ മനംമാറ്റത്തിന് കാരണം. READ MORE: ” പ്രിയങ്കയുടെ ഭര്‍ത്താവൊക്കെ എന്ത്…, അതിനേക്കാള്‍ മികച്ചത് എന്റെ ഭര്‍ത്താവ്… ” – രാഖി സാവന്ത് മഞ്ഞപ്പട കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…’വെറും 90 മിനുറ്റ് മാത്രം ആയുസുള്ള…

Read More

” മഞ്ഞപ്പട കലിപ്പില്‍ തന്നെ.., ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും ”

” മഞ്ഞപ്പട കലിപ്പില്‍ തന്നെ.., ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും ”

” മഞ്ഞപ്പട കട്ടക്കലിപ്പിലിരിക്കുമ്പോള്‍ തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പോരിനിറങ്ങുന്നത്… ” മഞ്ഞപ്പട കട്ടക്കലിപ്പിലിരിക്കുമ്പോള്‍ തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പോരിനിറങ്ങുന്നത്. കൊച്ചിയിലെ മത്സരം ബഹിഷ്‌കരിക്കാന്‍ ആരാധകകൂട്ടം തന്നെ കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. മത്സരം ഇന്ന് രാത്രി 7.30ന് ആരംഭിക്കും. ജാംഷഡ്പുര്‍ എഫ്.സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികളായെത്തുന്നത്. തോല്‍വികള്‍ ടീമിന്റെയും, കോച്ച് ഡേവിഡ് ജെയിംസിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തന്നെ ബാധിക്കും. മത്സരങ്ങള്‍ എല്ലാം ജയിച്ചാലും മറ്റുള്ള ടീമുകളുടെ പ്രകടനവും കണക്കിലെ കളികളുമൊക്കെ അനുകൂലമായെങ്കില്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിനു ടൂര്‍ണമെന്റില്‍ നിലനില്‍പ്പുള്ളൂ. ജയം അല്ലെങ്കില്‍ മരണമെന്ന വീറോടെ കളത്തിലിറങ്ങാന്‍ ഓരോരുത്തരേയും നിര്‍ബന്ധിതരാക്കുന്നതും ഈ സാഹചര്യമാണ്. READ MORE: ‘ കോലിയെ പ്രകോപിപ്പിക്കരുത് ‘ – ടിം പെയ്ന്‍ ഒരു വിന്നിങ് കോമ്പിനേഷന്‍ ഇല്ല എന്നതുതന്നെയാണ് ടീമിന്റെ ഏറ്റവും വലിയ പരാജയം. ആദ്യ ഇലവനിലെ പരീക്ഷണങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആവിഷ്‌ക്കരിക്കുന്ന തന്ത്രങ്ങള്‍ കളത്തില്‍ പരാജയപ്പെടുന്നു. കളിചുവടുകള്‍ തെറ്റിച്ചുകൊണ്ട് എതിരാളികള്‍…

Read More

” ഇതാണ് അവസ്ഥയെങ്കില്‍ ആളൊഴിഞ്ഞ ഗാലറിയില്‍ കളിക്കേണ്ടി വരും… ; ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞപ്പടയുടെ താക്കീത്.. ”

” ഇതാണ് അവസ്ഥയെങ്കില്‍ ആളൊഴിഞ്ഞ ഗാലറിയില്‍ കളിക്കേണ്ടി വരും… ; ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞപ്പടയുടെ താക്കീത്.. ”

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ സമനിലക്കുരുക്കില്‍ വീണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മഞ്ഞപ്പട ആരാധകര്‍ ഒട്ടും തൃപ്തരല്ല. ആരും ടീമിനേക്കാള്‍ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള ആരാധകരുടെ ഈ അതൃപ്തി കൂടുതല്‍ വ്യക്തമാകുന്ന സംഭവങ്ങളാണ് മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജില്‍ അരങ്ങേറുന്നത്. Read More: ഹോക്കി ലോകകപ്പ്: ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് സമനില നാലാം തിയതി ജെംഷഡ്പൂരിനെതിരെ നടക്കുന്ന ഹോം മാച്ച് കാണാന്‍ നിങ്ങള്‍ പോകുമോ എന്ന് ചോദിച്ച് മഞ്ഞപ്പട ആരാധകര്‍ ഫേസ്ബുക്കില്‍ പോള്‍ സംഘടിപ്പിച്ചു. വോട്ട് ചെയ്തവരില്‍ 84 ശതമാനം പേരും കളി ബഹിഷ്‌കരിക്കും എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ ജെംഷഡ്പൂരിനെതിരായ മത്സരത്തില്‍ മഞ്ഞപ്പടയുടെ ഗാലറി നിറയില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്. വോട്ടെടുപ്പിന് പിന്നാലെ വിശദീകരണ പോസ്റ്റുമായി മഞ്ഞപ്പട രംഗത്തെത്തി. ‘മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം വോട്ടെടുപ്പിനെ കാണാന്‍….

Read More