മണിരത്നം ചിത്രത്തില്‍ നിന്നു പിന്മാറിയതിന്റെ കാരണം തുറന്നു പറഞ്ഞ് ഫഹദ് ഫാസില്‍

മണിരത്നം ചിത്രത്തില്‍ നിന്നു പിന്മാറിയതിന്റെ കാരണം തുറന്നു പറഞ്ഞ് ഫഹദ് ഫാസില്‍

മണിരത്നം ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം വലിയ ലക്ഷ്യമായി പങ്കുവെയ്ക്കുന്ന താരങ്ങള്‍ നിരവധിയാണ്. അങ്ങനെയൊരു അവസരം കിട്ടിയാല്‍ അത് വലിയ സന്തോഷത്തോടെ പങ്കുവെയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ് പതിവു കാഴ്ച. പക്ഷേ ഇവിടെ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍ നടന്‍ ഫഹദ് ഫാസില്‍. മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ചെക്ക ചിവന്ത വാന’ത്തിലേയ്ക്ക് വന്‍ താരനിരയോടൊപ്പം പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ഫഹദ് പിന്മാറുകയായിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിന്മാറാനുണ്ടായ കാരണത്തെക്കുറിച്ച് ഫഹദ് മനസ്സു തുറന്നു. മനസില്‍ ഒരു സിനിമ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ ചിത്രങ്ങളില്‍ നിന്നും പിന്മാറുന്നതെന്നും മണിരത്നത്തിന്റെ ചിത്രം അവസാനനിമിഷം വരെ മനസില്‍ കാണാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പല ചിത്രങ്ങളില്‍ നിന്നും ഇങ്ങനെ പിന്മാറാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നും ഫഹദ് പറയുന്നു. അതേസമയം എന്തുകൊണ്ടാണ്…

Read More

‘ചെക്ക ചിവന്ത വാനം’ തിയറ്ററുകളിലേക്ക്…

‘ചെക്ക ചിവന്ത വാനം’ തിയറ്ററുകളിലേക്ക്…

ഇന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള സംവിധായകന്‍ മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനം സെപ്തംബര്‍ 28ന് തിയറ്ററുകളിലേക്ക്. മികച്ച സാങ്കേതികപ്രവര്‍ത്തകരും താരങ്ങളും അണിനിരക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു, ഹൈദരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രീകരണത്തീയതി നീണ്ടുപോയതിനാല്‍ ഫഹദ് ചിത്രത്തില്‍നിന്ന് പിന്മാറിയതോടെയാണ് പകരം അരുണ്‍ വിജയ് സിനിമയുടെ ഭാഗമായതെന്ന് കരുതുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട അപ്പാനി ശരത് മണിരത്‌നം ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സംഗീതം എ ആര്‍ റഹ്മാനും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍പ്രസാദുമാണ്.

Read More

മണിരത്‌നം ചിത്രത്തില്‍ ജ്യോതികയുടെ നായകന്‍ മലയാളത്തിലെ യുവനടന്‍ ? ആ ബമ്പര്‍ അടിച്ചത് ആര്‍ക്ക്?

മണിരത്‌നം ചിത്രത്തില്‍ ജ്യോതികയുടെ നായകന്‍ മലയാളത്തിലെ യുവനടന്‍ ? ആ ബമ്പര്‍ അടിച്ചത് ആര്‍ക്ക്?

മണിരത്‌നം ചിത്രത്തില്‍ തമിഴിലെ സൂപ്പര്‍സുന്ദരിയും സൂപ്പര്‍താരം സൂര്യയുടെ ഭാര്യയുമായ ജ്യോതിക എത്തുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യയുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ജ്യോതിക. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തമിഴില്‍ രണ്ടാം വരവ് നടത്തിയത്. തുടര്‍ന്ന് അഭിനയിച്ചത് മഗലിയാര്‍ മട്ടും എന്ന ചിത്രമാണ്. ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ബാല സംവിധാനം ചെയ്യുന്ന നാച്ചിയാര്‍ എന്ന ചിത്രത്തിലാണ് ജ്യോതിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനു ശേഷമായിരിക്കും മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുക. ചിത്രത്തിലെ നായകന്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ അടക്കമുള്ള മലയാള താരങ്ങളുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. വിജയ് സേതുപതി, അരവിന്ദ് സ്വാമി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജ്യോതികയുടെ നായകനായെത്തുന്ന താരത്തെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരനിര്‍ണയത്തെക്കുറിച്ച് സംവിധായകന്‍ ഇതുവരെ മിണ്ടിയിട്ടില്ല.

Read More

മകന് രക്ഷയായത് അമ്മയുടെ ട്വിറ്റര്‍ പോസ്റ്റ്…കൊള്ളയടിക്കപ്പെട്ട താരപുത്രന്‍ സുരക്ഷിതന്‍

മകന് രക്ഷയായത് അമ്മയുടെ ട്വിറ്റര്‍ പോസ്റ്റ്…കൊള്ളയടിക്കപ്പെട്ട താരപുത്രന്‍ സുരക്ഷിതന്‍

സംവിധായകന്‍ മണിരത്നത്തിന്റേയും നടി സുഹാസിനിയുടെയും മകന്‍ നന്ദന്‍ ഇറ്റലിയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. മകന് സഹായം തേടി സുഹാസിനി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഞായറാഴ്ചയായിരുന്നു സംഭവം. വെനീസില്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കുമോ ഞങ്ങളുടെ മകന്‍ വെനീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. അവനെ എയര്‍ പോര്‍ട്ടിലെത്താന്‍ ആരെങ്കിലും സഹായിക്കാമോ എന്നാണ് സുഹാസിനി ട്വീറ്റ് ചെയ്തത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം വൈറലാവുകയും വെനീസില്‍ തന്നെയുള്ള ആരുടെയോ സഹയത്താല്‍ താരദമ്പതികളുടെ മകന്‍ നന്ദന്‍ രക്ഷപ്പെടുകയായിരുന്നു. നന്ദന്‍ സുരക്ഷിതനായി എത്തിയെന്നും പിന്നീട് സുഹാസിനി ട്വീറ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം ഏഴുമണിയ്ക്കായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യ ട്വീറ്റ് സുഹാസിനി കുറിച്ചത്. ആയിരത്തോളംപേര്‍ ആ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയുണ്ടായി. മകന്‍ വെനീസിലെ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ പൊലീസ് സ്റ്റേഷനടുത്തുണ്ടെന്നും മറ്റുമുള്ള വിവരങ്ങള്‍ സുഹാസിനി ട്വിറ്ററില്‍ പങ്കുവെച്ചു. പിന്നീട് സഹായിക്കാന്‍ കഴിയാത്തവര്‍ നന്ദനെ വിളിക്കരുതെന്നും മകന്റെ…

Read More