‘ ഫോബ്‌സ് ഇന്ത്യയുടെ 100 പേരുടെ പട്ടികയില്‍ മമ്മൂട്ടിയും, നയന്‍താരയും.. ‘

‘ ഫോബ്‌സ് ഇന്ത്യയുടെ 100 പേരുടെ പട്ടികയില്‍ മമ്മൂട്ടിയും, നയന്‍താരയും.. ‘

മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ വിനോദരംഗത്തു നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടി ഇടം നേടി. മലയാള വിനോദരംഗത്തു നിന്ന് ഇതാദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടംനേടുന്നത്. കോളിവുഡില്‍ നിന്നും മലയാളിയായ നയന്‍താര ഈ വര്‍ഷവും പട്ടികയിലുണ്ട്. 48ാം സ്ഥാനം നേടി മമ്മൂട്ടി ആദ്യ 50ല്‍ ഇടംപിടിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു വനിതയായ നയന്‍താരയ്ക്ക് 68ാം സ്ഥാനമാണ്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. നയന്‍താര 15.17 കോടി സമ്പാദിച്ചു. 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്. READ MORE: ‘ 23ാമത് രാജ്യാന്തര ചലച്ചിത്രമേള ‘ : നാളെ തുടക്കമാകും, ‘എവരിബഡി നോസ്’ ഉദ്ഘാടന ചിത്രം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും…

Read More

”എന്റെ ജീവന്‍ പോകുംമുന്‍പ് ഒരിക്കലെങ്കിലും മമ്മുട്ടിയെ നേരില്‍ കാണണം..” അപ്പുണ്ണിയേട്ടന്റെ ജീവനായ മമ്മൂട്ടി…

”എന്റെ ജീവന്‍ പോകുംമുന്‍പ് ഒരിക്കലെങ്കിലും മമ്മുട്ടിയെ നേരില്‍ കാണണം..” അപ്പുണ്ണിയേട്ടന്റെ ജീവനായ മമ്മൂട്ടി…

കയര്‍തൊഴിലാളികളുടെ ജീവിതം പകര്‍ത്താന്‍ പൊന്നാനിയിലെ കടവനാടെത്തിയ ഫോട്ടോഗ്രാഫര്‍ കെആര്‍ സുനില്‍ മനസ്സും കണ്ണും നിറച്ച സ്നേഹകഥ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. പൊന്നാനി കനോലി തീരത്തെ കയര്‍തൊഴിലാളിയായിരുന്ന അപ്പുണ്ണിയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധമാണ് സുനില്‍ പങ്കുവെച്ചത്. കയര്‍ തൊഴിലാളികളുടെ ജീവിതം പകര്‍ത്താനായാണ് ഒരു സുഹൃത്തുമായി പൊന്നാനിയിലെ കടവനാട് എത്തിയത്. എന്നാല്‍ പ്ലാസ്റ്റിക് കയറുകള്‍ മാര്‍ക്കറ്റില്‍ സുലഭമായതും യന്ത്രവല്‍കൃത കയറുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയതും കനോലി കനാലിന്റെ തീരത്തെ തൊഴിലാളികളുടെ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു. രാത്രിപകലെന്നില്ലാതെ കേട്ടിരുന്ന ചകിരിതല്ലുന്ന ശബ്ദം നിലയ്ക്കുകയും കയറുപിരിച്ചിരുന്ന കയ്യാലകള്‍ കാണാതാകുകയും ചെയ്തു. പലരും മറ്റു തൊഴിലുകള്‍ തേടിപ്പോയി. ആ ഗ്രാമത്തിലെ ചെറിയ റോഡിലൂടെ ചെന്നെത്തിയത് തികച്ചും സാധാരണക്കാര്‍ താമസിക്കുന്ന വീടുകള്‍ക്കു മുന്നില്‍. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദംകേട്ട് ഒരു വീട്ടിനുള്ളില്‍നിന്ന് പ്രായംചെന്ന ഒരാളിറങ്ങിവന്നു. തീരെ മെലിഞ്ഞ ദേഹവും ചുറ്റുപാടുകളും അവരുടെ ജീവിതാവസ്ഥകള്‍ പറഞ്ഞു. അപ്പുണ്ണിയെന്നാണ് അദ്ദേഹത്തിന്റെ…

Read More

മമ്മൂട്ടിയുടെ ‘പേരന്‍പ്’, ആദ്യ ടീസര്‍ എത്തി

മമ്മൂട്ടിയുടെ ‘പേരന്‍പ്’, ആദ്യ ടീസര്‍ എത്തി

മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ അഭിനയ ചാതുര്യം ഒരിക്കല്‍ കൂടി തെളിയിക്കാന്‍ പോകുന്ന പേരന്‍പ് എന്ന റാം ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തിയിരിക്കുന്നു. അമുധന്‍ എന്ന ടാക്‌സി ഡ്രൈവറായി അഭിനയിക്കുന്ന മമ്മൂട്ടി ആ കഥാപാത്രത്തിന്റെ അന്തരാത്മാവിലേക്ക് എത്രത്തോളം ഇറങ്ങിച്ചെന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. നല്ല കഥയും കഥാപാത്രവുമുണ്ടെങ്കില്‍ എത്ര കാലം കഴിഞ്ഞാലും തന്നില്‍ അത് ഭദ്രമായിരിക്കുമെന്ന് ഈ ചുരുങ്ങിയ നേരത്തെ പ്രകടനം കൊണ്ട് മമ്മൂട്ടി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Read More

മോഹലാലിനും സുരേഷ് ഗോപിക്കും താരപദവി വിട്ടുകൊടുത്തു, മമ്മുട്ടിക്ക് നഷ്ടമായത് എക്കാലവും ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍

മോഹലാലിനും സുരേഷ് ഗോപിക്കും താരപദവി വിട്ടുകൊടുത്തു, മമ്മുട്ടിക്ക് നഷ്ടമായത് എക്കാലവും ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ നായകനാക്കി സിനിമ ആലോചിക്കാത്ത സംവിധായകരുണ്ടാകില്ല. മമ്മൂട്ടി ചെയ്യണമെന്ന് ആഗ്രഹിച്ച് രൂപപ്പെടുത്തിയ കഥാപാത്രങ്ങള്‍ മറ്റു നായകരെ വച്ച് ചെയ്യേണ്ടിവന്നിട്ടുണ്ട് ചിലര്‍ക്കെങ്കിലും. അങ്ങനെയുള്ള സിനിമകള്‍ എണ്ണത്തില്‍ ഏറെയുണ്ട്. മമ്മൂട്ടിയെ ആലോചിച്ച് എഴുതിയ കഥാപാത്രങ്ങള്‍ മറ്റു നായകര്‍ ചെയ്തപ്പോള്‍ സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് വരെ കാരണമായി. അത്തരം ചില സിനിമകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. സുരേഷ് ഗോപിയെ മലയാളത്തിലെ ആക്ഷന്‍ കിംഗ് ആക്കിയ ചിത്രമാണ് ഏകലവ്യന്‍. രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഏകലവ്യനിലെ മാധവന്‍ ഐ പി എസ് എന്ന കഥാപാത്രമായി ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. സുരേഷ് ഗോപി നായകനായി എത്തിയ ഏകലവ്യന്‍ മെഗാഹിറ്റാകുകയും ചെയ്തു. മണിരത്‌നത്തിന്റെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നാണ് ഇരുവര്‍. മോഹന്‍ലാലും പ്രകാശ് രാജും മത്സരിപ്പിച്ച അഭിനയിച്ച…

Read More

‘ഒരു കാവളം പൈങ്കിളി പാടുന്നു…’നിങ്ങളും ഏറ്റുപാടും…പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയിലെ രാണ്ടാം ഗാനമെത്തി

‘ഒരു കാവളം പൈങ്കിളി പാടുന്നു…’നിങ്ങളും ഏറ്റുപാടും…പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയിലെ രാണ്ടാം ഗാനമെത്തി

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ നിന്ന് രണ്ടാം ഗാനം പുറത്തിറങ്ങി. ആദ്യ ഗാനം പോലെ കുഞ്ഞു കുട്ടികള്‍ പോലും ഏറ്റുപാടുന്ന പാട്ടുകള്‍. മമ്മൂട്ടി നായിക ആശ ശരത്തിനോടും കുറേ കുട്ടികളോടുമൊപ്പം ഉല്ലാസ യാത്ര പോകുന്നതാണ് പാട്ടിന്റെ രംഗം. ഒരു കാവാളം പൈങ്കിളി എന്ന പാട്ട് വിജയ് യേശുദാസ് ആണു പാടിയത്. വിജയ് പാടിയ നല്ല ഗാനങ്ങളിലൊന്നാണിതെന്നു നിസംശയം പറയാം നീല ജുബ്ബയണിഞ്ഞ അതിസുന്ദരനാണ്. പതിവുപോലെ കിടിലന്‍ ലുക്കിലാണ് ആശ ശരത്തും. ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്ന്..എന്നു തുടങ്ങുന്ന ഗാനം എഴുതിയത് ഹരിനാരായണനാണ്. സംഗീതം എം.ജയചന്ദ്രനും. ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രതീഷ് രവിയുടേതാണ് തിരക്കഥ. വിനോദ് ഇല്ലമ്പള്ളിയുടേതാണ് ഛായാഗ്രഹണം.

Read More