സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

ഒടുവില്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി. ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. മലയാളത്തിലേക്കുള്ള അരങ്ങേറ്റം നടി തന്നെയാണ് സോഷ്യല്‍മീഡിയയിലുടെ അറിയിച്ചിരിക്കുന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോനാണ്. എന്നാല്‍ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. വി.സി. വടിവുടൈയാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുഗിലും നടിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റും.

Read More

സുഡുമോന്‍ വീണ്ടും മലയാളത്തിലേക്ക്…വില്ലനായാണ് രണ്ടാം വരവ്

സുഡുമോന്‍ വീണ്ടും മലയാളത്തിലേക്ക്…വില്ലനായാണ് രണ്ടാം വരവ്

സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളത്തിന്റെ മനസ്സിന്റെ വലയില്‍ എണ്ണം പറഞ്ഞൊരു ഗോളടിച്ചു കയറ്റിയ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. സുഡുമോന്‍ എന്ന ഓമനപ്പേരിട്ട് മലയാള സിനിമ അവനെ സ്വന്തം മകനായി സ്വീകരിക്കുകയും ചെയ്തു. നൈജീരിയന്‍ താരമായ സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ്. പര്‍പ്പിള്‍ എന്ന ചിത്രത്തിലാണ് സാമുവല്‍ അഭിനയിക്കുന്നത്. സുഡാനിയെ പോലെ നമ്മളെ കണ്ണീരണിയിക്കുന്ന ഫുട്‌ബോള്‍ താരമായല്ല, വില്ലനായാണ് സുഡുവിന്റെ രണ്ടാം വരവ്. സാമുവല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തന്റെ രണ്ടാം വരവിന്റെ കാര്യം പരസ്യമാക്കിയത്. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുഗ് ചിത്രം സംവിധാനം ചെയ്ത പാര്‍ഥസാരഥിയാണ് പര്‍പ്പിള്‍ ഒരുക്കുന്നത്. ഇതൊരു കാമ്പസ് ചിത്രമാണ്. വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, മറിന മൈക്കിള്‍, നിഹാരിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

മധുരരാജയുടെ ചിത്രീകരണം ആരംഭിച്ചു

മധുരരാജയുടെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയും പൃഥ്വിരാജുമൊന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഓഗസ്റ്റ് ഇരുപതിന് മമ്മൂട്ടി ഷൂട്ടിംഗിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ സംവിധാനം ചെയുന്ന ചിത്രമെന്ന പ്രത്യേകതയും മധുരരാജയ്ക്കുണ്ട്. തമിഴ് നടന്‍ ജയ്, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ആര്‍.കെ. സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, സിദ്ദിഖ്, കൈലാഷ്, ബാല, അനുശ്രി, ഷംന കാസിം, മണിക്കുട്ടന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നു.

Read More

മറഡോണയുടെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

മറഡോണയുടെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ടൊവിനോ നായകനായ മറഡോണ എന്ന സിനിമയുടെ സംഘം ദുരിതാശ്വാസ സഹായവുമായി എത്തുകയാണ്. സിനിമയുടെ ഒരു ദിവസത്തെ കളക്ഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. വരും ദിവസങ്ങളില്‍ ലഭിക്കുന്ന സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റിവയ്ക്കുമെന്ന് ടൊവിനോ പറഞ്ഞു. സംവിധായകന്‍ വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം ലൈവായി എത്തിയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.  

Read More

മറഡോണയുടെ മേക്കിംഗ് വീഡിയോ കാണാം

മറഡോണയുടെ മേക്കിംഗ് വീഡിയോ കാണാം

ടൊവിനോ നായകനായി എത്തിയ മറഡോണ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിഷ്ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെമ്പന്‍ വിനോദ് , ടിറ്റോ വില്‍സണ്‍, ശരണ്യ എന്നിവര്‍ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Read More

ഇബ്ലീസിന്റെ ആദ്യ ദിനത്തില്‍ സംഭവിച്ചത്

ഇബ്ലീസിന്റെ ആദ്യ ദിനത്തില്‍ സംഭവിച്ചത്

ഇബ്ലീസിന്റെ ആദ്യദിനം ലേശം നിരാശയുള്ളതായിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സിലെ പതിനഞ്ച് പ്രദര്‍ശനങ്ങളില്‍ നിന്നും കാര്‍വാന്‍ 2.40 ലക്ഷം നേടിയപ്പോള്‍ ഇബ്ലീസിന് 1.49 ലക്ഷത്തിലെത്താനേ കഴിഞ്ഞിരുന്നുള്ളു. രണ്ട് സിനിമകളുടെ റിപ്പോര്‍ട്ടുകള്‍ നോക്കുമ്പോള്‍ റിലീസ് ദിനത്തില്‍ മിന്നുന്ന പ്രകടനം നടത്തിയത് ദുല്‍ഖര്‍ ചിത്രമാണ്. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. വരും ദിവസങ്ങളില്‍ സിനിമകളുടെ കളക്ഷനില്‍ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

മലയാളത്തിലേക്ക് സണ്ണി ലിയോണ്‍, അരങ്ങേറ്റം ഒമര്‍ ലുലു ചിത്രത്തില്‍ നായികയായി

മലയാളത്തിലേക്ക് സണ്ണി ലിയോണ്‍, അരങ്ങേറ്റം ഒമര്‍ ലുലു ചിത്രത്തില്‍ നായികയായി

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് സാക്ഷാല്‍ സണ്ണി ലിയോണാണ്. ജയറാം, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരനിരയോടൊപ്പം സണ്ണി ലിയോണും ചേരുന്ന ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്നത്. സണ്ണി ലിയോണിന്റെ മലയാളത്തിലെ ആദ്യ ചിത്രമാകും ഇത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബറില്‍ വലിയ പരിപാടിയായി നടത്താനാണ് തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ചിത്രം ഷൂട്ടിങ് ആരംഭിക്കുന്നത്. കേരളത്തില്‍ വലിയ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കൊച്ചിയില്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു എത്തിയത്. അന്ന് മലയാളികളുടെ സ്‌നേഹം മനസിലായെന്നായിരുന്നു സണ്ണി പറഞ്ഞത്. അന്നു മുതല്‍ സണ്ണി മലയാളത്തിലേക്കും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. നേരത്തെ ഒമര്‍ ലുലു ചിത്രത്തില്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫ അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചങ്ക്‌സ് ടുവില്‍ മിയ ഖലീഫ എത്തുമെന്നായിരുന്നു വാര്‍ത്ത എന്നാല്‍…

Read More

ഒടിയന്‍ ഹിന്ദിയിലേക്കും, ഡബിംഗ് റൈറ്റ് കൈമാറിയത് റെക്കോര്‍ഡ് തുകക്ക്

ഒടിയന്‍ ഹിന്ദിയിലേക്കും, ഡബിംഗ് റൈറ്റ് കൈമാറിയത് റെക്കോര്‍ഡ് തുകക്ക്

മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. റിലീസിന് മുമ്പേ പ്രിറീലിസ് ബിസിനസ് ലക്ഷ്യമിട്ട് നീങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജിസിസി/യുഎഇ റിലീസ് അവകാശം ഉയര്‍ന്ന തുകയ്ക്ക് വിറ്റകതിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് അവകാശവും റെക്കോര്‍ഡ് തുകയ്ക്ക് വിറ്റിരിക്കുകയാണ്. 2.35 കോടി രൂപയ്ക്കാണ് ഒടിയന്റെ ഹിന്ദി ഡബ്ബ് റൈറ്റ് വിറ്റുപോയിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. മുമ്പ് രണ്ട് ചിത്രങ്ങളാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ ഹിന്ദി വിതരണാവകാശം വിറ്റ് പോയത്. മാസ്റ്റര്‍പീസ് 1.25 കോടി രൂപയ്ക്കും വില്ലന്‍ ഒരു കോടി രൂപയ്ക്കുമാണ് വിറ്റ് പോയത്. ഒക്ടോബറിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒടിയന്‍ എന്ന മിത്തിനെ അടിസ്ഥാനമാക്കി…

Read More

കാത്തിരുന്ന ഗാനമെത്തി, പ്രണയം തോന്നിപ്പിക്കുന്ന മറഡോണയിലെ നിലാപ്പക്ഷികള്‍ കാണാം

കാത്തിരുന്ന ഗാനമെത്തി, പ്രണയം തോന്നിപ്പിക്കുന്ന മറഡോണയിലെ നിലാപ്പക്ഷികള്‍ കാണാം

മായനദിയുടെ വന്‍ വിജയത്തിനു ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖമായ ശരണ്യയാണ് നായികയായി എത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോഷ്യല്‍ മീഡിയയിലും യുട്യുബിലും തരംഗമായിരിക്കുന്നത് മറഡോണയിലെ നിലാപക്ഷികള്‍ എന്നു തുടങ്ങുന്ന ഗാനമാണ്. പ്രേക്ഷകരുടെ അഭ്യര്‍ഥനമാനിച്ച് പാട്ടിന്റെ ഹാപ്പിനസ് വെര്‍ഷനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ടൊവിനോ, ശരണ്യ, ടിറ്റോ, ലില്‍സണ്‍, ലിയോണ ലിഷോയി എന്നിവരാണ് പാട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുഷിന്‍ ശ്യാമും നേഹ എസ്. നായരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച നിലാപക്ഷി’ എന്ന് തുടങ്ങുന്ന വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്.  

Read More

അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു, നിര്‍മ്മാണം വാട്‌സ്അപ്പ് കൂട്ടായ്മ

അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു, നിര്‍മ്മാണം വാട്‌സ്അപ്പ് കൂട്ടായ്മ

കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മഹാരാജാസ് കോളജ് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു. നവാഗതനായ വിനീഷ് ആരാധ്യയാണ് അഭിമന്യുവിന്റെ ജീവിതം ബിഗ് സ്‌ക്രീനിലെത്തിക്കുന്നത്. ‘പദ്മവ്യൂഹത്തിലെ അഭിമന്യു’ എന്നാണ് ഈ ചിത്രത്തിന്റെ പേര്. പുതുമുഖമാണ് അഭിമന്യുവിനെ തിരശീലയില്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മൂന്നാര്‍, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ്. ആര്‍എംസിസി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് ഈ സിനിമ നിര്‍മിക്കുന്നത്. ഈ സിനിമയിൽ പുതുമുഖങ്ങൾക്ക് വേണ്ടി ഉള്ള ഓഡിഷൻ 28/07/18 2  മുതൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

Read More