മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ചു

മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. പതിനാലും പതിമൂന്നും വയസുള്ളവരാണിവര്‍. പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്നറിയിച്ചത്. 2018ല്‍ 6 പേര്‍ക്കും 2017ല്‍ 31 പേര്‍ക്കും 2016ല്‍ 41 പേര്‍ക്കും ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകളാണ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെയുള്ളത്. ഇങ്ങനെ കുത്തിവെപ്പ് എടുക്കാത്തത് മാതാപിതാക്കളുടെ തീരുമാനം കൊണ്ട് മാത്രമല്ലെന്നും ഇതിന് പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്നും മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ മുഹമ്മദ് ഇസ്മായില്‍ പറയുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു വയസില്‍ താഴെയുള്ള 93…

Read More

മറക്കാത്ത കാഴ്ചകളുമായി മലപ്പുറം

മറക്കാത്ത കാഴ്ചകളുമായി മലപ്പുറം

മലപ്പുറം ജില്ലയില്‍ നിന്ന് ഒറ്റദിന യാത്രയ്ക്ക് പറ്റിയ, ഇരുന്നൂറ് കിലോമീറ്ററിനുള്ളില്‍ നില്‍ക്കുന്ന കുറെയിടങ്ങളുണ്ട്.മലപ്പുറത്ത് നിന്നും 113 കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മസിനഗുഡിയില്‍ എത്തിച്ചേരാം. മനോഹരമായ റോഡും കാനന സൗന്ദര്യവും ഒത്തുചേര്‍ന്ന ഇവിടം സാഹസികരുടെ പ്രിയയിടമാണ്. ആനകളും മാനുകളും മയിലുകളും തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ താമസസ്ഥലമാണ് ഈ കാടുകള്‍. യാത്രയില്‍ ഈ ജീവികളുടെ ദര്‍ശനം ലഭിക്കുകയും ചെയ്യും. ഊട്ടി-മൈസൂര്‍ പാതയിലെ ഒരിടത്താവളമാണ് മസിനഗുഡി. ഉള്‍ക്കാടിനുള്ളിലേക്കു ജീപ്പുസഫാരിയ്ക്ക് മാത്രമേ അനുമതിയുള്ളു. കാടിനുള്ളിലേക്ക് കടന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടങ്ങള്‍ അടക്കമുള്ള നിരവധി വന്യജീവികളെ കാണാം. കാട്ടുപാത അതിസുന്ദരമാണ്. ഇടതൂര്‍ന്നു നില്‍ക്കുന്ന വന്മരങ്ങളെക്കാളും ചെറുകുറ്റികാടുകളാണിവിടെ കൂടുതല്‍. ഇടയ്ക്കു കാട്ടുചോലകളും കാണാം. കാനനകാഴ്ചകള്‍ കടന്നു കുറച്ചുകൂടി മുന്നോട്ടു പോയാല്‍ മോയാര്‍ ഡാം കാണാം.അതിമനോഹരമാണ് ഡാമും അതിനു ചുറ്റുമുള്ള കാഴ്ചകളും.മലപ്പുറത്ത് നിന്നും 191 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ വാല്‍പ്പാറയിലെത്തിച്ചേരാം.ചെറിയൊരു ടൗണാണ് വാല്‍പ്പാറ.കാഴ്ചകള്‍ ആസ്വദിക്കണമെങ്കില്‍ ഇവിടെ നിന്നും അതിരപ്പള്ളി…

Read More

ഇടുക്കി, മലപ്പുറം ജില്ലകള്‍ക്കു നാളെ വിദ്യാഭ്യാസ അവധി

ഇടുക്കി, മലപ്പുറം ജില്ലകള്‍ക്കു നാളെ വിദ്യാഭ്യാസ അവധി

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. അതതു ജില്ല കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. പരീക്ഷകള്‍ക്കു മാറ്റമില്ല.

Read More

മലപ്പുറത്ത് ടാങ്കര്‍ ലേറി മറിഞ്ഞു; വാതക ചോര്‍ച്ച

മലപ്പുറത്ത് ടാങ്കര്‍ ലേറി മറിഞ്ഞു; വാതക ചോര്‍ച്ച

മലപ്പുറം: പെരിന്തല്‍മണ്ണ അരിപ്രയില്‍ ടാങ്കര്‍ ലേറി മറിഞ്ഞു. വാതകം നേരിയ തോതില്‍ ചോരുന്നുണ്ട്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ പൊലീസ് പൂര്‍ണമായും ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പ്രദേശത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് പൊലീസ് അറിയിച്ചു. വാതക ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Read More

പിണങ്ങിപ്പോയ ഭാര്യയെ ന്യയീകരിച്ച് സംസാരിച്ചു, പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം ഇങ്ങനെ

പിണങ്ങിപ്പോയ ഭാര്യയെ ന്യയീകരിച്ച് സംസാരിച്ചു, പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം ഇങ്ങനെ

തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശിയാണ് ഏക മകള്‍ ശാലു (18)വിനെ കൊലപ്പെടുത്തിയത്. തന്നോടു പിണങ്ങിപ്പോയ ഭാര്യയെ ന്യായീകരിച്ചു സംസാരിച്ചതിനാണു ശശി മകളെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണു സംഭവം. ശശിയുടെ ഭാര്യ കുടുംബകലഹത്തെത്തുടര്‍ന്നു നാലുദിവസം മുന്‍പാണ് അവരുടെ വീട്ടിലേക്കു പോയത്. സംഭവത്തിനുശേഷം കാടപ്പടിയില്‍വച്ച് ശശി ട്രാന്‍സ്ഫോമറില്‍ പിടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പക്ഷേ, ഷോക്കേല്‍ക്കാതെ രക്ഷപെട്ടു. പുലര്‍ച്ചെ നാലോടെ ഇയാള്‍ സ്റ്റേഷനിലേക്കു നേരിട്ടെത്തുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ ശാലു ചേളാരിയിലെ സ്ഥാപനത്തില്‍ പിഎസ്സി. പരീക്ഷാ പരിശീലനത്തിലായിരുന്നു. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്നു ശശിയുടെ ഭാര്യ െശെലജ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ പ്രസാദിനെയും കൂട്ടി പെരിന്തല്‍മണ്ണ അരക്കുപറമ്പിലെ സ്വന്തം വീട്ടിലേക്കു…

Read More

ഇതൊരു പുതിയ റെക്കോര്‍ഡിന്റെ കഥ; വാട്‌സാപ്പില്‍ ലോക റെക്കോര്‍ഡുമായി മലയാളി യുവാവ്

ഇതൊരു പുതിയ റെക്കോര്‍ഡിന്റെ കഥ; വാട്‌സാപ്പില്‍ ലോക റെക്കോര്‍ഡുമായി മലയാളി യുവാവ്

  മലപ്പുറം : വാട്ട്‌സ്ആപ്പില്‍ പുതിയൊരു റെക്കോര്‍ഡിനുടമയായിരിക്കുകയാണ് മലപ്പുറം സ്വദേശി അബ്ദു നാസര്‍. തന്നെ തേടിയെത്തുന്ന സന്ദേശങ്ങള്‍ തുറന്നു നോക്കാതെ അതിലൂടെ ചരിത്രത്തിലിടം നേടാനൊരുങ്ങുന്ന മലയാളി യുവാവ് ശ്രദ്ധേയനാകുന്നു. വാട്ട്സാപ്പ് സന്ദേശത്തില്‍ എന്ത് റെക്കോഡ് എന്ന് ചോദിക്കുന്നവര്‍ക്ക് തന്റെ വാട്ട്സ് ആപ്പ് അക്കൗണ്ട് കാണിച്ച് മറുപടി നല്‍കുകയാണ് അബ്ദു നാസറെന്ന മലപ്പുറത്തുകാരന്‍. തനിക്ക് വരുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ വായിക്കാതെ ഏറ്റവുമധികം വായിക്കാത്ത വാട്ട്സ് ആപ്പ് സന്ദേശങ്ങളുടെ ഉടമയാകാനുള്ള ശ്രമത്തിലാണ് അബ്ദു നാസര്‍. ഇത് വരെ ആറ് ലക്ഷത്തി അന്‍പതിനായിരത്തിലധികം സന്ദേശങ്ങളാണ് അബ്ദു നാസറിന്റെ വാട്ട്സ് ആപ്പ് പ്രൊഫൈലില്‍ വായിക്കാതെ കിടക്കുന്നത്.നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ സ്വന്തമായിട്ടുള്ള അബ്ദു നാസര്‍ അവയില്‍ വരുന്ന മെസ്സേജുകള്‍ കഴിഞ്ഞ രണ്ടുമാസക്കാലമായി തുറന്ന് വായിക്കാതെയാണ് ഇത്തരം ഒരു നേട്ടം സ്വന്തമാക്കിയത്. നിലവില്‍ ഇത്രയധികം വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ വായിക്കാത്തതിന്റെ പേരില്‍ റെക്കോര്‍ഡുകള്‍…

Read More

ഒരു സ്ത്രീയുടെ ജീവിതം തന്നെ തകര്‍ത്ത ചിത്രമാണിത്, മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചര്‍ച്ച ഹൗസ് ബോട്ടിനുളളില്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ സത്യം മറ്റൊന്നാണ്

ഒരു സ്ത്രീയുടെ ജീവിതം തന്നെ തകര്‍ത്ത ചിത്രമാണിത്, മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചര്‍ച്ച ഹൗസ് ബോട്ടിനുളളില്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ സത്യം മറ്റൊന്നാണ്

കുറച്ചുദിവസമായി സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയും അര്‍ധനഗ്‌നരായ രണ്ടു പുരുഷന്മാരും ഒരു ബോട്ടില്‍ യാത്ര ചെയ്യുന്നതാണ് ചിത്രം. ഈ ചിത്രത്തിനൊപ്പം മറ്റൊരു സ്ത്രീയുടെ കുറെ നഗ്‌നചിത്രങ്ങളും. ബാക്കി ചേരുംപടി ചേര്‍ക്കലെല്ലാം സമൂഹമാധ്യമങ്ങള്‍ ഔചിത്യത്തിന് അനുസരിച്ച് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചര്‍ച്ച ഹൗസ് ബോട്ടിനുളളില്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ഈ ചിത്രം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ചു പലരും. എന്നാല്‍ ഒരു സ്ത്രീയുടെ ജീവിതം തന്നെ വറചട്ടിയിലാക്കി ആ ചിത്രം. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയയാണ് ആ സ്ത്രീ. ഇനി ആ ചിത്രത്തിന്റെ കഥ കൂടി വായനക്കാര്‍ വായിക്കണം. ആ സംഭവം ഇങ്ങനെ- ഈ മാസം ഏഴിനാണ് കയര്‍ കേരള പദ്ധതിയുടെ ഭാഗമായി പ്രസിഡന്റ് കണ്ണിയന്‍ റുഖിയയും വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദും നാല് അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആലപ്പുഴയിലെത്തിയത്. പരിപാടി…

Read More

എംകോമിന് പഠിപ്പിച്ചതല്ലിത്; വിജീഷിനെ ജീവിതം പഠിപ്പിച്ചത് മായമില്ലാത്ത പച്ചക്കറി കൃഷി

എംകോമിന് പഠിപ്പിച്ചതല്ലിത്; വിജീഷിനെ ജീവിതം പഠിപ്പിച്ചത് മായമില്ലാത്ത പച്ചക്കറി കൃഷി

മലപ്പുറം: എണ്‍പതു സെന്റ് സ്ഥലത്ത് പാകമെത്തി നില്‍ക്കുന്ന തക്കാളി, കാന്താരി മുതല്‍ അഞ്ചിനം മുളകുകള്‍, കോളി ഫ്‌ളവര്‍, പയര്‍, കാബേജ് തുടങ്ങി ആരേയും മോഹിപ്പിക്കുന്ന വിഷരഹിത ജൈവപച്ചക്കറി. മലപ്പുറം ജില്ലയിലെ ചേന്നരയിലെത്തിയാല്‍ കാണാം എംകോമുകാരന്റെ ഈ കൃഷി തോട്ടം. പ്രഗല്‍ഭരായ കര്‍ഷകര്‍ പലപ്പോഴും തോറ്റുപിന്‍മാറുന്ന ജൈവപച്ചക്കറി എന്ന ആശയത്തിലാണ് ഈ യുവാവ് വിജയം കൊയ്തിരിക്കുന്നത്.കുട്ടിക്കാലത്ത് വീട്ടുമുറ്റത്തെ മണ്ണില്‍ കളിച്ചുതുടങ്ങിയപ്പോള്‍ തോന്നിയ കൗതുകമായിരുന്നു പിന്നീട് എണ്‍പതു സെന്റ് സ്ഥലത്തെ കൃഷിയിലേക്ക് എത്തിച്ചത്. യുവാക്കളില്‍ പലരും രാവിലെ മൂടിപുതച്ച് കിടന്നുറങ്ങുന്ന 5 മണി സമയത്ത് വിജീഷ് കുമാര്‍ എഴുന്നേല്‍ക്കും തന്റെ പറമ്പിലെ പച്ചക്കറിക്ക് തടമെടുക്കാന്‍. പച്ചക്കറി തൈകള്‍ക്ക് വെളളമൊഴിച്ചും അവയെ പരിചരിച്ചും എട്ട് മണിക്ക് കൃഷിയിടത്തില്‍ നിന്ന് മടങ്ങും. തൈകളിള്‍ ഉണ്ടാകുന്ന ഓരോ മാറ്റവും നിരീക്ഷിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ തേടി അവയെ പരിചരിക്കും. ഇതിനായി കൃഷി വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും ഈ…

Read More

മലപ്പുറം കളക്ടറേറ്റ് സ്ഫോടനം ; മധുരയില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

മലപ്പുറം കളക്ടറേറ്റ് സ്ഫോടനം ; മധുരയില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി. മധുരയില്‍ നിന്ന് കേരള പോലീസാണ് ഇരുവരെയും പിടികൂടിയത് ബേസ്മൂവ്‌മെന്റ് തലവന്‍ എന്‍.അബൂബക്കറും എ.അബ്ദു റഹ്മാനുമാണ് പിടിയിലായത്. കൊല്ലം ചിറ്റൂര്‍ സ്‌ഫോടനങ്ങള്‍ നടത്തിയതും ഇവരാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 2016 നവംബറിലാണ് മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സ്ഫോടനം നടക്കുന്നത്. വെടിമരുന്ന് നിറച്ച പ്രഷര്‍ കുക്കര്‍ വഴി ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നും ബേസ് മൂവ്മെന്റ് എന്ന് രേഖപ്പെടുത്തിയ പെട്ടി ലഭിച്ചിരുന്നു. 2016 ജൂണ്‍ 15നാണ് കൊല്ലം കളക്ട്രേറ്റ് പരിസരത്ത് സ്ഫോടനം നടക്കുന്നത്. നിര്‍ത്തിയിട്ടിരുന്ന ജീപ്പിലായിരുന്നു സ്ഫോടനം. ഇവിടെയും ബേസ് മൂവ്മെന്റ് എന്ന പേരിലുളള പെട്ടി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

Read More

കളിക്കളത്തിലെ ലിംഗനീതിക്കായി ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരവുമായി മലപ്പുറം; മത്സരം ഫെബ്രുവരി 10 ന്

കളിക്കളത്തിലെ ലിംഗനീതിക്കായി ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരവുമായി മലപ്പുറം; മത്സരം ഫെബ്രുവരി 10 ന്

ലിംഗനീതിക്കായൊരു ഫുട്‌ബോള്‍ മത്സരം, നടക്കാന്‍ പോകുന്നത് മറ്റെവിടെയുമല്ല, ഫുട്‌ബോളിന് പേര് കേട്ട മലപ്പുറം ജില്ലയില്‍ തന്നെ. നമ്മള്‍ കാണുന്ന സാധാരണ ഫുട്‌ബോള്‍് മത്സരത്തിനപ്പുറം നിരവധി മാനങ്ങളുണ്ട് ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തിന്. ആണ്‍ ,പെണ്‍, ട്രാന്‍സ്‌ജെന്റര്‍ എന്ന വേര്‍തിരിവിനു പോലും പ്രസക്തിയില്ലാത്ത കാലഘട്ടമാണ് വരാനിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഈ ഫുട്‌ബോള്‍ മത്സരം പ്രസക്തമാകുന്നത്. ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായാണ് ഈ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. സമത്വത്തിന്റെയും ഒരുമയുടെയും വലിയ ആകാശമാണ് ഫുട്്‌ബോള്‍ എന്നതാണ് ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോളിന്റെ സന്ദേശം. ഈ വരുന്ന ഫെബ്രുവരി 10 ന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം കോട്ടപ്പടിയിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലിംഗനീതിയുടെ പുത്തന്‍ അധ്യായം തുറന്നിടാന്‍ ഈ ഫുട്‌ബോള്‍ മത്സരത്തിനാകുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

Read More