എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല; വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍

എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല; വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു വിവാദ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍ എംഎല്‍എ. മലപ്പുറത്ത് ബിജെപി പരാജയപ്പെടുമെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ല. പുറത്തു നില്‍ക്കുന്ന ഒരാള്‍ മുന്നണിയെ കുറിച്ചു പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുക്കേണ്ടതില്ല. എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല. സംസ്ഥാന നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ല. ബിഡിജെഎസ് ബിജെപിക്ക് ഒപ്പമാണെന്നും മലപ്പുറത്ത് സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. നേരത്തേ, ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നണിയില്‍ ആലോചിക്കാതെയായിരുന്നെന്നു പറഞ്ഞ വെള്ളാപ്പള്ളി മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നതു വന്‍ പരാജയമാണെന്നും ഫലം മറിച്ചായാല്‍ താന്‍ വീണ്ടും മീശ വയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Read More

മലപ്പുറത്ത് സിപിഎം മൂന്നാമതാവും; ബിജെപി രണ്ടാമതെത്തും; കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ടു ലക്ഷം കവിയും; ആര്‍എസ്എസ് റിപ്പോര്‍ട്ട്

മലപ്പുറത്ത് സിപിഎം മൂന്നാമതാവും; ബിജെപി രണ്ടാമതെത്തും; കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ടു ലക്ഷം കവിയും; ആര്‍എസ്എസ് റിപ്പോര്‍ട്ട്

മലപ്പുറം ലോക്‌സഭാ സീറ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്കു പിന്‍തള്ളപ്പെടുമെന്നു ആര്‍എസ്എസ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു നല്‍കിയ ആദ്യ ഘട്ട അവലോകന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു കൃത്യമായ സൂചനകളുള്ളത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യഘട്ട അവലോകന റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പാണ് ആര്‍എസ്എസ് നേതൃത്വം പുറത്തു വിട്ടത്. മുസ്ലീം ലീഗിലെ ഇ.അഹമ്മദ് രണ്ടു ലക്ഷത്തില്‍ പരം വോട്ടിനു വിജയിച്ച ഈ മണ്ഡലത്തില്‍ ഇത്തവണയും മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു വന്‍ ഭൂരിപക്ഷം തന്നെയാണ് ആര്‍എസ്എസ് നേതൃത്വം കണക്കു കൂട്ടുന്നത്. എന്നാല്‍, മണ്ഡലത്തില്‍ ഭൂരിപക്ഷ ധ്രുവീകരണം ഉണ്ടാകുന്നതോടെ ആര്‍എസ്എസിനും ബിജെപിയ്ക്കും അനൂകൂല ട്രെന്‍ഡ് ഉണ്ടാകുമെന്നാണ് ആര്‍എസ്എസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ നിലവിലെ സാഹചര്യം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ആര്‍എസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു. ഈ സാഹചര്യങ്ങളാണ് സിപിഎമ്മിനെ…

Read More

കമലിനെ വിലക്കി ലീഗും? നിലമ്പൂരിലെ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കരുത്; കളക്ടര്‍ക്ക് പരാതി

കമലിനെ വിലക്കി ലീഗും? നിലമ്പൂരിലെ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കരുത്; കളക്ടര്‍ക്ക് പരാതി

മലപ്പുറം: ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായില്ല, മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്ത് വരുന്നുമില്ല ,എന്നാലും പേടിയാണോ ലീഗിന് സംവിധായകന്‍ കമലിനെ ? കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച മണ്ഡലത്തില്‍ മുസ്ലീം ലീഗിനു തന്നെ ആത്മവിശ്വാസമില്ലേ എന്നു തോന്നിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ ലീഗ് നേതൃത്വത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) നിലമ്ബൂര്‍ മേഖല മേള ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും സംവിധായകന്‍ കമലിനെ വിലക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ലീഗ് നേതൃത്വം. മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് മുസ്ലീംലീഗ് ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ചയാണ് ചലച്ചിത്ര മേളയ്ക്ക് തിരിതെളിയുന്നത്. അതേസമയം ലീഗിന്റെ ഈ ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളെ പോലും അമ്ബരിപ്പിച്ചിരിക്കുകയാണ്. ഇടതുമുന്നണിയും സി പി എമ്മും സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടു പോലും ഇല്ലന്നിരിക്കെ…

Read More

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിപ്പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒന്നാമത്, രണ്ടാമന്‍ സമദാനി

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിപ്പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒന്നാമത്, രണ്ടാമന്‍ സമദാനി

മലപ്പുറം: മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുളള യോഗങ്ങള്‍ ഇന്ന് മലപ്പുറത്ത് നടക്കും. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരാണ് ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാമതുളളത്. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോവുന്നത് സംസ്ഥാന തലത്തില്‍ ലീഗിനും യു.ഡി.എഫിനും നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. രണ്ടാമതായി അബ്ദുള്‍ സമദ് സമദാനിയും മൂന്നാമത് കെ.എന്‍.എ. ഖാദറിന്റെ പേരുമാണുള്ളത്. രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം വൈകിട്ട് നടക്കുന്ന ഉന്നതാധികാര സമിതി യോഗമാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കു!ഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഉന്നതാധികാര സമിതിയിലുളളത്. രാഷ്ട്രീയത്തിലും പാര്‍ലമെന്ററി രംഗത്തും പരിചയസമ്പത്തുളളയാളെ മാത്രമേ സ്ഥാനാര്‍ഥിയായി പരിഗണിക്കൂവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിന് മുമ്പേ വ്യക്തമാക്കിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലാണ് മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തകരും രണ്ടാംനിര നേതാക്കളും. എന്നാല്‍ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നത്…

Read More

കുഞ്ഞാലിക്കുട്ടിക്കെതിരെ കമല്‍? മലപ്പുറം ഉപതെരഞ്ഞെടുപ്പ് തീ പാറും

കുഞ്ഞാലിക്കുട്ടിക്കെതിരെ കമല്‍? മലപ്പുറം ഉപതെരഞ്ഞെടുപ്പ് തീ പാറും

മലപ്പുറം: കേരളം ഉറ്റുനോക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയും സംവിധായകന്‍ കമലും ഏറ്റുമുട്ടുമോ ? കുഞ്ഞാലിക്കുട്ടിയായിരിക്കും യു ഡി എഫ് സ്ഥാനാര്‍ത്ഥിയെന്ന സൂചനയാണ് ഇപ്പോള്‍ ലീഗ് നേതൃത്വത്തില്‍ നിന്നും പുറത്ത് വരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നത് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുമെന്നതിനാല്‍ അത് വേണോ എന്ന അഭിപ്രായവും ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം വച്ചു നോക്കുമ്പോള്‍ അദ്ദേഹം മനസ്സില്‍ വിചാരിക്കുന്നത് നടക്കാന്‍ തന്നെയാണ് സാധ്യത. മത്സരിക്കാന്‍ റെഡിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതിനാല്‍ പറ്റിയ ഒരു എതിരാളിയെ തിരഞ്ഞാണ് സി പി എം ഇപ്പോള്‍ തിരക്കിട്ട കൂടിയാലോചന ആരംഭിച്ചിരിക്കുന്നത്. മുന്‍ എം പി ടി കെ ഹംസ,ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി പി സാനു തുടങ്ങി…

Read More