മെയ്ക്ക് ഇന്‍ ഇന്ത്യ: ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം വിജയകരം

മെയ്ക്ക് ഇന്‍ ഇന്ത്യ: ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം വിജയകരം

ചെന്നൈ: മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി ചെന്നൈയിലെ ഇന്റര്‍ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ട്രെയിന്‍ 18ന്റെ പരീക്ഷണഓട്ടം വിജയകരം. കൊട്ടസവായ് മധോപുര്‍ സെക്ഷനില്‍ നടത്തിയ പരീക്ഷണഓട്ടത്തിനിടെയാണ് ട്രെയിന്‍ 180 കി.മീ വേഗം കൈവരിച്ചത്. പരീക്ഷണഓട്ടം ഏതാണ്ട് പൂര്‍ത്തിയായെന്നും കാര്യമായ സാങ്കേതിക തകരാറുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ എസ്.മണി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുതിയ തീവണ്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാലും മൂന്ന് മാസത്തോളം പരീക്ഷണഓട്ടവും മറ്റു സാങ്കേിതക പരിശോധനകളും പൂര്‍ത്തിയാക്കാന്‍ വേണ്ടി വരും. എന്നാല്‍ ട്രെയിന്‍ 18ന്റെ കാര്യത്തില്‍ ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. നിലവില്‍ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് പകല്‍ സമയങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാവും ട്രെയിന്‍ 18 ഓടുക. നൂറ് കോടി മുടക്കിയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ പൂര്‍ണമായും…

Read More

പശുക്കള്‍ക്കിത് നല്ല കാലം; പശു ഉല്‍പന്നങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുമായി ഗുജറാത്ത് സര്‍ക്കാര്‍; പദ്ധതി മേക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തി

പശുക്കള്‍ക്കിത് നല്ല കാലം; പശു ഉല്‍പന്നങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുമായി ഗുജറാത്ത് സര്‍ക്കാര്‍; പദ്ധതി മേക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തി

മനുഷ്യര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സമയം ചെലവഴിക്കുന്നത് പശു സംരക്ഷണവും പരിപാലനവും കഴിഞ്ഞ ശേഷമേയുള്ളുവെന്ന് ബിജെ.പി അധികാരത്തിലുള്ള പല സംസ്ഥാനങ്ങളും നിരവധി തവണ ഇതിനോടകം തെളിയിച്ച് കഴിഞ്ഞ കാര്യമാണ്. ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഗുജറാത്തിന്റെ കാര്യവും. ഗോവധത്തിന് കര്‍ശന ശിക്ഷ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കും കുറിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. പശുവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഗുജറാത്തിലെ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. പാല്‍, നെയ്യ്, ചാണകം, ഗോമൂത്രം, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ പശു വളര്‍ത്തലിലൂടെ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവര്‍ക്കാണ് സഹായം ലഭ്യമാവുക. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും വിപണിയിലെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പശു ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണന സാധ്യതയാണുള്ളതെന്നും ഇതുവരെ പശുക്കളില്‍നിന്നുള്ള…

Read More