മധുവിന്റെ കൊലപാതകം: മജിസ്‌ട്രേറ്റ് അന്വേഷണം തുടങ്ങി

മധുവിന്റെ കൊലപാതകം: മജിസ്‌ട്രേറ്റ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം തുടങ്ങി. ഹൈകോടതി നിര്‍ദ്ദേശ പ്രകാരം മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം. രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്. മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയിലും, മര്‍ദിച്ച മറ്റു സ്ഥലങ്ങളിലുമെല്ലാം മജിസ്‌ട്രേറ്റ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി, സഹോദരിമാര്‍ എന്നിവരില്‍ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും. നാട്ടുകാര്‍ പിടികൂടിയ മധുവിനെ മര്‍ദിച്ച് അവശനാക്കി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്ക് പോവുന്ന വഴിയില്‍ മധു മരിച്ചു. ഇക്കാര്യത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യവും മജിസ്‌ട്രേറ്റ് അന്വേഷിക്കും.

Read More

മധുവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം വ്യാജം, യഥാര്‍ത്ഥ ചിത്രം പുറത്ത്

മധുവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം വ്യാജം, യഥാര്‍ത്ഥ ചിത്രം പുറത്ത്

അഗളി: ആദിവാസി യുവാവ് മധുവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ രണ്ട് ദിവസങ്ങളിലായി വ്യാജചിത്രം പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ചിത്രമിട്ടവര്‍ തന്നെ അവ പിന്‍വലിച്ചു. മധു ചില സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമെന്ന രീതിയിലാണ് ഇത് പ്രചരിച്ചത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ആളുകള്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചിത്രത്തിലുള്ളയാള്‍ മധുവല്ലെന്ന് ബന്ധുക്കള്‍ തന്നെ സ്ഥിരീകരിച്ചു. ഇതോടെയാണ് ചിത്രങ്ങള്‍ പിന്‍വലിച്ചത്. അതിനിടെ മധുവും സഹോദരി ചന്ദ്രികയുമൊത്തുള്ള യഥാര്‍ത്ഥ ചിത്രം ലഭിച്ചു. മധുവിന്റെ ചെറിയച്ഛന്റെ മകന്‍ രാജേഷില്‍ നിന്നാണിത് ലഭിച്ചത്. ഐ.ടി.ഡി.പി.യില്‍ നിന്നുള്ള സാമ്പത്തിക സഹായത്തില്‍ മുട്ടിക്കുളങ്ങരയിലെ സ്ഥാപനത്തില നിന്ന് മധു തൊഴില്‍ പരിശീലനംനേടിയിരുന്നു. ഇക്കാലത്തെ ചിത്രമെന്ന പേരിലാണ് വ്യാജചിത്രം പ്രചരിച്ചത്. മധു സഹോദരി ചന്ദ്രികയുമൊത്തുള്ള യഥാര്‍ത്ഥ ചിത്രം

Read More