ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ല

ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ല

തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന മേഖലയില്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

Read More