നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ?

നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ?

നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ? ഉണ്ടെങ്കില്‍, അത് തുടര്‍ന്നോള്ളൂ. ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ദീര്‍ഘകാലം ഒരുമിച്ചു ജീവിക്കും എന്നുമാണ് പുതിയ പഠനം പറയുന്നത്. കന്‍സാസ് സര്‍വകലാശാലയിലെ അസോസിയറ്റ് പ്രഫസര്‍ ജെഫ്രി ഹാളാണ് പഠനം നടത്തിയത്. ഡെയ്‌ലി മെയില്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തമാശ അതിരുകടക്കാനും പാടില്ലെന്നും പഠനത്തില്‍ പറയുന്നു. മാനസികമായ തളര്‍ത്തുന്നതും ദേഷ്യം ഉണ്ടാക്കുന്നതും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതും ആക്രമണ സ്വഭാവമുളള തമാശകളാണ് പങ്കുവെയ്ക്കുന്നതെങ്കില്‍ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് അത് സൂചിപ്പിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു. വളരെ ആരോഗ്യപരമായ തമാശകളാണ് പറയുന്നതെങ്കില്‍ അത് പങ്കാളിയെ സന്തോഷിപ്പിക്കുകയും പങ്കാളിയുമായുള്ള ബന്ധം ദൃഢവും ശക്തവുമാകും. പ്രണയിനികള്‍ക്കിടയിലെ കുട്ടിത്തം വിടാത്ത പെരുമാറ്റം ബന്ധം ശക്തമാക്കുന്നതിനൊപ്പം സുരക്ഷയും അനുഭവപ്പെടാന്‍ കാരണമാകുമെന്നും പഠനം നടത്തിയ പ്രഫസര്‍ ജെഫ്രി ഹാള്‍ പറയുന്നു. ജെഫ്രി ഹാളിന്റെ നേതൃത്വത്തിലുള്ള…

Read More

ആയുസ് വര്‍ധിപ്പിക്കാന്‍ ദാമ്പത്യജീവിതത്തില്‍ കരുതേണ്ടത്!…

ആയുസ് വര്‍ധിപ്പിക്കാന്‍ ദാമ്പത്യജീവിതത്തില്‍ കരുതേണ്ടത്!…

പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിച്ചേ പറ്റൂവെന്നും പഠനം ‘സ്ട്രെസ്’ ആണ് മനുഷ്യരുടെ മരണത്തിന് കാരണമാകും   പകല്‍സമയം ജോലിയിലോ മറ്റ് കാര്യങ്ങളിലോ മുഴുകിയ ശേഷം വൈകുന്നേരമോ രാത്രിയോ ഒക്കെയാണ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പലപ്പോഴും നമ്മള്‍ സമയം കണ്ടെത്താറ്. എന്നാല്‍ നീണ്ട മണിക്കൂറുകളുടെ തിരക്കില്‍ നിന്ന് നേരെ ഓണ്‍ലൈന്‍ ലോകത്തേക്കാണ് ഈ സമയങ്ങളില്‍ നമ്മള്‍ കാലെടുത്ത് വയ്ക്കുന്നത്. ഈ ശീലം ‘ആരോഗ്യ’ത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം ഓര്‍മ്മിപ്പിക്കുന്നത്. ഈ ശീലം നല്ലതല്ലെന്ന് മാത്രമല്ല, പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിച്ചേ പറ്റൂവെന്നും പഠനം നിര്‍ദേശിക്കുന്നു. പങ്കാളിയുമായി എത്ര സമയം ചിലവഴിക്കുന്നുവെന്നതിന് അനുസരിച്ചാണത്രേ നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കിടക്കുന്നത്. എന്നാല്‍ പങ്കാളിയുമായി ചെലവഴിക്കുന്ന സമയം മുഴുവന്‍ സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണമെന്ന ഒരു നിബന്ധന കൂടി ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: പൊലീസിനും സൈബര്‍ സെല്ലിനും…

Read More

നാലുവര്‍ഷം പ്രണയിച്ചു; വിവാഹതലേന്ന് കാമുകി മറ്റൊരു യുവവിനൊപ്പം ഒളിച്ചോടി, നിലേശ്വരത്ത് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം യുവതിയൊളിച്ചോടിയതിങ്ങനെ

നാലുവര്‍ഷം പ്രണയിച്ചു; വിവാഹതലേന്ന് കാമുകി മറ്റൊരു യുവവിനൊപ്പം ഒളിച്ചോടി, നിലേശ്വരത്ത് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം യുവതിയൊളിച്ചോടിയതിങ്ങനെ

നാലു വര്‍ഷം പ്രണയിച്ച യുവാവുമായുള്ള രഹസ്യവിവാഹം നിശ്ചയിച്ചിരിക്കേ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി. നിലേശ്വരത്താണു സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശി നിമിഷയാണു നാലു വര്‍ഷക്കാലം പ്രണയിച്ചകാമുകനെ ഉപേക്ഷിച്ചു വിവാഹത്തിന്റെ തലേദിവസം മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയയത്. ചെറുപുഴ പാടിച്ചാല്‍ സ്വദേശിയും ഫേസ്ബുക്ക് കാമുകനുമായ രാജേഷിനെയാണ് നിമിഷ വിവാഹം ചെയ്തത്. പിതാവിന്റെ ബന്ധു കൂടിയായ യുവാവുമായി പെണ്‍കുട്ടി നീണ്ട നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്തമെന്നു പെണ്‍വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിക്കു 18 വയസായതോടെ വിവാഹഭ്യര്‍ത്ഥനയുമായി ചെറുക്കാന്‍ വീട്ടുകാര്‍ പെണ്ണിന്റ വീട്ടില്‍ എത്തി. എന്നാല്‍ നിമിഷയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെയാണു വിവാഹം നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെണ്‍കുട്ടിയും യുവാവും ബൈക്കില്‍ കാഞ്ഞങ്ങാട് എത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങുകയും ചെയ്തു. തുടര്‍ന്ന് നീലേശ്വരത്ത്…

Read More

പ്രണയഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

പ്രണയഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിനി ജാനകിയാണ് യുവാവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഹൈദരാബാദിലെ ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു 24 വയസ്സുകാരിയായ യുവതി. ജാനകിയുടെ കൂടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ആനന്ദ് എന്ന യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയത്. ജാനകി താമസിക്കുന്ന ഹോസ്റ്റലില്‍ യുവതി തനിച്ചിരിക്കുന്ന സമയത്ത് കയറി ചെന്ന യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആനന്ദ് യുവതിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കുറച്ച് സമയം കഴിഞ്ഞ് മുറിയിലേക്ക് കടന്നു ചെന്ന സുഹൃത്തുക്കളാണ് ജാനകിയെ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജാനകിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് പ്രണയാഭ്യര്‍ത്ഥന നടത്തി ജാനകിയെ ശല്യപ്പെടുത്തിയിരുന്നതായി…

Read More

പ്രണയത്തെ എതിര്‍ത്തു; വളര്‍ത്തമ്മയെ പന്ത്രണ്ടുകാരി കൊലപ്പെടുത്തി

പ്രണയത്തെ എതിര്‍ത്തു; വളര്‍ത്തമ്മയെ പന്ത്രണ്ടുകാരി കൊലപ്പെടുത്തി

ഫത്തേപ്പുര്‍: പ്രണയത്തെ എതിര്‍ത്ത 45കാരിയായ വളര്‍ത്തമ്മയെ 12 വയസ്സുകാരി 15കാരന്റെ സഹായത്തോടെ കൊലപ്പെടുത്തി. ഇരുവരും പൊലീസ് പിടിയിലായി. ഉത്തര്‍പ്രേദശിലെ ഫത്തേപ്പുരിലാണ് സംഭവം. സ്‌കൂളില്‍ രണ്ട് വര്‍ഷം സീനിയറായ സുഹൃത്തുമായി പെണ്‍കുട്ടി പ്രണയത്തിലായതിനെ വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് സൂപ്രണ്ട് ശ്രീപര്‍ണ ഗാംഗുലി പറഞ്ഞു. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. പ്രണയബന്ധത്തെ എതിര്‍ത്തത് തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലാത്തതിനാലാണെന്ന് തെറ്റിദ്ധരിച്ചാണ് പെണ്‍കുട്ടി അവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ തല്ലുകയും ചെയ്തു. അന്ന് രാത്രിയില്‍ ആണ്‍കുട്ടിയെ വീണ്ടും വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട് വിട്ട് പുറത്തുപോയ ഇവര്‍ പിറ്റേ ദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തു. അമ്മയ്ക്ക് സുഖമില്ലെന്നും…

Read More

ഈ പറയുന്ന ഏഴ് കാര്യങ്ങള്‍ നിങ്ങളുടെ കാമുകനുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിവാഹം കഴിക്കുമെന്നുറപ്പാണ്

ഈ പറയുന്ന ഏഴ് കാര്യങ്ങള്‍ നിങ്ങളുടെ കാമുകനുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിവാഹം കഴിക്കുമെന്നുറപ്പാണ്

പ്രണയം മനോഹരമാണ്. ഇതില്‍ ‘തേപ്പ്’ എന്ന വാക്കിന്റെ മുന കൂടുതലും പെണ്‍കുട്ടികള്‍ക്ക് നേരെയാണെങ്കിലും, ഉദാത്തപ്രണയം എന്നൊക്കെ പറഞ്ഞുനടന്നിട്ട് നൈസ് ആയിട്ട് സ്‌കൂട്ട് ആകുന്ന ‘തേപ്പന്മാരും’ വിരളമല്ല. ഒരു ബന്ധത്തില്‍ വാക്കുകളേക്കാള്‍ പ്രാധാന്യം പ്രവര്‍ത്തികള്‍ക്കാണ് എന്ന് ഓര്‍മ്മിക്കുന്നത് നന്ന്. ഒരുപാടു മോഹനവാഗ്ദാനങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും നിങ്ങളുടെ കാമുകന്‍ നിങ്ങളെ കീഴടക്കിയേക്കാം. പക്ഷേ അവന്റെ പ്രണയം ആത്മാര്‍ഥമാണോ എന്ന് അറിയണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. താഴെ പറയുന്ന ഏഴു സമീപനങ്ങള്‍ നിങ്ങളുടെ കാമുകന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെങ്കില്‍ ഉറപ്പാണ് അവന്‍ നിങ്ങളെ വിവാഹം ചെയ്യും. അവന്റെ വീട്ടിലെ ചടങ്ങുകള്‍ക്കു നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങളുടെ കാമുകന്‍ അവന്റെ കുടുംബകാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെങ്കില്‍ നിങ്ങളോട് അവനു പ്രത്യേക താല്‍പര്യം ഉണ്ടായിരിക്കും. അവന്‍ നിങ്ങളെ അവന്റെ കുടുംബത്തിലെ ഒരു അംഗമായാണ് കാണുന്നത്. അതുകൊണ്ടു കുടുംബത്തിലെ പ്രധാന ചടങ്ങുകളിലൊക്കെ നിങ്ങളെ ക്ഷണിക്കുകയും ചെയ്യും. അവന്‍…

Read More

ഭാര്യക്ക് അനിയനോട് പ്രണയം, ഭര്‍ത്താവ് ഇരുവരുടെയും വിവാഹം നടത്തി; സംഭവം ഭഗല്‍പുരയില്‍

ഭാര്യക്ക് അനിയനോട് പ്രണയം, ഭര്‍ത്താവ് ഇരുവരുടെയും വിവാഹം നടത്തി; സംഭവം ഭഗല്‍പുരയില്‍

ഭഗല്‍പുര: ഭാര്യക്ക് തന്റെ അനിയനോടുള്ള ഇഷ്ടം മനസ്സിലാക്കിയ യുവാവ് ഇരുവരുടെയും വിവാഹം നടത്തി. ബിഹാറിലെ പട്നയ്ക്കടുത്തുള്ള ഭഗല്‍പുരയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഭഗല്‍പുര സ്വദേശിയായ പവന്‍ ഗോസ്വാമിയാണ് തന്റെ ഭാര്യ പ്രിയങ്കയെ അനിയന്‍ സാജന് കല്യാണം കഴിപ്പിച്ച് കൊടുത്തത്.ഗ്രാമവാസികളെയും ബന്ധുക്കളെയും പ്രദേശത്തെ ഒരു ആശ്രമത്തില്‍ വിളിച്ച് വരുത്തിയായിരുന്നു യുവാവ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടത്തിയത്. ശേഷം ഇദ്ദേഹം വധു വരന്‍മാര്‍ക്ക് മംഗളങ്ങള്‍ നേര്‍ന്നതിന് ശേഷം നാടു വിട്ടു. നാലു വര്‍ഷം മുന്‍പാണ് പവന്റെയും പ്രിയങ്കയുടെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് വയസ്സായ ഒരു മകളുമുണ്ട്.ഈ മകളെ ഇദ്ദേഹം ഇരുവരെയും ഏല്‍പ്പിച്ചു. തന്റെ കുടുംബത്തിന്റെ സമാധാനം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും സ്നേഹിക്കുന്നവര്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ എന്താണ് തെറ്റെന്നുമാണ് ആശ്വസിപ്പിക്കാന്‍ എത്തുന്നവരോടുള്ള പവന്റെ മറുപടി.

Read More

പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ അധ്യാപകരായ ദമ്പതികളെ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കി; അധ്യാപകരുടെ പ്രണയം കുട്ടികളെ മോശമായി ബാധിക്കുമെന്ന് ആരോപിച്ചാണ് നടപടി

പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ അധ്യാപകരായ ദമ്പതികളെ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കി; അധ്യാപകരുടെ പ്രണയം കുട്ടികളെ മോശമായി ബാധിക്കുമെന്ന് ആരോപിച്ചാണ് നടപടി

  ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ പ്രണയിച്ച് വിവാഹിതരായതിന് അധ്യാപകരായ ദമ്പതികളെ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കി.അധ്യാപകരുടെ പ്രണയം കുട്ടികളെ മോശമായി ബാധിക്കുമെന്ന് ആരോപിച്ചാണ് നടപടി. താരിഖ് ഭട്ട്, സുമയ്യ ബഷീര്‍ എന്നിവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാമ്പോര്‍ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നവംബര്‍ 30നാണ് വിവാഹിതരായത്. അന്ന് തന്നെ ഇരുവരേയും സ്‌കൂള്‍ മാനേജ്മെന്റ പിരിച്ചുവിട്ടു. അധ്യാപകര്‍ പ്രണയിച്ച് വിവാഹം കഴിച്ചത് കുട്ടികളെ മോശമായി ബാധിക്കുമെന്നതിനാലാണ് നടപടിയെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദി പറഞ്ഞു. അതേസമയം വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല. എന്നാല്‍ തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും ദമ്പതികള്‍ പറഞ്ഞു. വിവാഹം മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണ്. സ്‌കൂള്‍ മാനേജ്മെന്റിനും ഇക്കാര്യം അറിയുന്നതാണെന്നും താരിഖ് ഭട്ട് പറഞ്ഞു. വിവാഹം നിശ്ചയിച്ച് കഴിഞ്ഞ് സുമയ്യ സ്‌കൂളിലെ ജീവനക്കാര്‍ക്കായി പാര്‍ട്ടി നടത്തിയിരുന്നു….

Read More

സ്ത്രീമ്പടനായ കാമുകന്റെ യഥാര്‍ത്ഥ മുഖം കണ്ട് കാമുകി ചെയ്തത്

സ്ത്രീമ്പടനായ കാമുകന്റെ യഥാര്‍ത്ഥ മുഖം കണ്ട് കാമുകി ചെയ്തത്

ലണ്ടന്‍: സ്ത്രീലമ്പടനായ തന്റെ കാമുകന്റെ യഥാര്‍ത്ഥ മുഖം ഫോണ്‍കോളിലൂടെ തിരിച്ചറിഞ്ഞ യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറി. ഇംഗ്ലണ്ട് സ്വദേശിനിയായ വിക്കി എന്ന 30 വയസ്സുകാരിക്കാണ് തന്റെ കാമുകന്റെ മോശം സ്വഭാവങ്ങള്‍ അവിചാരിതമായി മനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചത്. 35 വയസ്സുകാരനായ സ്മിത്തുമായി യുവതി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. 2013 ലാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഇതിനെ തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ ശ്രമിച്ചുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഇത് നീണ്ടു പോയി. പലപ്പോഴും സ്മിത്ത് യുവതിയുടെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിലും പോകാറുണ്ട്. ഇത് വിക്കിയില്‍ സംശയം ഉണ്ടാക്കാറുണ്ട്. ആയിടയ്ക്ക് പൊടുന്നനെ സ്മിത്തിനെ വീണ്ടും കാണാതെയായി. വിക്കി ഫോണ്‍ ചെയ്ത് നോക്കിയപ്പോള്‍ മറുതലയ്ക്കല്‍ സമിത്തിന്റെ സംസാരത്തിനൊപ്പം ഒരു സ്ത്രീയുടെ പതിഞ്ഞ തരത്തിലുള്ള സംസാരങ്ങളും കേള്‍ക്കാന്‍ ഇടയായി. ഇതിനെ തുടര്‍ന്ന് സ്മിത്തിന്റെ ഫോണ്‍ കോള്‍ ശേഖരിച്ച്…

Read More

പ്രണയ പരാജയങ്ങളില്‍ വിഷമിക്കേണ്ട; ജീവിത യാഥാര്‍ഥ്യങ്ങള്‍ പഠിക്കാന്‍ സമയമായി

പ്രണയ പരാജയങ്ങളില്‍ വിഷമിക്കേണ്ട; ജീവിത യാഥാര്‍ഥ്യങ്ങള്‍ പഠിക്കാന്‍ സമയമായി

മനസ്സുകൊണ്ടെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. പ്രണയിക്കും തോറും ചിന്തകള്‍ക്ക് ശക്തി വര്‍ധിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. പ്രണയം എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ജീവിതത്തെക്കുറിച്ച് വലിയ ചിന്തകള്‍ ഇല്ലാതെ അന്തരീക്ഷത്തിലൂടെ ഒരു തൂവല്‍ ഭാരത്തില്‍ എന്ന പോലെ മനസിന് സഞ്ചരിക്കാന്‍ വഴിയൊരുക്കുകയാണ് പ്രണയം. ജീവിതത്തിലെ നിറമുള്ള സ്വപ്നങ്ങള്‍ നമ്മെ കൊണ്ട് കാണിക്കുവാന്‍ മാത്രമല്ല , ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചില കാഴ്ചപ്പാടുകള്‍ സമ്മാനിക്കാനും പ്രണയത്തിനാകും. ഒരു ചെറിയ വ്യത്യാസം മാത്രം, നിറമുള്ള സ്വപ്നങ്ങള്‍ നല്‍കുന്നത് പ്രണയിച്ചുക്കൊണ്ടിരിക്കുന്ന കാലമാണ് എങ്കില്‍, ജീവിതത്തെക്കുറിച്ചുള്ള ചില യാഥാര്‍ഥ്യങ്ങള്‍ നമുക്ക് മനസിലാക്കി തരുന്നത് പ്രണയം തകര്‍ന്ന ശേഷമുള്ള നാളുകളാണ്. അതിനാല്‍ പ്രണയ പരാജയവും വിരഹവും ഒന്നും അത്ര നിസാരമായി കരുതി തള്ളിക്കളയേണ്ട. തേച്ചിട്ടു പോയെന്ന് പറഞ്ഞു പഴയ കാമുകനേയോ കാമുകിയേയോ ശപിക്കുകയും വെണ്ട. ഓരോ പ്രണയ പരാജയവും നല്‍കുന്നത് ജീവിതത്തിലെ വലിയ…

Read More