ആദ്യ ഫലസൂചനകളില്‍ എന്‍ഡിഎ മുന്നില്‍

ആദ്യ ഫലസൂചനകളില്‍ എന്‍ഡിഎ മുന്നില്‍

ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക്. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകിട്ട് ആറോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ 7 ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11%. കേരളത്തില്‍ മൊത്തം 2 കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ഒരുക്കിയിട്ടുള്ളത്.

Read More

സാമ്പത്തിക സംവരണം – സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

സാമ്പത്തിക സംവരണം – സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: മുന്നോക്കവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു പത്തുശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സാന്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഡമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സാന്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ മുന്നോക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം രാജ്യത്ത് യാഥാര്‍ഥ്യമാവും. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നതാണു ബില്‍. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസും സിപിഎമ്മും അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിനെ 323 പേര്‍ അനുകൂലിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ അംഗമുള്‍പ്പെടെ മൂന്നു പേര്‍ മാത്രമാണ് എതിര്‍ത്തത്. ബില്ലിനെ ശക്തമായി എതിര്‍ത്ത അണ്ണാഡിംഎംകെ ബഹിഷ്‌ക്കരിച്ചതോടെ കാര്യമായ എതിര്‍പ്പില്ലാതെ ബില്‍ പാസായി. ഭരണഘടനാ ഭേദഗതിയായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരിക്കെ വലിയ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്. എരുമേലി വാവരുപള്ളിയില്‍ സ്ത്രീകള്‍ക്കു വിലക്കില്ല, പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം – പള്ളിക്കമ്മറ്റി ബില്ലിന്റെ അന്തസത്തയോട് എതിര്‍പ്പുണ്ടെന്നു തുടക്കത്തില്‍ പറഞ്ഞ സിപിഎം പൂര്‍ണമായും പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സാമ്പത്തിക സംവരണ ബില്ല് രാഷ്ട്രീയ തന്ത്രം മാത്രമാണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട ശേഷം സമയമെടുത്ത് ബില്ല് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസും ഒടുക്കം ചുവടുമാറ്റി. ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ഒന്നയാതോടെ ബില്‍ അനായാസേന പാസായി. പ്രതിപക്ഷ കക്ഷികള്‍ക്ക്…

Read More

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി തുഷാര്‍ വെള്ളാപ്പള്ളി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി തുഷാര്‍ വെള്ളാപ്പള്ളി

  ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിഡിജെഎസ് . മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയതായും പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ കാരണമായെന്നും തുഷാര്‍ അറിയിച്ചു. എന്നാല്‍ ബിജെപി ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും,ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സീറ്റ്ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് മാത്രമെയുള്ളുവെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ പ്രതികരിച്ചത് കേരളത്തിലെ ബിജെപി നേതൃത്വം ദേശീയ നേതൃത്വത്തിന് വ്യത്യസ്തമായി ബിഡിജെഎസിനെ തള്ളുകയാണെന്ന രീതിയിലാണ്.

Read More

ആദായനികുതി നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ആദായനികുതി നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ആദായനികുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. പ്രതിപക്ഷ ബഹളം കാരണം ചര്‍ച്ചയില്ലാതെ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ജനാധിപത്യ മര്യാദയില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ധനബില്‍ ആയതിനാല്‍ രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് നിയമഭേദഗതി ബില്‍. ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് തിങ്കളാഴ്ച ആദായനികുതി നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഉറവിടം വെളിപ്പെടുത്താതെ പണം നിയമപരമായി നിക്ഷേപിക്കാന്‍ ആദായനികുതി വ്യവസ്ഥ കളോടെ അവസരം നല്‍കും. ഇതനുസരിച്ച് കള്ളപ്പണത്തില്‍ ഒരു ഭാഗം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ (പിഎംജികെവൈ) നിക്ഷേപിക്കാനുള്ള അവസരം നല്‍കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുവരെ ഇതിനു സമയം നല്‍കും. നാലു വര്‍ഷത്തെ പലിശയില്ലാ നിക്ഷേപവും കള്ളപ്പണത്തിന്റെ നികുതിയും പിഴയും സെസും ഇതിലേക്കാണു പോകുക. എന്നാല്‍ ബാങ്കില്‍ നിക്ഷേപിച്ചു നികുതി അടയ്ക്കാത്ത കള്ളപ്പണം ഇനി പിടിച്ചാല്‍…

Read More