കേവലഭൂരീപക്ഷം കടന്ന് എന്‍ഡിഎയുടെ മുന്നേറ്റം: കേരളത്തില്‍ യുഎഡിഎഫ് തരംഗം

കേവലഭൂരീപക്ഷം കടന്ന് എന്‍ഡിഎയുടെ മുന്നേറ്റം: കേരളത്തില്‍ യുഎഡിഎഫ് തരംഗം

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞടുപ്പില്‍ കേവലഭൂരിപക്ഷവും കടന്ന് എന്‍ഡിഎയുടെ മുന്നേറ്റം. പത്തരയോടുള്ള സൂചനകളില്‍ എന്‍ഡിഎ 542 ല്‍ 335 സീറ്റിലേക്ക് എന്‍ഡിഎയുടെ ലീഡ് ഉയര്‍ന്നു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയതലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഒന്‍പതിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.10 സര്‍വേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 304 സീറ്റ് നേടും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേര്‍ന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്. കഴിഞ്ഞദിവസം ഘടകകക്ഷികള്‍ക്ക് ഒരുക്കിയ അത്താഴവിരുന്നില്‍…

Read More

കേരളത്തില്‍ യുഎഡിഎഫിന് ശകതമായ മേല്‍ക്കൈ

കേരളത്തില്‍ യുഎഡിഎഫിന് ശകതമായ മേല്‍ക്കൈ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിലെ ഫലസൂചനകളില്‍ ശക്തമായ മേല്‍ക്കൈയുമായി കേരളത്തില്‍ യുഡിഎഫ്. ഇരുപതില്‍ 18 സീറ്റുകളിലാണ് യുഡിഎഫ് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫ് രണ്ടു സീറ്റിലേക്ക് ചുരുങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മുന്നിട്ടുനിന്നിരുന്നെങ്കിലും പിന്നീട് പിന്നോക്കം പോകുകയായിരുന്നു. വയനാട്ടില്‍ 5000 വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് കെ.മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മുന്നിട്ടുനില്‍ക്കുന്നത്. കേരളത്തില്‍ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. എക്‌സിറ്റ് പോളിനെ ശരിവെയ്ക്കുന്ന തരത്തിലാണ് കേരളത്തിലെ ആദ്യ ഫലസൂചനകള്‍.

Read More

നീതിനിഷേധമില്ല, പി.ജെ.ജോസഫ് ആദരണീയ നേതാവാണെന്ന് ജോസ്.കെ.മാണി

നീതിനിഷേധമില്ല, പി.ജെ.ജോസഫ് ആദരണീയ നേതാവാണെന്ന് ജോസ്.കെ.മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിനോട് ഒരു തരത്തിലുള്ള നീതി നിഷേധവും കാട്ടിയിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി . കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് പി ജെ ജോസഫ്. രാജ്യസഭാ, ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ അദ്ദേഹത്തോട് നീതിനിഷേധം കാണിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുന്നിലെത്തി. സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏകാഭിപ്രായം രൂപപ്പെട്ടില്ല. തുടര്‍ന്ന് സ്റ്റിയറിംഗ് കമ്മറ്റി ചേരുകയും അവിടെ വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നു വരികയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും ജോസ് കെ മാണി പത്രക്കുറിപ്പിലൂടെ പറഞ്ഞു. തനിക്കും ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍. പുതുച്ചേരി ഉള്‍പ്പടെ നാല്‍പത് മണ്ഡലങ്ങളിലും പാര്‍ട്ടി ജനവിധി തേടും. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ഹാസന്‍ വ്യക്തമാക്കിയത്. ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങനെ വിരാമമാവുകയാണ്. ഡിഎംകെയുമായോ അണ്ണാഡിഎംകെയുമായോ കോണ്‍ഗ്രസുമായോ കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം ഇല്ല. ബിജെപിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് സഖ്യസാധ്യത അവസാനിപ്പിക്കുന്നതിന് വഴിവച്ചു. അഴിമതിയും ജനകീയപ്രശ്‌നങ്ങളും ഉയര്‍ത്തികാട്ടിയുള്ള ഗ്രാമസഭകളിലാണ് ഇപ്പോള്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍. അവസരവാദ മുതലെടുപ്പിനായി സഖ്യം ഉണ്ടാക്കിയാല്‍, അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. പുതുച്ചേരിയിലെ ഒരു മണ്ഡലം കൂടാതെ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് കമല്‍ഹാസന്‍…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് കുമ്മനമെങ്കില്‍ ജയം ഉറപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് കുമ്മനമെങ്കില്‍ ജയം ഉറപ്പ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ കമ്മിറ്റി. കുമ്മനം വന്നാല്‍ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ഇന്ന് തലസ്ഥാനത്തെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന ബി ജെ പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ അടക്കം പല പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ മടക്കമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കുമ്മനം വന്നാല്‍ അനന്തപുരി പിടിക്കാമെന്ന് ജില്ലാ നേതൃത്വം അറിയിച്ചത്. ശബരിമല വിവാദം ശക്തമായി നിലനില്‍ക്കുന്നതും, പാര്‍ട്ടിക്ക് അതീതമായി…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി, സെന്‍കുമാര്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി, സെന്‍കുമാര്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരെ ഇറക്കിക്കളിക്കാന്‍ ഒരുങ്ങി ബിജെപി. ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയും തിരഞ്ഞെടുപ്പില്‍ ഗുണഫലം തരുമെന്ന പ്രതീക്ഷയിലുമാണു പാര്‍ട്ടി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവയാണു പാര്‍ട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍. തിരുവനന്തപുരം ഏതു വിധേനയും പിടിച്ചെടുത്തേ തീരൂവെന്നാണു കേന്ദ്ര നിര്‍ദേശം. ഏറ്റവും മികച്ച സ്ഥാനാര്‍ഥി തിരുവനന്തപുരത്ത് എന്നാണു ചിന്ത. മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ചു തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാക്കണമെന്ന സമ്മര്‍ദം ഒരു വിഭാഗത്തില്‍ നിന്നുണ്ട്. കേന്ദ്രനേതൃത്വത്തിന്റെയാകും അന്തിമ തീരുമാനം. കുമ്മനമില്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മത്സരിച്ചേക്കാം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരുമുണ്ട്. പാര്‍ട്ടി നേതാക്കളല്ലെങ്കില്‍ പിന്നെ രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിക്കാണു സാധ്യത. കേരളത്തില്‍ തരംഗം തന്നെ സൃഷ്ടിക്കാനായി ദേശീയ നേതാക്കളാരെങ്കിലും തിരുവനന്തപുരത്തു മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിര്‍മല…

Read More