ലോക്‌സഭാ തെരഞ്ഞെടുപ്പ്: നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും

റായ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ശക്തി പ്രകടനത്തിനുള്ള തിരക്കിലാണ് ബിജെപിയും കോണ്‍ഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും. 2019-ന് മുന്നോടിയായുള്ള സെമിഫൈനലാണ് രണ്ടുപേര്‍ക്കും ഈ തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ മോദി എല്ലാ അടവും പുറത്തെടുക്കും. അതേസമയം കോണ്‍ഗ്രസിന്റെ യുവത്വത്തിന് മോദിയെ പോരിന് വിളിക്കാന്‍ ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താനാകും രാഹുല്‍ ഗാന്ധിയുടെ ശ്രമം. ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറിലെ ജഗ്ദല്‍പൂരില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്. ഇന്നത്തേത് മോദിയുടെ ആദ്യറാലിയാണ്. രണ്ട് ദിവസം ഛത്തീസ് ഘട്ടില്‍ തങ്ങുന്ന രാഹുല്‍, മോദിക്ക് മറുപടി പറയാന്‍ നാളെ ജഗ്ദല്‍പൂരിലെത്തും. ഇന്ന് രാഹുലിന്റെ പര്യടനം മുഖ്യമന്ത്രി രമണ്‍…

Read More