ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന് വോട്ടെണ്ണല്‍ മേയ് 23ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന് വോട്ടെണ്ണല്‍ മേയ് 23ന്

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഏപ്രില്‍ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തില്‍ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങള്‍. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാര്‍ച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും. ഒന്നാംഘട്ടത്തില്‍ 91, രണ്ടാംഘട്ടത്തില്‍ 97, മൂന്നാംഘട്ടത്തില്‍ 115, നാലാംഘട്ടത്തില്‍ 71, അഞ്ചാംഘട്ടത്തില്‍ 51, ആറാംഘട്ടത്തില്‍ 59, ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പതിനേഴാം ലോക്‌സഭയിലേക്കുള്ള…

Read More

അരയും തലയും മുറുക്കി സിപിഎം!… ചേകവന്മാരെ കളത്തിലിറക്കി ആദ്യ നീക്കം, കേരളത്തില്‍ ഇത്തവണ പോരാട്ടം കനക്കും

അരയും തലയും മുറുക്കി സിപിഎം!… ചേകവന്മാരെ കളത്തിലിറക്കി ആദ്യ നീക്കം, കേരളത്തില്‍ ഇത്തവണ പോരാട്ടം കനക്കും

തിരുവനന്തപുരം: അരയും തലയും മുറുക്കി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുകയാണ് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി പോലും നിലനില്‍ക്കുമോയെന്ന് നിര്‍ണയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പ്. ജീവന്‍ മരണ പോരാട്ടത്തില്‍ നാല് എംഎല്‍എമാരെയും രണ്ട് ജില്ലാ സെക്രട്ടറിമാരെയും അടക്കം അണിനിരത്തി ശക്തമായ രാഷ്ട്രീയ മത്സരത്തിനു സന്നാഹമൊരുക്കി സിപിഎം. തിരഞ്ഞെടുപ്പ് സര്‍വേകള്‍ തിരിച്ചടി പ്രവചിക്കുമ്പോള്‍ മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള സൂക്ഷ്മതയാണു സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സിപിഎം കാട്ടിയത്. വിവാദനായകരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചില്ല. പ്രാദേശികമായി അവര്‍ക്കുള്ള സ്വീകാര്യതയിലാണു പ്രതീക്ഷ. സ്വതന്ത്രസ്ഥാനാര്‍ഥികളെ കാര്യമായി ആശ്രയിക്കാന്‍ കഴിഞ്ഞ തവണ തീരുമാനിച്ചെങ്കില്‍ ഇക്കുറി സിപിഎംസിപിഐ പട്ടികയില്‍ ഏറിയ പങ്കും പയറ്റിത്തെളിഞ്ഞ പാര്‍ട്ടിനേതാക്കള്‍ തന്നെ. സമീപകാലത്തൊന്നും ഇത്രയധികം എംഎല്‍എമാരെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഇറക്കിയിട്ടില്ല. എംഎല്‍എമാരെ യുഡിഎഫ് മത്സരിപ്പിച്ച വേളയില്‍ പരിഹസിച്ച ചരിത്രമുള്ള ഇടതുമുന്നണി ഇക്കുറി ഒറ്റയടിക്ക് ഗോദയിലിറക്കിയത് 6 പേരെ. ജയിച്ചാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്…

Read More

യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ശംഭുലാല്‍ റെഗാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ശംഭുലാല്‍ റെഗാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ലക്നൗ: ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ റെഗാര്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുക. ശംഭുലാല്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതായി ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന നേതാവായ അമിത് ജനിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ശംഭുലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അമിത് ജനി പറയുന്നത് ഇങ്ങനെ, ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന ആഗ്രയില്‍ നിന്ന് ശംഭുലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജോധ്പൂരിലെ ജയിലിനുള്ളില്‍ വെച്ച് തന്നെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും. നിലവില്‍ ബി.ജെ.പിയുടെ രാംശങ്കര്‍ കത്തേരിയ ആണ് ആഗ്രയിലെ എം.പി. ദളിത് സംവരണ സീറ്റാണ് ആഗ്രയിലേത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനില്‍ അഫ്രാസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്.  യുവാവിനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Read More