ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടംലംഘിച്ചെന്ന് വിവരാവകാശ രേഖ

ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടംലംഘിച്ചെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടംലംഘിച്ചെന്ന് വിവരാവകാശ രേഖ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ബെഹ്‌റയെ നിയമിച്ചതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ആറുമാസത്തില്‍ കൂടുതലുള്ള നിയമനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമാണ്. ചട്ടം ഇങ്ങനെയാണെന്നിരിക്കെ, ബെഹ്‌റക്ക് വിജിലന്‍സ് ഡയറക്ടറുടെ നിയമനം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങണമായിരുന്നു. ഇത് ഉണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയതിനെ തുടര്‍ന്നാണ് ലോക്‌നാഥ് ബെഹ്‌റക്ക് അധിക ചുമതല നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല

Read More

നടിയെ ആക്രമിച്ച കേസ്: മുഴുവന്‍ തെളിവുകളും ലഭിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

നടിയെ ആക്രമിച്ച കേസ്: മുഴുവന്‍ തെളിവുകളും ലഭിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യം ഹൈക്കോടതി രണ്ടാമതും തള്ളിയ സാഹചര്യത്തില്‍ കേസിന്റെ കുറ്റപത്രം മുഴുവന്‍ തെളിവുകളും ലഭിച്ച ശേഷം മാത്രമേ സമര്‍പ്പിക്കുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്നും, മുഴുവന്‍ തെളിവുകളും ഉള്‍ക്കൊള്ളിച്ചായിരിക്കും കുറ്റപത്രം എന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന പൊലീസ് നിലപാട് ഹൈക്കോടതി ശരിവച്ചു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ ജയില്‍വാസം ഇപ്പോള്‍ 50 ദിവസം പിന്നിട്ടിരിക്കുകയാണ്. 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കും. ഇതൊഴിവാക്കാന്‍ 90 ദിവസത്തിനുള്ളില്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.

Read More

പോലീസ് സ്‌റ്റേഷന്‍ പെയിന്റടി വിവാദം; 500 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം; ബെഹ്‌റ കുടുങ്ങും

പോലീസ് സ്‌റ്റേഷന്‍ പെയിന്റടി വിവാദം; 500 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം; ബെഹ്‌റ കുടുങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുഴുവന്‍ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കാനുള്ള മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശത്തിലൂടെ 500 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം. ബഹ്‌റയുടെ ഉത്തരവിനെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയിലാണ് ഇത്രയും വലിയ തുകയുടെ അഴിമതി നടന്നതായി ആരോപിക്കുന്നത്. പരാതി ഫയില്‍ സ്വീകരിച്ച കോടതി എന്തിനാണ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ നിറം നല്കുന്നതെന്നുപോലും ചോദിച്ചു. ഇത്തരം നിറം കൊടുക്കുകയാണെങ്കില്‍ അതു സാധാരണക്കാരന്‍ നിത്യവും സന്ദര്‍ശനം നടത്തുന്ന റേഷന്‍ കടകള്‍ക്കല്ലേ നല്‍കേണ്ടതെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിനു രണ്ടു ദിവസം മുമ്പാണ് അഞ്ഞൂറോളം സ്റ്റേഷനുകളില്‍ ഒരു കമ്പനിയുടെ ഒലീവ് ബ്രൗണ്‍ നിറം പെയിന്റ് അടിക്കണമെന്ന സര്‍ക്കുലര്‍ ബെഹ്‌റ ഇറക്കിയത്. എന്നാല്‍ ഇത്തരം സര്‍ക്കുലര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പുറപ്പെടുവിക്കാന്‍ കഴിയുമോ, ഉത്തരവു നല്‍കുന്ന സമയത്തു ബെഹ്‌റ സംസ്ഥാന ഡിജിപി…

Read More

പൊലീസ് സ്റ്റേഷന്‍ പെയിന്റടിക്കല്‍ വിവാദം; ബെഹ്റക്കെതിരെയുള്ള പരാതി കോടതി ഫയലില്‍ സ്വീകരിച്ചു; 20ന് വിശദീകരണം നല്‍കണം

പൊലീസ് സ്റ്റേഷന്‍ പെയിന്റടിക്കല്‍ വിവാദം; ബെഹ്റക്കെതിരെയുള്ള പരാതി കോടതി ഫയലില്‍ സ്വീകരിച്ചു; 20ന് വിശദീകരണം നല്‍കണം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ പെയിന്റടിക്കല്‍ ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറും മുന്‍ ഡിജിപിയുമായിരുന്ന ലോക്നാഥ് ബെഹ്റയ്ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. പൊലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്റടിക്കാനുളള ബെഹ്റയുടെ ഉത്തരവാണ് വിവാദമായത്. ബെഹ്റ ചെയ്തത് തെറ്റല്ലേയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചു. പെയിന്റടിക്കാന്‍ ഉത്തരവിറക്കുമ്പോള്‍ പൊലീസ് മേധാവിയായിരുന്നോയെന്നും കോടതി ചോദിച്ചു. ബെഹ്റക്ക് കമ്പനിയുമായി എന്ത് ബന്ധമെന്നും കോടതി ചോദിച്ചു. ഈ മാസം 20ന് മുമ്പായി ഉയരുന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ബെഹ്റയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാതിയാണ് വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചത്. പൊലീസ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ച കോടതി അങ്ങനെയെങ്കില്‍ റേഷന്‍ കടകള്‍ക്കല്ലേ ഒരേ നിറത്തില്‍ പെയിന്റടിക്കേണ്ടതെന്നും ചോദിച്ചു.

Read More

ടി.പി.സെന്‍കുമാറും ലോക്‌നാഥ് ബെഹ്‌റയും ചുമതലയേറ്റു; അവധിയില്‍ പോയ ജേക്കബ് തോമസിന്റെ നില പരുങ്ങലില്‍

ടി.പി.സെന്‍കുമാറും ലോക്‌നാഥ് ബെഹ്‌റയും ചുമതലയേറ്റു; അവധിയില്‍ പോയ ജേക്കബ് തോമസിന്റെ നില പരുങ്ങലില്‍

തിരുവനന്തപുരം: പൊലീസ് മേധാവിയായി ടി.പി.സെന്‍കുമാറും വിജിലന്‍സ് ഡയറക്ടറായി ലോക്‌നാഥ് ബെഹ്‌റയും ചുമതലയേറ്റതോടെ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഡിജിപി ജേക്കബ് തോമസിന്റെ ഇരിപ്പിടം ത്രിശങ്കുവിലായി. അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റാതെയാണ് അവിടെ ബെഹ്‌റയെ നിയമിച്ചത്. ഇതു നിയമപ്രശ്‌നങ്ങള്‍ക്കു തന്നെ വഴിതുറന്നേക്കുമെന്ന് ഉന്നതര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമാണ് ഏപ്രില്‍ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നതായാണു കത്തില്‍ പറഞ്ഞത്. ഐഎഎസ്‌ഐപിഎസ് ഉന്നതരിലും സിപിഎമ്മിലും ഒരു വിഭാഗം നടത്തിയ നീക്കമാണു ജേക്കബ് തോമസിന്റെ കസേരയിളക്കിയത്. പകരം, അന്നു പൊലീസ് മേധാവിയായിരുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു വിജിലന്‍സ് ഡയറക്ടറുടെ അധിക ചുതമല കൂടി നല്‍കി. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തിരിച്ചടി കിട്ടുമെന്ന തിരിച്ചറിവ് കൂടിയാണു സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. ഏപ്രില്‍ അവസാനം ജേക്കബ് തോമസിന്റെ…

Read More

ജിഷ്ണുവിന്റെ അമ്മയ്ക്ക് പൂര്‍ണ തൃപ്തിയുണ്ടാകുന്ന തരത്തില്‍ നടപടികളെടുക്കും; മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മനസിലാക്കുന്നു; ഡിജിപി

ജിഷ്ണുവിന്റെ അമ്മയ്ക്ക് പൂര്‍ണ തൃപ്തിയുണ്ടാകുന്ന തരത്തില്‍ നടപടികളെടുക്കും; മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മനസിലാക്കുന്നു; ഡിജിപി

തിരുവനന്തപുരം: മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദന മനസിലാക്കുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് തന്നെ കാണണമെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് താന്‍ ഓഫിസിലെത്തിയിരുന്നു. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ അവര്‍ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഓഫിസിനു മുന്നില്‍ പ്രശ്‌നങ്ങളുണ്ടാക്കിയവര്‍ ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധമില്ലാത്തവരാണെന്നാണ് അറിയാന്‍ സാധിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അവരുടെ പരാതികളെല്ലാം കേട്ടു. ജിഷ്ണുവിന്റെ അമ്മയ്ക്ക് പൂര്‍ണ തൃപ്തിയുണ്ടാകുന്ന തരത്തിലുള്ള നടപടികളെടുക്കുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Read More

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി; ലോക്‌നാഥ് ബെഹ്‌റയ്ക്ക് ചുമതല

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി; ലോക്‌നാഥ് ബെഹ്‌റയ്ക്ക് ചുമതല

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി. സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധിക ചുമതല. മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാറ്ററി, ബാര്‍ കേസുകള്‍ എന്നിവയില്‍ ജേക്കബ് തോമസ് കര്‍ശന നിലപാടെടുത്ത സാഹചര്യത്തില്‍ അവധിയില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി. ഉബൈദ് കഴിഞ്ഞയാഴ്ച വാക്കാല്‍ ചോദിച്ചിരുന്നു. ബന്ധുനിയമനം, ബാര്‍ കോഴ, ലാവലിന്‍ തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നത് അഭികാമ്യമല്ലെന്ന് സിപിഎം വിലയിരുത്തിയെന്നും ഉടനെ അദ്ദേഹത്ത മാറ്റണമെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ 13(1)ഡി…

Read More

ശബരിമല അപകടം; ദേവസ്വം ബോര്‍ഡിന്റെ വീഴ്ചയെന്ന് ഡിജിപി

ശബരിമല അപകടം; ദേവസ്വം ബോര്‍ഡിന്റെ വീഴ്ചയെന്ന് ഡിജിപി

സന്നിധാനം: ശബരിമലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം ദേവസ്വം ബോര്‍ഡിന്റെ വീഴ്ചയെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ബാരിക്കേഡ് ബലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയില്ലെന്നും ഡിജിപി പറഞ്ഞു.

Read More

ചലച്ചിത്രമേളയില്‍ ദേശീയഗാനത്തോട് അനാദരവ് കാട്ടിയവര്‍ അറസ്റ്റില്‍

ചലച്ചിത്രമേളയില്‍ ദേശീയഗാനത്തോട് അനാദരവ് കാട്ടിയവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ സിനിമാപ്രദര്‍ശനത്തിനിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അഞ്ചു പുരുഷന്മാരെയും ഒരു വനിതയേയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സിനിമാപ്രദര്‍ശനത്തിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയഗാനം വെക്കുന്നത് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ്. അതില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമെ കോടതി വിട്ടുവീഴ്ച അനുവദിച്ചിട്ടൊള്ളൂ. ബാക്കിയുള്ളവര്‍ക്കെല്ലാം കോടതി നിയമം ബാധകമാണ്. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം എസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കി സുപ്രീംകോടതി വിധി അനുസരിച്ച് സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിക്കമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തെപ്പറ്റി പ്രാഥമിക അന്വേഷണം നടത്താന്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറോട് ഡിജിപി നിര്‍ദ്ദേശിക്കുകയും…

Read More