ബിസിസിഐക്ക് സുപ്രീം കോടതിയുടെ താക്കീത് :കേസെടുക്കുമെന്ന് അമിക്കസ് ക്യൂറി

ബിസിസിഐക്ക് സുപ്രീം കോടതിയുടെ താക്കീത് :കേസെടുക്കുമെന്ന് അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം സുപ്രീം കോടതി ബി സി സി ഐയെ താക്കീത് ചെയ്തു.പറയുന്ന എല്ലാത്തിലും തടസ്സവാദം ഉന്നയിക്കുന്ന ബി സി സി ഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ബിസിസിഐ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ബി സി സി ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മൂന്ന് പേജുള്ള സത്യവാങ്മൂലത്തില്‍ ലോധ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഐ സി സി ഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ബിസിസിഐയുടെ നിലപാടിനെതിരെ കേസെടുക്കണമെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.ബിസിസിഐക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നടപ്പിലാക്കണം. അല്ലെങ്കില്‍ ലോധ കമ്മറ്റിക്ക് തീരുമാനങ്ങള്‍ കൈമാറണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചു. ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ബിസിസിഐ സുപ്രീംകോടതിയില്‍…

Read More

ബി.സി.സി.ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ബി.സി.സി.ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ജസ്റ്റിസ് ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ബി സി.സി.ഐയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നേരത്തെ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റിയാണ് ബി.സി. സി.ഐക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. ബി.സി.സി.ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടത്. അതേസമയം ബി.സി.സി ഐയില്‍ സര്‍ക്കാരിന് പ്രാതിനിധ്യം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി ലോധ സമിതി ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ബി സി സി ഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി നിലപാട് മാറ്റിയിരിക്കുന്നത്.

Read More

ബി.സി.സി.ഐ ഭരണസമിതിയെ പുറത്താക്കണമെന്ന് ലോധ കമ്മിറ്റി നിര്‍ദ്ദേശം

ബി.സി.സി.ഐ ഭരണസമിതിയെ പുറത്താക്കണമെന്ന് ലോധ കമ്മിറ്റി നിര്‍ദ്ദേശം

ഡല്‍ഹി: ബി.സി.സി.ഐ മുഴുവന്‍ ഭാരവാഹികളെയും പുറത്താക്കണമെന്ന് ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റിയുടെ നിര്‍ദേശം. സുപ്രീം കോടതിയ്ക്ക് സമര്‍പ്പിച്ച ആര്‍.എം. ലോധ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോട്ടിലാണ് എല്ലാവരെയും അയോഗ്യരാക്കാനുള്ള നിര്‍ദേശം. സംസ്ഥാന ക്രിക്കറ്റ് ഭരണകൂടങ്ങളുടെ ഭാരവാഹികളെയും പുറത്താക്കണമെന്ന് ശുപാര്‍ശയിലുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പകരം ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനായി ജി.കെ പിള്ളയെ നിരീക്ഷകനായി ഇടക്കാലത്തേക്ക് നിയമിക്കണമെന്നും റിപ്പോട്ടില്‍ പറയുന്നു. ബി.സി.സി.ഐ.യുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതോടൊപ്പം ക്രിക്കറ്റ് ബോര്‍ഡിന് പുതിയ ഓഡിറ്റര്‍മാരെ നിയമിക്കാനും ജി.കെ പിള്ളയ്ക്ക് അധികാരമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.സി.സി.ഐയും ലോധ കമ്മിറ്റിയും തമ്മിലുള്ള പോര് മുറുകുകയാണ്.

Read More