ദേഹത്ത് പല്ലി വീണാല്‍ പ്രശ്നമാണോ?

ദേഹത്ത് പല്ലി വീണാല്‍ പ്രശ്നമാണോ?

പല്ലി ചിലക്കുന്നതും ദേഹത്തും വസ്തുക്കളിലുമെല്ലാം വീഴുന്നതും നടക്കാനിരിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നതാണ് എന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഗൗളി ശാസ്ത്രം നിമിത്ത ശാസ്ത്രത്തത്തോട് ചേര്‍ന്നാണ് കണക്കാപ്പെടുന്നത്. ശരീരത്തില്‍ ഓരോ ഭാഗത്തും പല്ലി വീഴുന്നതിന് ഓരോ ഫലമാണ്. എന്നാല്‍ പൊതുവായ ചില കാര്യങ്ങള്‍ ഇതിലുണ്ട്. സര്‍പ്പത്തേയും പല്ലിയേയും ശ്രേഷ്ടമായി കാണണം എന്നാണ് പ്രാചീന കാലം മുതലേ ഉള്ള വിശ്വാസം. പല്ലിയെ കൊല്ലുന്നതും പല്ലിമുട്ട നശിപ്പിക്കുന്നതും സന്താന പരമ്പരകളിലേക്ക് വരെ ദോഷം എത്തിക്കും എന്നാണ് വിശ്വാസം. ചത്തപല്ലിയെ കാണുന്നത് ദോഷകരമായാണ് ഗൗളി ശാസ്ത്രത്തില്‍ പറയുന്നത്. ബുദ്ധിമുട്ടുകള്‍ വന്നു ചേരും എന്നാണത്രേ ഇത് നല്‍കുന്ന സൂചന. നിലവിളക്കിലേക്ക് പല്ലിവീഴുമ്പോള്‍ വീട്ടുകാര്‍ ഭയപ്പെടുന്നത് ചിലപ്പോള്‍ നാം നേരിട്ട് കടിട്ടുണ്ടാവും. നിലവിളക്കിലേക്ക് പല്ലി വീഴുന്നത് അത്യന്തം ദോഷകരമാണ് എന്നതിനാലാണ് അത്. യാത്ര ചെയ്യുമ്പോള്‍ വാഹനത്തിനു മുകളിലേക്ക് പല്ലി വീഴുന്നതും നല്ലതല്ല. വാഹനാപകടങ്ങള്‍ ഉണ്ടായേക്കും എന്നാണ് ഇത് സൂചന…

Read More