സ്റ്റോറീസിന്റെ കൊച്ചി ഷോറൂം കാജല്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു

സ്റ്റോറീസിന്റെ കൊച്ചി ഷോറൂം കാജല്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്സ്‌റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസിന്റെ കൊച്ചി പാലാരിവട്ടത്തുളള ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം കാജല്‍ അഗര്‍വാള്‍ നിര്‍വ്വഹിച്ചു. ബംഗളൂരുവിലും കോഴിക്കോട്ടും തുറന്നതിനു പിന്നാലെ നാലാമത്തെ സ്റ്റോറീസ് ഷോറൂമാണ് കൊച്ചിയില്‍ തുറന്നത്. 65,000 ചതരുശ്ര അടി വിസ്തൃതിയുള്ള ഈ വിശാല ഷോറൂമില്‍ 19 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച സവിശേഷമായ ഹോം ഡെക്കോര്‍, ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയുണ്ട്. ഏറ്റവും സവിശേഷമായ ലോകോത്തര ഫര്‍ണീച്ചര്‍ ഡിസൈനുകള്‍ ഏതുതരം വിലയിലും ലഭ്യമാക്കുന്നതിനാലാണ് സ്റ്റോറീസ് ഒരു ‘ഫര്‍ണീച്ചര്‍ ഡെസ്റ്റിനേഷനായി’ മാറുന്നതെന്ന് സ്റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ.പി. പറഞ്ഞു. ഓരോ വ്യക്തിയുടേയും മനോഭാവത്തിനും ആസ്വാദ്യതയ്ക്കും വ്യക്തിത്വത്തിനുമിണങ്ങുന്ന വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളാണ് ഇവിടെയുള്ളത്. കൊച്ചിയുടെ സമ്പന്നമായ വൈവിധ്യമാണ് ഞങ്ങളേയും ഇത്രമാത്രം വൈവിധ്യം അണിനിരത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചാസാധ്യതകള്‍ കണക്കിലെടുത്ത് 2020-ഓടെ രാജ്യമെമ്പാടുമായി ഇരുപതിലേറെ സ്ഥലങ്ങളില്‍ ഷോറുമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്’ അദ്ദേഹം…

Read More