അഭിമന്യു സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങളുടെ പ്രവാഹം

അഭിമന്യു സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങളുടെ പ്രവാഹം

  മറയൂര്‍: അഭിമന്യുവിന്റെ സ്മരണക്കായി സ്ഥാപിക്കുന്ന വായനശാലയിലേക്ക് പുസ്തകങ്ങളുടെ പ്രവാഹം. വട്ടവട ഗ്രാമപഞ്ചായത്തിലെ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ എത്തുന്നവര്‍, കൈയ്യില്‍ നിരവധിയായ പുസ്തകങ്ങളുമായാണ് എത്തുന്നത്. ഒട്ടനവധി സ്ഥലങ്ങളില്‍ നിന്നും തപാല്‍ മാര്‍ഗ്ഗവും വട്ടവട ഗ്രാമപഞ്ചായത്തിന്റെ വിലാസവും നല്‍കി ഓണ്‍ലൈന്‍ വഴിയും പുസ്തകങ്ങള്‍ എത്തുന്നുണ്ട്. രണ്ടാം ശനിയാഴ്ച അവധി ദിവസമായിരിന്നിട്ട് കൂടി പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു. രണ്ടായിരത്തോളം പുസ്തകങ്ങളാണ് ഇന്ന് മാത്രം എത്തിചേര്‍ന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി സംഘടനകളും പുസ്തക ശേഖരണ ക്യാംപയിന്‍ നടത്തുന്നുണ്ട്. ഇതിന് പുറമേ വട്ടവടയിലെ യുവതീ യുവാക്കള്‍ക്ക് ശനി ഞായര്‍ ദിവസങ്ങളിലെത്തി പിഎസ്സി കോച്ചിംഗ് നല്‍കാന്‍ നിരവധിപേര്‍ നേരിട്ടും ഫോണിലൂടെയും സന്നദ്ധത അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. തന്റെ ഗ്രാമമായ വട്ടവടയില്‍ ഒരു ലൈബ്രറി എന്നത് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ ഗ്രാമസഭയിലും പഞ്ചായത്ത്…

Read More

പ്രേം നസീര്‍ സ്വന്തം നാട്ടില്‍ നിര്‍മ്മിച്ച വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍

പ്രേം നസീര്‍ സ്വന്തം നാട്ടില്‍ നിര്‍മ്മിച്ച വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍

ചിറയിന്‍കീഴ്: മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ സ്വന്തം നാട്ടില്‍ നിര്‍മ്മിച്ച വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടത്. 1958ലായിരുന്നു കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ വായനശാലക്ക് തറക്കല്ലിട്ടത്. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. ഒരു നാടിനെ തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍. സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും അറിയിച്ചു. കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More