ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍; ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍

ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍; ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍

ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. പുതിയ മോഡലിന്റെ വിലയുമായി ബന്ധപ്പെട്ട സൂചനകള്‍ ഒന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. ഫെബ്രുവരിയില്‍ വില്‍പനയ്ക്കെത്തിയ ഹുറാകാന്‍ ഇവൊ കൂപ്പെയുടെ കണ്‍വെര്‍ട്ടിബിള്‍ പതിപ്പാണ് ഇവൊ സ്പൈഡര്‍. കൂപ്പെ പതിപ്പിന് 3.73 കോടി രൂപയായിരുന്നു ഇന്ത്യയിലെ ഷോറൂം വില. ഇലക്ട്രോ ഹൈഡ്രോളിക് റൂഫ് ഫോള്ഡിങ് സംവിധാനത്തിന്റെ സാന്നിധ്യത്താല്‍ സ്പൈഡറിന് കൂപ്പെയെ അപേക്ഷിച്ച് 120 കിലോഗ്രാം അധിക ഭാരമുണ്ട്.100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഇവൊ സ്പൈഡറിന് 3.1 സെക്കന്‍ഡ് മതി. ഇവൊ കൂപ്പെയെ അപേക്ഷിച്ച് 0.2 സെക്കന്‍ഡ് അധികമാണിത്. പരമാവധി വേഗം ഇരു മോഡലുകള്‍ക്കും സമാനമാണ്, മണിക്കൂറില്‍ 323.50 കിലോമീറ്റര്‍. ഇരു മോഡലുകള്‍ക്കും കരുത്തേകുന്നത് 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി 10 എന്‍ജിനാണ്. 640 ബിഎച്ച്പിയോളം കരുത്തും 600 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനു കൂട്ട് എട്ട് സ്പീഡ്,…

Read More

ഞാന്‍ നന്നായില്ലേലും കുഴപ്പമില്ല.. എന്റെ അയല്‍വാസി നശിക്കണേ എന്റെ ദൈവമേ …മല്ലിക സുകുമാരനെ പിന്‍തുണച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി

ഞാന്‍ നന്നായില്ലേലും കുഴപ്പമില്ല.. എന്റെ അയല്‍വാസി നശിക്കണേ എന്റെ ദൈവമേ …മല്ലിക സുകുമാരനെ പിന്‍തുണച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി

പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാറുമായി ബന്ധപ്പെട്ട് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ മല്ലിക സുകുമാരനെ വിമര്‍ശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ അഞ്ജലി. ശരത് രമേശ് എന്ന വ്യക്തി എഴുതിയ കുറിപ്പ് കടമെടുത്താണ് അഞ്ജലി പ്രതികരിച്ചത്. അഞ്ജലിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം- കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില @#$% വ്യക്തികള്‍ അവരുടെ മഹത്തരവും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതുമായ പേജുകളിലൂടെ ശ്രീമതി ‘മല്ലികാ സുകുമാരനെ’തിരെ നടത്തുന്ന ‘Cyber Bullying’ ആണ് ഇത്തരം ഒരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. താരങ്ങളുടെ വീടുകളിലെ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ചാനലിലെ പരിപാടി. അതില്‍ ഒരു എപ്പിസോഡില്‍ മല്ലികാ സുകുമാരന്‍ അതിഥിയായി എത്തുന്നു.താനും മക്കളും ഉപയോഗിക്കുന്ന വാഹനങ്ങളെ പറ്റി പറയുന്ന കൂട്ടത്തില്‍ തന്റെ മകന്‍ ‘പ്രിത്വിരാജ്’ വാങ്ങിയ ലംബോര്‍ഗിനിയെ പറ്റിയും സ്വാഭാവികമായും ആ…

Read More