ലാലു പ്രസാദിന് ജയിലില്‍ വിഐപി പരിഗണന; ഭക്ഷണം വീട്ടില്‍ നിന്ന്; വേണമെങ്കില്‍ ജയിലിലും ഉണ്ടാക്കാം

ലാലു പ്രസാദിന് ജയിലില്‍ വിഐപി പരിഗണന; ഭക്ഷണം വീട്ടില്‍ നിന്ന്; വേണമെങ്കില്‍ ജയിലിലും ഉണ്ടാക്കാം

റാഞ്ചി: മുന്‍ കേന്ദ്ര റയില്‍വേ മന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവ് ജയിലില്‍ കഴിയുന്നത് വിഐപി പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാലാണ് ലാലു പ്രസാദ് ജയിലിലെത്തിയത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ഇപ്പോള്‍. ലാലുവിന് ദിവസവും പത്രവും ടെലിവിഷനും ലഭ്യമാകും. ഇതുകൂടാതെ കിടക്കയും കൊതുകുവലയും ജയിലിലുണ്ട്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നതിനും, വേണമെങ്കില്‍ സ്വന്തമായി ഭക്ഷണമുണ്ടാക്കാനുള്ള സംവിധാനമടക്കമാണ് ലാലുവിന് ബിര്‍സ മുണ്ട ജയിലില്‍ ഒരുക്കിയിരിക്കുന്നത്. 2014ല്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേനായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ലാലുവിന് മാത്രമാണ് ഇത്തരത്തില്‍ പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. മറ്റ് തടവുകാര്‍ക്ക് ലാലുവിനെ കാണാന്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസമാണ് ലാലുവുള്‍പ്പെടെ 15 പ്രതികള്‍ കുറ്റക്കാരാണെന്ന സിബിഐ കോടതി വിധി…

Read More