ടി.പി കേസ് വെളിപ്പെടുത്തല്‍; വി.ടി ബല്‍റാം എം എല്‍ എയെ ചോദ്യം ചെയ്യണം: കുമ്മനം രാജശേഖരന്‍

ടി.പി കേസ് വെളിപ്പെടുത്തല്‍; വി.ടി ബല്‍റാം എം എല്‍ എയെ ചോദ്യം ചെയ്യണം: കുമ്മനം രാജശേഖരന്‍

ആലപ്പുഴ: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി ടി ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ബിജെപി പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ആദര്‍ശ രാഷ്ട്രീയത്തിന് അല്‍പ്പമെങ്കിലും പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ ബല്‍റാം ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. ഇല്ലായെങ്കില്‍ ബല്‍റാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സിപിഎമ്മും യുഡിഎഫും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് തുറന്നു പറയണം. വിവിധ മാനങ്ങളുള്ള സോളാര്‍ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേരളത്തില്‍ ഇരു മുന്നണികളും ഒത്തു തീര്‍പ്പു രാഷ്ട്രീയമാണ് നടത്തുന്നതെന്ന ബിജെപിയുടെ ആരോപണം സത്യമാണെന്ന്…

Read More

തൊടുപുഴ കൈവെട്ടുകേസ്; പ്രൊഫ ടി.ജെ.ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കുമായില്ല: കുമ്മനം രാജശേഖരന്‍

തൊടുപുഴ കൈവെട്ടുകേസ്; പ്രൊഫ ടി.ജെ.ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കുമായില്ല: കുമ്മനം രാജശേഖരന്‍

മൂവാറ്റുപുഴ: തൊടുപുഴ കൈവെട്ട് കേസില്‍ പ്രൊഫ ടി.ജെ.ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ജിഹാദികള്‍ ഉണ്ടോയെന്ന കോടിയേരി ബാലകൃഷ്ണന്റെ സംശയത്തിനുള്ള മറുപടിയാണ് ജോസഫിന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രക്കിടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തി ജോസഫിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് 7 വര്‍ഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേടാണ്. വൈക്കത്തെ അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതും ഇതേ ശക്തികളാണ്. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിത്തരിച്ചെങ്കിലും അതിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് അഖിലയെ മതംമാറ്റി വിഹാഹം കഴിക്കാന്‍ ശ്രമിച്ച ഷഫീന്‍ ജഹാന്‍. കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പൊലീസും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന് നേതൃത്വം കൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് സമ്മേളനം നടത്താന്‍ എല്ലാ…

Read More