കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡ് നിയമ ലംഘനം നടത്തിയത് കുമ്മനം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡ് നിയമ ലംഘനം നടത്തിയത് കുമ്മനം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ഒന്നര ലക്ഷത്തോളം രൂപ പിഴ ലഭിച്ചിരിക്കുന്നത് കുമ്മനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളുടെ പേരിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയതും കുമ്മനമാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ സി. എസ് ഷാനവാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥ അര്‍ച്ചനാ സദാശിവനാണ് വിവരങ്ങള്‍ നല്‍കിയത്. കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 പ്രാവശ്യം നിയമലംഘനം നടത്തിയതായി സംസ്ഥാന ഗതാഗത വകുപ്പ് രേഖപ്പെടുത്തുന്നു. മോട്ടോര്‍വാഹന നിയമത്തിലെ 183 ചട്ടപ്രകാരം ആദ്യ നിയമലംഘനത്തിനു ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ. ഓരോ ആവര്‍ത്തിക്കുന്ന നിയമ ലംഘനത്തിനും 1000 രൂപ ഡ്രൈവറുടെയും 500 രൂപ ഉടമയുടെയും പേരില്‍ പിഴ…

Read More

ലൗ ജിഹാദ് കേരളത്തിന് ഭീഷണി: ഗിരിരാജ് സിങ്

ലൗ ജിഹാദ് കേരളത്തിന് ഭീഷണി: ഗിരിരാജ് സിങ്

  കൊച്ചി: ഐഎസിന്റെ തന്ത്രമായ ലൗ ജിഹാദ് കേരളത്തിന് ഭീഷണിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് എറണാകുളത്ത് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക തീവ്രവാദത്തിനെ എതിര്‍ക്കാന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകും. മലപ്പുറം ജില്ല കേന്ദ്രമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു. മലപ്പുറത്തെ ജനസംഖ്യാ വര്‍ധനവിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് അനുവദിക്കില്ല. മലപ്പുറത്ത് അമുസ്ലീംങ്ങള്‍ക്ക് സ്ഥലം പോലും നല്‍കുന്നില്ല. 1921 ലെ ജിഹാദിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചനകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഹിന്ദു സ്ത്രീകള്‍ക്ക് പുറമേ കേരളത്തില്‍ നിന്നും 1500 ക്രിസ്ത്യന്‍ സ്ത്രീകളെയും കാണാതായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ ഹിന്ദുകളുടെയും, ക്രിസ്ത്യാനികളുടെയും ജനസംഖ്യ കുറയുകയാണ്. മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്‍മാരുടെ കൈകളിലാണ്. തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണ്….

Read More