കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുറച്ച് സര്‍ക്കാര്‍, തലപ്പത്തേക്ക് ടോമിന്‍ തച്ചങ്കരി

കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുറച്ച് സര്‍ക്കാര്‍, തലപ്പത്തേക്ക് ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് ഡിജിപി എ.ഹേമചന്ദ്രനെ മാറ്റി. ഡിജിപി ടോമിന്‍.ജെ.തച്ചങ്കരിയാണ് പുതിയ കെഎസ്ആര്‍ടിസി എംഡി. ഹേമചന്ദ്രന് അഗ്‌നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയത്. നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയെ അഴിച്ചുപണിയാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Read More

ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരനെ ആശുപത്രിയിലാക്കി കെ.എസ്.ആര്‍.ടി.സി

ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരനെ ആശുപത്രിയിലാക്കി കെ.എസ്.ആര്‍.ടി.സി

സംസ്ഥാനത്ത് സ്വകാര്യ ബസുകളില്‍ അക്രമം അരങ്ങേറുമ്പോള്‍ മികച്ച മാതൃകയായി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസി. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സര്‍വ്വീസ് നിറുത്തിവച്ച് ആശുപത്രിയിലാക്കി കെ.എസ്.ആര്‍.ടി.സി മാതൃക. ഇന്ന് കാലത്ത് 9 നാണ് സംഭവം. ആയൂര്‍ സ്വദേശി ഉണ്ണികൃഷ്ണ പിള്ളയാണ് (46) കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസില്‍ യാത്രാമദ്ധ്യേ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരെ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിവിട്ട ഡ്രൈവര്‍ അജികുമാറും കണ്ടക്ടര്‍ അനുരൂപും യാത്രക്കാരന്റെ ബന്ധുക്കളെ വിവരമറിയിച്ച് അവര്‍ വരുന്നതുവരെ ആശുപത്രിയില്‍ കാത്തിരിക്കുകയായിരുന്നു. അതേസമയം കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ക്ക് അഭിനന്ദന പ്രവാഹമായി സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കല്ലട ട്രാവല്‍സ് ഇത് കണ്ട് പഠിക്കണമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു

Read More

കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു.

കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു.

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെ എസ് ആര്‍ റ്റി സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വ്വീസാ രംഭിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനം താല്ക്കാലികമായി കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നും പുതിയ സ്റ്റാന്റിലെത്തി പഴയ രീതിയിന്‍ തന്നെ സര്‍വ്വീസ് നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള മരുന്ന് ബില്‍ഡിംഗിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ട് മുറികളിലായി ടിക്കറ്റ്, ക്യാഷ് കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്ജമാക്കിയിരിക്കുന്നു. എറ്റിഒ ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സി ലാ ണ് ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയില്‍ നിന്നും ഇന്നലെ കട്ടപ്പന _…

Read More

കെഎസ്ആര്‍ടിസി നിയമനങ്ങളില്‍ സര്‍ക്കാരിന്‍റെ മെല്ല പോക്ക് നയം;  കാത്തിരിക്കുന്നത് നാലായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍

കെഎസ്ആര്‍ടിസി നിയമനങ്ങളില്‍ സര്‍ക്കാരിന്‍റെ മെല്ല പോക്ക് നയം;  കാത്തിരിക്കുന്നത് നാലായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍ നിയമനങ്ങളില്‍ സര്‍ക്കാരിന്റെ മെല്ല പോക്ക് നയം. അഡ്വൈസ് മെമ്മോ ലഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും 4000 ത്തോളം ഉദ്യോഗാര്‍ത്ഥികളാണ് നിയമനത്തിനായി കാത്തിരിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ നേതൃത്വവും രംഗത്തെത്തി. 4000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് 2016 ഡിസംബര്‍ 31 ന് കെഎസ്ആര്‍ടിസി റിസര്‍വ്വ് കണ്ടക്ടറായി മെമ്മോ ലഭിച്ച ത്. മെമ്മോ ലഭിച്ച് 438 ദിവസം പിന്നിട്ടിട്ടും നിയമനം ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രത്യക്ഷ സമരം ആരംഭിച്ചത്  4000ത്തിലധികം താല്‍ക്കാലിക ജീവനക്കാര്‍ നിലവില്‍ കെഎസ്ആര്‍ടിസിയില്‍ തൊഴിലെടുക്കുമ്പോഴും അര്‍ഹരായ തങ്ങള്‍ക്ക് നീതീ നിഷേധിക്കപ്പെടുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു കാത്തിരിപ്പ് അനന്തമായി നീളുമെന്ന് അറിയാതെ മെമ്മോ ലഭിച്ച പലരും ഉണ്ടായിരുന്ന തുച്ഛമായ വേതനം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചു. എന്നാല്‍ അര്‍ഹതപ്പെട്ട ജോലിക്കായി പല വാതിലുകള്‍ മുട്ടിയിട്ടും അധിക്യതരും കൈമലര്‍ത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ നേതൃത്വവും രംഗത്തെത്തി….

Read More

ശമ്പളം മുടങ്ങി; ഗതാഗത മന്ത്രിയുടെ ജില്ലയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിരാഹാരത്തില്‍

ശമ്പളം മുടങ്ങി; ഗതാഗത മന്ത്രിയുടെ ജില്ലയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിരാഹാരത്തില്‍

  താമരശ്ശേരി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ തൊഴിലാളികള്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍(ടി.ഡി.എഫ്) താമരശ്ശേരി ഡിപ്പോയിലും നിരാഹാര സത്യാഗ്രഹം തുടങ്ങി. യൂണിറ്റ് പ്രസിഡന്റ് പി.പി അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി വി.ഷനോദുമാണ് നിരാഹാരമിരിക്കുന്നത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എ.അരവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.ഡി പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. കെ.വി ഷബീര്‍, എം.വി അക്ബര്‍, സി.കെ സുനില്‍, ഇ.സുനില്‍, എ.മനോജ്, കെ.കെ സുരേഷ് സംസാരിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം താളംതെറ്റിയിട്ടുണ്ടെങ്കിലും ശമ്പള വിതരണം മുടങ്ങിയിരുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് രണ്ടാംതവണയാണ് ശമ്പളം മുടങ്ങുന്നത്. ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതിനെതിരെ തൊഴിലാളിയൂണിയനുകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് കിട്ടിക്കൊണ്ടിരുന്ന ശമ്പളവും മുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി താമരശ്ശേരി ഡിപ്പോയില്‍ ആരംഭിച്ച നിരാഹാര…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു.

വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെ എസ് ആര്‍ ടി സി രംഗത്ത്. നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നത്. ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More

യാത്രാവിലക്ക്: മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യണമെന്ന് കെഎസ്ആര്‍ടിസി

യാത്രാവിലക്ക്: മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യണമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്‍കി. കേരള മോട്ടോര്‍വാഹന ചട്ടം 267(2) ആണ് സൂപ്പര്‍ക്ലാസ് ബസുകളില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളെക്കാള്‍ കൂടുതല്‍ യാത്രക്കരെ കയറ്റുന്നത് വിലക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു. ചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ച നിയമോപദേശം. നിലവിലെ സാഹചര്യത്തില്‍ കോടതി വിധി നടപ്പാക്കിയാല്‍ യാത്രക്കാര്‍ വലയും. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനുള്ള സാവകാശമില്ല. അവധിക്കാലമായ തിനാല്‍ യാത്രക്കാരും കൂടുതലാണ്. ഇതിനു പുറമെ യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസിയെ പ്രതികൂലമായി ബാധിക്കും.

Read More

ഓണക്കാലത്ത് കെഎസ്ആര്‍ടിസിയുടെ മാവേലി സര്‍വീസ് വരുന്നു..

ഓണക്കാലത്ത് കെഎസ്ആര്‍ടിസിയുടെ മാവേലി സര്‍വീസ് വരുന്നു..

ഓണാവധിക്കാലത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും കേരളത്തിലെത്താന്‍ വളരെയധികം ചാര്‍ജ്ജുകള്‍ നല്‍കി ഇനി സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളുടെ ഇത്തരത്തിലുള്ള ചൂഷണത്തിന് പരിഹാരമെന്നോണം കെഎസ്ആര്‍ടിസി ഇത്തവണ മാവേലി സീസണല്‍ ബസ്സുകളുമായി യാത്രക്കാരോടൊപ്പം എത്തുന്നു. കെഎസ്ആര്‍ടിസിയുടെ നിലവില്‍ ഓടുന്നതില്‍ നിന്നും കൂടുതലായി 100 ബസ്സുകള്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ നടത്തും. മള്‍ട്ടി ആക്സില്‍ സ്‌കാനിയ AC, മള്‍ട്ടി ആക്സില്‍ വോള്‍വോ എ.സി. ബസ്സുകള്‍ എന്നിവ കൂടാതെ സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടന്‍ മലയാളികളുടെ സൗകര്യാര്‍ത്ഥം ക്രമീകരിച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയും…

Read More

കെഎസ്ആര്‍ടിസി എംഡി അവധിയില്‍ മുങ്ങി; തൊഴിലാളികളുടെ ഓണം പട്ടിണിയിലേക്ക്

കെഎസ്ആര്‍ടിസി എംഡി അവധിയില്‍ മുങ്ങി; തൊഴിലാളികളുടെ ഓണം പട്ടിണിയിലേക്ക്

തിരുവനന്തപുരം: എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയിട്ടും കെഎസ്ആര്‍ടിയുടെ കാര്യത്തില്‍ ഒന്നും ശരിയാകുന്നില്ല. എല്ലാ മാസവും ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും മറ്റും കൊടുക്കാന്‍ ബുദ്ധിമുട്ടുകയാണ് വകുപ്പ്. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ ഓണം ജീവനക്കാര്‍ക്ക് പട്ടിണി സമ്മാനിക്കുമോ എന്ന ആശങ്കയാണിപ്പോള്‍. ഈ ആശങ്ക ശക്തമാകുന്നതിനിടെ കെഎസ്ആര്‍ടിസി എംഡി അവധിയെടുത്ത് മുങ്ങി. ഓണക്കാലത്തെ ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനും നല്‍കാന്‍ നെട്ടോട്ടമോടുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി.യെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് എം.ഡി. ആന്റണി ചാക്കോ അവധിയില്‍ പ്രവേശിച്ചത്. അടിയന്തര ആവശ്യമെന്ന നിലയില്‍ 200 കോടിയോളം രൂപ കടം വാങ്ങേണ്ട സാഹചര്യമാണ് വകുപ്പില്‍ നിലവിലുള്ളത്. മുന്‍സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥനായ ആന്റണി ഇനിയും കടം വാങ്ങി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചാണ് അവധിയില്‍ പ്രവേശിച്ചത്. 20 ദിവസത്തെ അവധിയില്‍ പ്രവേശിച്ചത്. ചുമതല ജനറല്‍ മാനേജര്‍ ആര്‍.സുധാകരനു കൈമാറിയിട്ടുണ്ട്. അദ്ദേഹവും സ്ഥാനമൊഴിയാനുള്ള ഒരുക്കത്തിലാണ്. മാതൃസ്ഥാപനമായ കേരള…

Read More

കോഴിക്കോട്ട് നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഹജ്ജ് സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്

കോഴിക്കോട്ട് നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഹജ്ജ് സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്

കോഴിക്കോട്: കോഴിക്കോട് നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ഹജ്ജ് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ചു. ഹജ്ജ് സ്‌പെഷ്യല്‍ സര്‍വീസിന്റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഫഌഗ് ഓഫ് ചെയ്ത ആദ്യ ബസ് യാത്രതിരിച്ചു. ബുധനാഴ്ച മുതല്‍ രാവിലെ 10 മണിയ്ക്കും 10.30നും പ്രത്യേക സര്‍വീസും ആരംഭിക്കും. റിസര്‍വേഷന്‍ സൗകര്യവും ഒരുക്കിയിട്ടുന്. ലോഫ്‌ളോര്‍ ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ഹജ്ജിന് യാത്രസൗകര്യവുമായി കെഎസ്ആര്‍ടിസി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ ക്രാഫ്റ്റ്‌സ് മെയിന്റന്‍സ് ഹാംഗറിലാണ് തീര്‍ത്ഥാടകര്‍ക്കുള്ള ക്യാംപ്. ക്യാംപിലേക്ക് തീര്‍ത്ഥാടകരെ എത്തിക്കുന്നതിനു വേണ്ടിയാണ് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്നും ഹജ്ജ് സര്‍വീസ് മാറ്റിയതിനുശേഷം മലബാര്‍ മേഖലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാണ് കോഴിക്കോട്ടുനിന്നുള്ള ബസ് സര്‍വീസ്. ഫഌഗ് ഓഫ് ചടങ്ങില്‍ സോണല്‍ ഓഫിസര്‍ മുഹമ്മദ് സഫറുള്ള, എംഎല്‍എ പി.ടി.എ. റഹീം, കൗണ്‍സിലര്‍ ലളിതപ്രഭ, യൂണിയന്‍ അംഗങ്ങളായ പി. വിജയകൃഷ്ണന്‍,…

Read More