കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 800 താല്‍ക്കാലി പെയിന്റിങ് തൊഴിലാളികളെ പിരിച്ചു വിട്ടു

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 800 താല്‍ക്കാലി പെയിന്റിങ് തൊഴിലാളികളെ പിരിച്ചു വിട്ടു

കൊച്ചി: കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ താല്‍ക്കാലിക പെയിന്റിങ് തൊഴിലാളികളെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഇതോടെ കെഎസ്ആര്‍ടിസിയിലെ 800 എം പാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടണ്ടി വരും. നിലവിലുള്ള എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചുവിട്ട് പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പെയിന്റര്‍ തസ്തികയിലുള്ള പി എസ് സി റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പാക്കി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ആയിരത്തിലേറെ വരുന്ന താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ നേരത്തെ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു. നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ നിയമപരമായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. പി എസ് സി റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ അവരെ…

Read More

ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരനെ ആശുപത്രിയിലാക്കി കെ.എസ്.ആര്‍.ടി.സി

ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരനെ ആശുപത്രിയിലാക്കി കെ.എസ്.ആര്‍.ടി.സി

സംസ്ഥാനത്ത് സ്വകാര്യ ബസുകളില്‍ അക്രമം അരങ്ങേറുമ്പോള്‍ മികച്ച മാതൃകയായി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസി. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സര്‍വ്വീസ് നിറുത്തിവച്ച് ആശുപത്രിയിലാക്കി കെ.എസ്.ആര്‍.ടി.സി മാതൃക. ഇന്ന് കാലത്ത് 9 നാണ് സംഭവം. ആയൂര്‍ സ്വദേശി ഉണ്ണികൃഷ്ണ പിള്ളയാണ് (46) കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസില്‍ യാത്രാമദ്ധ്യേ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരെ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിവിട്ട ഡ്രൈവര്‍ അജികുമാറും കണ്ടക്ടര്‍ അനുരൂപും യാത്രക്കാരന്റെ ബന്ധുക്കളെ വിവരമറിയിച്ച് അവര്‍ വരുന്നതുവരെ ആശുപത്രിയില്‍ കാത്തിരിക്കുകയായിരുന്നു. അതേസമയം കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ക്ക് അഭിനന്ദന പ്രവാഹമായി സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കല്ലട ട്രാവല്‍സ് ഇത് കണ്ട് പഠിക്കണമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു

Read More

എന്തായിരുന്നു ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍

എന്തായിരുന്നു ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍

കെഎസ്ആര്‍ടിസി എന്നു കേട്ടാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ നഷ്ടക്കണക്കുകളില്‍ ഓടുന്ന ആനവണ്ടി എന്നായിരുന്നു മനസ്സില്‍ വന്നിരുന്നത്. എന്നാല്‍ വളരെയേറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ടോമിന്‍ തച്ചങ്കരി എംഡി സ്ഥാനത്ത് എത്തിയതോടെ മാറ്റം ഉണ്ടാക്കുകയായിരുന്നു. അത്രയും നാള്‍ ശമ്പളം കൃത്യ സമയത്ത് കിട്ടാതിരുന്ന തൊഴിലാളികള്‍ക്ക് എല്ലാ മാസവും കറക്ടായി ശമ്പളം കിട്ടിത്തുടങ്ങി. ഒട്ടേറെ മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ വരുത്തി ലാഭത്തിലാക്കുവാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങളായിരുന്നു പിന്നീട് നാം കണ്ടത്. കണ്ടക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാന്‍ ഒരു ദിവസം കണ്ടക്ടറായി വരെ അദ്ദേഹം ഡ്യൂട്ടി എടുക്കുകയും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാന്‍ ഒരു ദിവസം ഏറ്റവും തിരക്കേറിയ കെഎസ്ആര്‍ടിസി ഡിപ്പോയായ തമ്പാനൂരില്‍ (തിരുവനന്തപുരം സെന്‍ട്രല്‍) സ്റ്റേഷന്‍ മാസ്റ്ററായും ചാര്‍ജ്ജെടുത്തു പരിശോധിക്കുകയുണ്ടായി. എന്റെ മക്കളെ തേടി നീയൊക്കെ ഒരിക്കല്‍ വീട്ടില്‍ വരും സുകുമാരന്റെ വാക്കുകള്‍ എന്നാല്‍ കെഎസ്ആര്‍ടിസിയിലെ ചിലര്‍ക്ക് തച്ചങ്കരിയുടെ ഈ പരിഷ്‌ക്കാരങ്ങള്‍ അത്ര പിടിച്ചില്ല….

Read More

കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും

കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേല്‍ക്കുക. മുന്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് പകരക്കാരനായാണ് എംപി ദിനേശിനെ നിയമിച്ചത്. നാലു മാസം മാത്രമാണ് ദിനേശിന് സര്‍വ്വീസ് കാലാവധിയുള്ളത്. അതിനു ശേഷവും അദ്ദേഹത്തിന് തുടരാന്‍ സര്‍ക്കാര്‍ തിരുമാനമെടുക്കുമെന്നാണ് സൂചന. ഇതിനിടെ പിരിച്ചുവിട്ട താല്‍കാലിക കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകല്‍ സമരമാക്കി മാറ്റി. 18 ദിവസമായി തുടരുന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും തയ്യാറാകണമെന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…  

Read More

കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്, എങ്കില്‍ അടച്ചു പൂട്ടാം – സുപ്രീംകോടതി

കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്, എങ്കില്‍ അടച്ചു പൂട്ടാം – സുപ്രീംകോടതി

ന്യൂഡല്‍ഹി: നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കോളാന്‍ സുപ്രീംകോടതി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്. കെഎസ്ആര്‍ടിസി നാലായിരം കോടി നഷ്ടത്തിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതി, അടച്ചുപൂട്ടല്‍ പരാമര്‍ശം നടത്തിയത്. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.   കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

Read More

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്… തകര്‍ന്ന ബസുകളുമായി കെ എസ് ആര്‍ ടി സിയുടെ വിലാപയാത്ര

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്… തകര്‍ന്ന ബസുകളുമായി കെ എസ് ആര്‍ ടി സിയുടെ വിലാപയാത്ര

തിരുവനന്തപുരം: ഹര്‍ത്താലില്‍ തുടര്‍ച്ചയായി ബസുകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പ്രതിഷേധ റാലി നടത്തി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി പ്രതിഷേധ റാലി നടത്തിയത്. റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്ആര്‍ടിസിയെ അക്രമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയ്ക്ക് നേരെയുള്ള അക്രമമെങ്കില്‍ ഇതിന്റെ നഷ്ടം വഹിക്കുന്നത് കെഎസ്ആര്‍ടിസി തന്നെയാണെന്നും തച്ചങ്കരി വ്യക്തമാക്കി. ശബരിമലയ വിഷയത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടു ദിവസത്തിനിടെ 100 ബസുകളാണ് തകര്‍ക്കപ്പെട്ടത്. ഇതുവരെ നഷ്ടം 3.35 കോടി രൂപയാണെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബസുകള്‍ തകര്‍ക്കപ്പെട്ടതുമൂലം മാത്രമുണ്ടായ നഷ്ടമാണിത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Read More

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം – ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം – ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്നു ഹൈക്കോടതി. ഇപ്പോഴുള്ള ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്!സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയല്ലാതെ മറ്റേതെങ്കിലും കോര്‍പറേഷന്‍ 10,14 വര്‍ഷത്തേക്കു താല്‍ക്കാലിക/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം അനുവദിക്കുമോ എന്നു വാദത്തിനിടെ ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ഈ സംസ്ഥാനത്തല്ലാതെ മറ്റേതെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ 180 ദിവസത്തിനുശേഷം താല്‍ക്കാലികക്കാരെ തുടരാന്‍ അനുവദിക്കുന്നുണ്ടോ? 800 ജീവനക്കാര്‍ അവധിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അവധിയെടുത്തു വിദേശത്തും മറ്റും പോയവരെക്കുറിച്ചുള്ള നിലപാട് എന്താണെന്നും ആരാഞ്ഞു. എംപാനലുകാരെ രാഷ്ട്രീയ പരിഗണനയിലും എടുക്കാറില്ലേ എന്നും കോടതി ചോദിച്ചിരുന്നു. READ MORE: ” പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ 10 വര്‍ഷം തടവുശിക്ഷ .., ഒടുവില്‍ ഹൃദയം തകര്‍ന്ന് മരിച്ചു… 10 മാസം കഴിഞ്ഞപ്പോള്‍ കുറ്റവിമുക്തന്‍… !!! ” ഇതിനിടെ, മെഡിക്കല്‍ അവധി ഉള്‍പ്പെടെ ഏറെ നാളായി അവധിയിലുള്ള…

Read More

ജോലിക്ക് വരാത്തവരെ പിരിച്ചുവിട്ട് കെ.എസ്.ആര്‍.ടി.സി; 773 പേര്‍ ഒന്നിച്ച് പുറത്തേയ്ക്ക്

ജോലിക്ക് വരാത്തവരെ പിരിച്ചുവിട്ട് കെ.എസ്.ആര്‍.ടി.സി; 773 പേര്‍ ഒന്നിച്ച് പുറത്തേയ്ക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിയിസില്‍ കൂട്ട പിരിച്ചുവിടല്‍. സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെയും ദീര്‍ഘകാലമായി അവധികഴിഞ്ഞ് നിയമ വിരുദ്ധമായി ജോലിയില്‍ പ്രവേശിക്കാത്തവരെയുമാണ് പിരിച്ചു വിട്ടിരിക്കുന്നത്. 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരുമാണ് പിരിച്ചുവിട്ടവരിലുളളത്. മെയ് 31ന് അകം ജോലിയില്‍ തിരികെ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരിക്കുകയോ ചെയ്ത സാഹചര്യത്തിലാണ് പിരിച്ചുവിടലെന്നാണ് വിശദീകരണം.

Read More

കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു.

കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു.

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെ എസ് ആര്‍ റ്റി സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വ്വീസാ രംഭിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനം താല്ക്കാലികമായി കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നും പുതിയ സ്റ്റാന്റിലെത്തി പഴയ രീതിയിന്‍ തന്നെ സര്‍വ്വീസ് നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള മരുന്ന് ബില്‍ഡിംഗിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ട് മുറികളിലായി ടിക്കറ്റ്, ക്യാഷ് കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്ജമാക്കിയിരിക്കുന്നു. എറ്റിഒ ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സി ലാ ണ് ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയില്‍ നിന്നും ഇന്നലെ കട്ടപ്പന _…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു.

വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെ എസ് ആര്‍ ടി സി രംഗത്ത്. നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നത്. ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More