പെന്‍ഷന്‍ പ്രായം കൂട്ടുന്നത് വരും സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കും: ബാലകൃഷ്ണപിള്ള

പെന്‍ഷന്‍ പ്രായം കൂട്ടുന്നത് വരും സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കും: ബാലകൃഷ്ണപിള്ള

കൊല്ലം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് കേരളാ കോണ്‍ഗ്രസ് ബി അധ്യക്ഷന്‍ ആര്‍. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രിയുടെ നിര്‍ദേശം നാലു വര്‍ഷം കഴിഞ്ഞു വരുന്ന സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്നതിന് സമാനമാണ് നിര്‍ദേശം. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ പുതിയ ആളുകളെ നിയമിക്കുന്നതാണ് സര്‍ക്കാറിനു നല്ലത്. കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള മറ്റു കോര്‍പറേഷനുകളിലും ഉയര്‍ത്തേണ്ടി വരുമെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.

Read More

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനൊരുങ്ങി സർക്കാർ

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനെക്കുറിച്ച് അതാത് പാര്‍ട്ടികള്‍ ആലോചിച്ച് തീരുമാനം പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.തൊട്ടാല്‍ കൈപൊള്ളുമെന്നതുകൊണ്ട് പലവട്ടം ആലോചനകള്‍ വന്നിട്ടും മാറ്റിവെച്ച തീരുമാനമാണ് മുഖ്യമന്ത്രി തന്നെ ഇടതുമുന്നണിയോഗത്തില്‍ വീണ്ടും മുന്നോട്ടു വെച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാവാത്ത പ്രതിസന്ധിയാണെന്നും ഘടക കക്ഷികള്‍ വിഷയത്തില്‍ തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 3300 കോടി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് നിലവില്‍ രൂക്ഷമായ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്കുകള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമാണ് പെന്‍ഷന്‍ പ്രായ വര്‍ധനവെന്നും കോര്‍പ്പറേഷന്റെ പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം തന്നെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അടുത്ത മന്ത്രിസഭാ…

Read More

കെ എസ് ആര്‍ ടി സി പെന്‍ഷന്‍; മുന്‍ ജീവനക്കാരന്‍ ബത്തേരി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തു

കെ എസ് ആര്‍ ടി സി പെന്‍ഷന്‍; മുന്‍ ജീവനക്കാരന്‍ ബത്തേരി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തു

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരനെ സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തലശേരി എരഞ്ഞോളി സ്വദേശി നടേശ് ബാബു (68) ആണ് ദ്വാരക ബാറിന് സമീപമുള്ള ഈസ്‌റ്റേണ്‍ ലോഡ്ജില്‍ മരിച്ചത്. 12 മണിയോടെയാണ് ലോഡ്ജ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് നടേഷ് ബാബു ഇവിടെ മുറിയെടുത്തത്. നടേശ്ബാബു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ ഓഫീസ് സൂപ്രണ്ടായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിലുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

Read More

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി; ശമ്പളവും പെന്‍ഷനും നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി; ശമ്പളവും പെന്‍ഷനും നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

മലപ്പുറം: കെഎസ്ആര്‍ടിസിയില്‍ ശമ്പള, പെന്‍ഷന്‍ വിതരണം ബുധനാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. കനറ ബാങ്ക് വായ്പ നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം കെഎസ്ആര്‍ടിസി നേരത്തേ തുടങ്ങേണ്ടതായിരുന്നുവെന്നും ഐസക് പറഞ്ഞു. മാസം പകുതിയായിട്ടും ശമ്പളവും പെന്‍ഷനും കൊടുക്കുന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ അനശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ അനശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരുന്നു. ഐഎടിയുസി 22 മുതല്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More