ചെങ്ങനൂരില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ തെലുങ്കാനയില്‍ നിന്നും പ്രത്യേകസംഘം

ചെങ്ങനൂരില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ തെലുങ്കാനയില്‍ നിന്നും പ്രത്യേകസംഘം

ആലപ്പുഴ: പ്രളയക്കെടുതിയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ട ചെങ്ങനൂരിനെ പൂര്‍വസ്ഥിയിലേക്കാക്കുവാന്‍ കെ.എസ്.ഇ.ബിയുടെ തീവ്രപരിശ്രമം തുടരുകയാണ്. പത്തു ദിവസത്തിനുള്ളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. സഹായത്തിന് തെലുങ്കാനയില്‍ നിന്നുള്ള 40 പേരുടെ സംഘമാണ് ചെങ്ങന്നൂരിലുള്ളത്. പ്രളയത്തില്‍ ചെങ്ങന്നൂര്‍ പൂര്‍ണമായും മുങ്ങിയിരുന്നു അന്ന് മുതല്‍ ചെങ്ങന്നൂരില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായിരുന്നു. വിവിധ ഭാഗങ്ങളിലായി 40ല്‍ ഏറെ ട്രാന്‍സ്ഫോര്‍മറുകളാണ് വെള്ളത്തിനടിയിലായത്. ഭൂരിഭാഗം വീടുകളിലെ മീറ്ററുകള്‍ ഉള്‍പ്പടെ വൈദ്യുതി സംവിധാനങ്ങള്‍ വെള്ളം കയറി നശിച്ചിരുന്നു. വന്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വൈദ്യുതി പേസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള കഠിന ശ്രമം നടത്തുന്നത്. തെലുങ്കാന സര്‍ക്കാര്‍ കെ.എസ്.ഇ.ബിയെ സഹായിക്കാന്‍ 120 പേരെയാണ് കേരളത്തലേക്ക് അയിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലവില്‍ 40 പേരെയാണ് ചെങ്ങനൂരില്‍ നിയമിച്ചിരിക്കുന്നത്. ഇതിനു പുറമെ മറ്റ് ജില്ലകളില്‍ നിന്നും…

Read More

കെ എസ് ആര്‍ ടി സിക്ക് പിന്നാലെ കെ എസ് ഇ ബിയും പെന്‍ഷന്‍ പ്രതിസന്ധിയില്‍

കെ എസ് ആര്‍ ടി സിക്ക് പിന്നാലെ കെ എസ് ഇ ബിയും പെന്‍ഷന്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ചെയര്‍മാന്‍ കെ.എസ് പിള്ള ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് കത്ത് എഴുതിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡും ജീവനക്കാരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ പ്രകാരം പെന്‍ഷന്‍ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും ബോര്‍ഡിന് നിക്ഷേപം നടത്താന്‍ കഴിഞ്ഞിട്ടില്ല. പെന്‍ഷന്‍ ബാധ്യത വര്‍ഷംതോറും ഉയരുകയാണെന്നും ചെയര്‍മാന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന്‍ ബാധ്യത 12418 കോടിയില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന് 16,150 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. സഞ്ചിത നഷ്ടം 1877 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രതിനിധികളോട് കത്തില്‍ ആവശ്യപ്പെടുന്നു. ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിത്യ വരുമാനത്തില്‍ നിന്ന് പെന്‍ഷന്‍ കൊടുക്കരുതെന്ന് റഗേലേറ്ററി കമ്മീഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും 2013 മുതല്‍ ഈ രീതി തുടരുകയാണ്.2013ല്‍ കമ്പനിയായ കെ.എസ്.ഇ.ബിയിലെ ജീവനക്കാരുടെ…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; പുതിയ നിരക്ക് നാളെ മുതല്‍ നിലവില്‍ വരും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; പുതിയ നിരക്ക് നാളെ മുതല്‍ നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റെഗുലേറ്ററി കമ്മിഷന്‍ യോഗത്തിലാണ് തീരുമാനം. 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. യൂണിറ്റിനു 10 മുതല്‍ 30 പൈസ വരെ വര്‍ധിപ്പിക്കാനാണു കമ്മിഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. നിരക്കുവര്‍ധന സംബന്ധിച്ച ശുപാര്‍ശകള്‍ നേരത്തേ കമ്മിഷന്‍ തയാറാക്കിയിരുന്നു. 050 യൂണിറ്റ് വരെ 10 പൈസയും 50100 വരെ 20 പൈസയും 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസയും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഗാര്‍ഹിക, വ്യാവസായിക ഉപയോക്താക്കളെയായിരിക്കും വര്‍ധന കാര്യമായി ബാധിക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കും. നിരക്കു വര്‍ധനയിലൂടെ വൈദ്യുതി ബോര്‍ഡിനു പ്രതിവര്‍ഷം 500550 കോടി രൂപ അധികം ലഭിക്കും.

Read More

അത്ര പെട്ടന്നൊന്നും ഇനി ഫ്യൂസ് ഊരനാക്കില്ല; 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് അയച്ചതിന് ശേഷം ഇനി മുതല്‍ വൈദ്യുതി വിച്ഛേദിക്കാനാവൂ

അത്ര പെട്ടന്നൊന്നും ഇനി ഫ്യൂസ് ഊരനാക്കില്ല; 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് അയച്ചതിന് ശേഷം ഇനി മുതല്‍ വൈദ്യുതി വിച്ഛേദിക്കാനാവൂ

കൊച്ചി: വൈദ്യുതി ബില്‍ നിശ്ചിത തീയതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വൈദ്യുതി വിച്ഛേദിക്കാവൂ എന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. നിലവില്‍, ബില്ലും വൈദ്യുതി വിച്ഛേദിക്കാനുള്ള മുന്നറിയിപ്പും ഒറ്റ നോട്ടീസായിട്ടാണ് ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയില്‍ നിന്ന് ലഭിക്കുന്നത്. ബില്‍ ലഭിച്ച് പത്ത് ദിവസത്തിനകം പിഴ ഇല്ലാതെ ബില്‍ അടയ്ക്കാം. 25 ദിവസത്തിനുള്ളില്‍ പിഴയോടു കൂടി ബില്‍ തുക അടിച്ചില്ലെങ്കില്‍ അടുത്ത ദിവസം വൈദ്യുതി വിച്ഛേദിക്കും. 2013 ആക്റ്റ് പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള മുന്നറിയിപ്പും ഉപേഭാക്താവിനെ അറിയിക്കണം. കെഎസ്ഇബിയുടെ സൗകര്യം കണക്കിലെടുത്ത് ഇത് ഒറ്റ അറിയിപ്പായിട്ടാണ് നല്‍ക്കുന്നത്. എന്നാല്‍, ഈ നടപടി ഇനി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ലെന്ന് സംസ്ഥാന ഉപഭോക്തൃ പ്രശ്ന തര്‍ക്ക ഫോറത്തിന്റെ ഉത്തരവിട്ടു. അങ്കമാലി സ്വദേശി…

Read More