‘ കോലിയെ പ്രകോപിപ്പിക്കരുത് ‘ – ടിം പെയ്ന്‍

‘ കോലിയെ പ്രകോപിപ്പിക്കരുത് ‘ – ടിം പെയ്ന്‍

അഡ്‌ലെയ്ഡ്: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആറിന് അഡ്‌ലെയ്ഡില്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ മുന്‍കരുതലോടെ ഓസ്‌ട്രേലിയ. കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബൗളര്‍മാരാട് ആവശ്യപ്പെട്ടു. കോലിയെ പ്രതിരോധത്തിലാക്കാനുള്ള ബൗളിംഗ് കരുത്ത് ഓസീസിനുണ്ടെന്നും തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍ തന്നെ ഓസീസ് ബൗളര്‍മാര്‍ക്ക് കോലിയെ പ്രതിരോധത്തിലാക്കാനാവുമെന്നും പെയ്ന്‍ പറഞ്ഞു. READ MORE:  കോലിയെ പ്രകോപിപ്പിക്കരുത് – ടിം പെയ്ന്‍ പ്രകോപിതരായി പെരുമാറിയാല്‍ നമുക്ക് ചിലപ്പോള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാനായെന്ന് വരില്ല. അവര്‍ നമുക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന ചില സമയങ്ങളുണ്ടാകുമെന്നുറപ്പ്. ആ സമയത്തും സംയമനം കൈവിടരുത്. എന്നാല്‍ കോലിക്കെതിരെ പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കില്ലെന്നും പെയ്ന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ രണ്ടു പരമ്പരകളില്‍ അഞ്ച് സെഞ്ച്വറി നേടിയിട്ടുള്ള കോലിയെ ആണ് ബോര്‍ഡ!ര്‍ ഗാവാസ്‌കര്‍ പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഓസ്‌ട്രേലിയ ഏറ്റവുമധികം ഭയപ്പെടുന്നത്. വ്യാഴാഴ്ച അഡലെയ്ഡിലാണ് നാല് ടെസ്റ്റുകളുടെ…

Read More

സിനിമയില്‍ നിന്നും ക്രിക്കറ്റില്‍ നിന്നും അല്പം ഇടവേള; വിരാട് കോലിയും അനുഷ്‌കയും വിവാഹിതരാകുന്നു

സിനിമയില്‍ നിന്നും ക്രിക്കറ്റില്‍ നിന്നും അല്പം ഇടവേള; വിരാട് കോലിയും അനുഷ്‌കയും വിവാഹിതരാകുന്നു

കൊഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹം ഡിസംബറിലെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും പ്രണയം എന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നെങ്കിലും വിവാഹത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഇരുവരുടേയും ഏറ്റവും അടുത്ത വൃത്തങ്ങളാണ് വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. ഡിസംബറില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസുകളില്‍ പങ്കെടുക്കുന്ന വിരാട് ഇതിന് ശേഷം വലിയൊരു ബ്രേക്ക് എടുക്കാനുള്ള ഒരുക്കത്തിലാണ്. ഇത് വിവാഹത്തിനായുള്ള തയ്യാറെടുപ്പാണെന്ന് ക്രിക്കറ്റ് ലോകവും പറയുന്നു. നാലു വര്‍ഷമായി ഇരുവരുടെയും പ്രണയം തുടങ്ങിയിട്ട്. 2013ല്‍ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് ടൂറില്‍ അനുഷ്‌കയും കൊഹ്ലിക്കൊപ്പം വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം ഉണ്ടായത്. ആദ്യമൊക്കെ അംഗീകരിച്ചില്ലെങ്കിലും പിന്നീട് എല്ലാ വേദികളിലും ഒന്നിച്ചെത്തി ഇരുവരും പ്രണയത്തിന് സ്ഥിരീകരണം നല്‍കി. സെലിബ്രിറ്റി കല്ല്യാണത്തിനായി കാത്തിരിക്കുകായണ് ആരാധകര്‍.

Read More

പരമ്പര നേടാന്‍ തടസം കോലി മാത്രമെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക്;കോലിയെ അതിശക്തനെന്ന് വിശേഷിപ്പിച്ച് സ്റ്റാര്‍ക്ക്

പരമ്പര നേടാന്‍ തടസം കോലി മാത്രമെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക്;കോലിയെ അതിശക്തനെന്ന് വിശേഷിപ്പിച്ച് സ്റ്റാര്‍ക്ക്

ഓസീസിന് പരമ്പര നേടാന്‍ കോലിയാണ് തടസമെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തിരിച്ചുവരവിനെ നേരിടാന്‍ ഓസ്‌ട്രേലിയന്‍ ടീം ജാഗരൂകരാണെന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞു. കോഹ്ലി മികച്ച കളിക്കാരനാണ്, ഏത് സമയത്ത് വേണമെങ്കിലും ശക്തമായി തിരിച്ചുവരാന്‍ കോഹ്ലിയ്ക്ക് കഴിയുമെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി. ബംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകാരികളായ കളിക്കാരുടെ കൂട്ടത്തിലാണ് കോഹ്ലിയുടെ സ്ഥാനവും. കോഹ്ലി ക്ലാസ് കളിക്കാരനാണ്. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കൂടുതല്‍ കരുത്തോടെ വലിയ സ്‌കോറുമായി അദ്ദേഹം തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കറിയാം. ഇനി ആറ് ഇന്നിംഗ്‌സുകളില്‍ കൂടി കൊഹ്ലിയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കണം. എങ്കിലേ പരമ്പര നേടാനാവുകയുള്ളുവെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി. കോഹ്‌ലിയെ നേരത്തെ പുറത്താക്കാനായാല്‍ അത് ഓസീസിന് മുതല്‍കൂട്ടാകുമെന്നും മിച്ചല്‍ സ്റ്റാര്‍ക്ക് വ്യക്തമാക്കി.

Read More

ടെസ്റ്റില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്; ഇപ്പോള്‍ എന്തിനും ഒരുക്കമാണെന്ന് കോഹ്ലി

ടെസ്റ്റില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്; ഇപ്പോള്‍ എന്തിനും ഒരുക്കമാണെന്ന് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് മഹേന്ദ്ര സിംഗ് ധോണിയുടെ അഭാവത്തില്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യമുണ്ടായതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. 2014 ഡിസംബറില്‍ അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പാണ് ആ സംഭവമുണ്ടായത്. ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ എന്നോട് ക്യാപ്റ്റനാകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും കോഹ്ലി വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിക്കാത്തതും ആശ്ചര്യപ്പെടുത്തുന്നതുമായ തീരുമാനമായിരുന്നു ടെസ്റ്റ് നായസ്ഥാനം ഏറ്റെടുക്കുക എന്നത്. സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ പിന്നീട് സാധിച്ചു. ഇന്ത്യന്‍ ടീമിനെ മൂന്ന് ഫോര്‍മാറ്റിലും നയിക്കാനുള്ള തയാറെടുപ്പുകള്‍ സ്വീകരിച്ചു കഴിഞ്ഞു. നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ അനുഭവസമ്പത്ത് നായകസ്ഥാനത്ത് തനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. വരുകാലങ്ങളില്‍ കൂടുതല്‍ മികവ് പുറത്തെടുക്കും. കളിക്കളത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെകുറിച്ച് ധോണി പറഞ്ഞു തന്നിട്ടുണ്ട്. സാഹര്യങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് ഇപ്പോള്‍ തനിക്കറിയാം. ഏകദിന-ട്വന്റി 20 നായകസ്ഥാനം അത്ഭുതമുളവാക്കുന്നതല്ലെന്നും ബിസിസിഐ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ കോഹ്ലി കൂട്ടിച്ചേര്‍ത്തു.

Read More

പറയാതെ വയ്യ കോഹ്‌ലി കരുത്ത് ന്യൂസിലാന്‍ഡിനെ തകര്‍ത്തത് കൊഹ്‌ലിയുടെ മികവ്

പറയാതെ വയ്യ കോഹ്‌ലി കരുത്ത് ന്യൂസിലാന്‍ഡിനെ തകര്‍ത്തത് കൊഹ്‌ലിയുടെ മികവ്

ധര്‍മശാല :മൂന്നു ടെസ്റ്റ് വിജയങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡിനെതിരെയുള്ളആദ്യ ഏകദിനത്തിലും വിജയം കൈവരിച്ചിരിക്കുകയാണ് ടീം ഇന്ത്യ.ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരിക്കുന്നതില്‍ മുമ്പില്‍ ഇത്തവണയും  ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി തന്നെയാണ്. ധര്‍മശാലയില്‍ നടന്ന ഏകദിനത്തില്‍ 17 ഓവറില്‍ 85 റണ്‍സെടുത്താണ് കോഹ്‌ലി ഇന്ത്യന്‍ ടീമിന് വേണ്ടി പോരാടിയത്.മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റന്‍സിയിലും താന്‍ തന്നെയാണ് ഏകദിന ടീമിലെ പ്രതിഭയെന്ന് ആത്മവിശ്വാസത്തോടെ വിളിച്ചുപറയുന്ന പ്രകടനമായിരുന്നു ടെസ്റ്റ് ടീം നായകനും ഏകദിന വൈസ് ക്യാപ്റ്റനുമായ കോഹ്‌ലിയുടേത്. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇഷ് സോധിക്കെതിരെ നേടിയ ഗംഭീര സിക്‌സറോടെ കോഹ്‌ലി തന്നെയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനെതിരെ കോഹ്‌ലി ഇരട്ട സെഞ്ച്വറി നേടിയാണ് ടീമിന് വിജയത്തിളക്കം സമ്മാനിച്ചത്. ഇരട്ട സെഞ്ച്വറിക്കൊപ്പം പുത്തന്‍ റെക്കോര്‍ഡും കോഹ്‌ലി തന്റെ പോരില്‍ കുറിച്ചിരുന്നു. 3-0…

Read More

പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കൊഹ്‌ലിക്ക് കഴിയും: സച്ചിന്‍

പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കൊഹ്‌ലിക്ക് കഴിയും: സച്ചിന്‍

കാണ്‍പൂര്‍: അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള കഴിവ് വിരാട് കൊഹ് ലിക്ക് ഉണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.ലോക ക്രിക്കറ്റില്‍ നിലവിലെ ടീം ആധിപത്യം സ്ഥാപിക്കുമെന്നും സച്ചിന്‍ പറഞ്ഞു. കാണ്‍പൂരില്‍ നടന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന്റെ ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.

Read More