ബിനോയ്ക്ക് പിന്നാലെ ബിനീഷ് കോടിയേരിയുടേയും സാമ്പത്തിക തട്ടിപ്പ് പുറത്ത്; പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോകുമെന്ന പേടിയില്‍ കോടിയേരി, താഴെയിറക്കാന്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍

ബിനോയ്ക്ക് പിന്നാലെ ബിനീഷ് കോടിയേരിയുടേയും സാമ്പത്തിക തട്ടിപ്പ് പുറത്ത്; പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോകുമെന്ന പേടിയില്‍ കോടിയേരി, താഴെയിറക്കാന്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍

കൊച്ചി: കെ. കരുണാകരന്‍, ബാലകൃഷ്ണ പിള്ള തുടങ്ങി പല സമുന്നദ്ധത നേതാക്കളില്‍ പലരും മക്കളുടെ പേരില്‍ അപവാദങ്ങള്‍ ഏറ്റുവാങ്ങി പിന്നോട്ടടിക്കപ്പെട്ടവരാണ്. അവരുടെ പട്ടികയിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തുന്നു. ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബിനീഷ് കോടിയേരിയുടേയും സാമ്പത്തിക തട്ടിപ്പുകള്‍ പുറത്ത് വന്നതോടെ കോടിയേരിയെ സംസ്ഥാന സെക്രട്ടറി സ്ഥാനം തന്നെ ചോദ്യം ചിഹ്നമാകുകയാണ്. ‘കോടി തട്ടിപ്പില്‍’ മകന്‍ ബിനോയ് കോടിയേരി കുടുങ്ങിയതിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്ത് വിട്ടത് കോടിയേരിയ്ക്കും സിപിഎമ്മിനും ഏല്‍പ്പിച്ച വെല്ലുവിളി ചെറുതല്ല. അപ്പോഴും ഇതില്‍ പാര്‍ട്ടി ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും, മകന്റെ വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവന്‍ തന്നെ തീര്‍ക്കുമെന്നും പറഞ്ഞ് കോടിയേരി കൈ കഴുകി. എന്നാല്‍ ഈ സമയം, ബിനോയ്ക്ക് നിലവില്‍ കേസൊന്നുമില്ലെന്ന് പറഞ്ഞ് ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ട്ഫിക്കറ്റ് കിട്ടിയതോടെ കോടിയേരിയ്ക്കും കുടുംബത്തിനും ആശ്വാസമായി. തുടര്‍ന്ന്…

Read More

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി:  കോടിയേരി ബാലകൃഷ്ണൻ

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി:  കോടിയേരി ബാലകൃഷ്ണൻ

കളമശേരി : ഇന്നത്തെ കോൺഗ്രസുകാരാണ് നാളത്തെ ബി.ജെ.പിക്കാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇ.ബാലാനന്ദൻ അനുസ്മരണവും പി.കെ.അബ്ദുൽ റസാഖ്  രക്തസാക്ഷിദിനവും ഉദ്ഘാടനം   ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ബി.ജെ.പി പാർലിമെന്റംഗങ്ങളിൽ 103 പേർ മുൻ കോൺഗ്രസുകാരാണ്. കോൺഗ്രസുകാരെ പാർലിമെൻറിലേക്ക് വിജയിപ്പിച്ചാൽ അവർ ബി.ജെ.പിയിലേക്ക് പോകും. ഇക്കാരണത്താൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് കോൺഗ്രസിനെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസിനില്ല. കോൺഗ്രസുകാർക്കെപ്പോഴും മൃദു ആർ.എസ്.എസ് സമീപനമാണ്. മുത്തലാക്ക് പ്രശ്നത്തിലും ശബരിമല പ്രശ്നത്തിലും കോൺഗ്രസുകാർ മൃദു ആർ.എസ്.എസ് സമീപനമാണ് കൈക്കൊണ്ടത്. ഇത് കോൺഗ്രസ് പ്രവർത്തകരിൽ മൃദു ആർ.എസ്.എസ് മനോഭാവം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബക്കറ്റ് പിരിവ് നിർത്തിയാൽ സി.പി.എം ഇല്ലാതാകും. സി.പി.എം കോർപറേറ്റുകളിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നില്ല. സാധാരണക്കാരിൽനിന്നും, തൊഴിലാളികളിൽ നിന്നും, കർഷകരിൽ നിന്നുമാണ് ഫണ്ട് ശേഖരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ തൊഴിലാളി വിരുദ്ധ…

Read More

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍………..

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍………..

ആറന്മുള: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് അതീവ ഗുരുതരമായ വിഷയമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിലുള്ള വിഭാഗീയതയുടെ ഭാഗമായാണ് വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ കോടിയേരിക്ക് ഇതേപ്പറ്റി അറിവുണ്ടായിരുന്നു. മകന്റെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനില്‍ക്കുകയാണ് കോടിയേരി ചെയ്തത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് അന്വേഷിക്കണം. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വസ്തുത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണ്. കോടിയേരിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാഭിമാനം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…

Read More

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതാകും; കോടിയേരി ബാലകൃഷ്ണന്‍

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതാകും; കോടിയേരി ബാലകൃഷ്ണന്‍

  തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ തെരഞ്ഞെടുത്തതിനെതിരെ ആക്ഷേപവുമായി കോടിയേരി. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറി. സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആക്ഷേപം.

Read More

ശോഭായാത്ര: പങ്കെടുക്കുന്ന കുട്ടികളുടേത് ബ്ലൂ വെയ്ലില്‍ പെട്ടുപോകുന്ന അവസ്ഥയാണന്ന് കോടിയേരി

ശോഭായാത്ര: പങ്കെടുക്കുന്ന കുട്ടികളുടേത് ബ്ലൂ വെയ്ലില്‍ പെട്ടുപോകുന്ന അവസ്ഥയാണന്ന് കോടിയേരി

  കണ്ണൂര്‍: ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടേത് ഓണ്‍ലൈന്‍ കൊലയാളി ഗെയിം ബ്ലൂ വെയ്ലില്‍ പെട്ടുപോകുന്ന അവസ്ഥയാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരിക്കല്‍ പോയാല്‍ പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ല. ബോംബും ആയുധങ്ങളും നല്‍കി, കൊലയാളികളാക്കി മാറ്റുന്ന പരിശീലനമാണ് നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു. ഗണപതിയും സിപിഎമ്മും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഗണപതിയുടെ കാലത്തു സിപിഎം ഉണ്ടായിരുന്നില്ല. എന്നാല്‍, ഗണേശോല്‍സവ യാത്രകള്‍ക്കിടെ സിപിഎം ഓഫിസുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ഓരോ ദൈവങ്ങളുടെ പേരില്‍ സിപിഎമ്മിനെ ആക്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കരിവെള്ളൂര്‍ മെട്ടമ്മലില്‍ സിപിഎം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More

സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് കോടിയേരി

സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് കോടിയേരി

കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകന്‍ സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ്. എന്ന് സി.പി.എം. സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. ആര്‍എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് കീഴാറ്റൂരിലെ പ്രശ്നങ്ങള്‍ക്ക് മുന്നിലുളളതെന്നും സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. സര്‍ക്കാറിനെതിരായ രാഷ്ട്രീയ കുതന്ത്രമാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. സമരത്തിന്റെ പേരു പറഞ്ഞ് കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് എന്നിവരാണ് കീഴാറ്റൂരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കീഴാറ്റൂരില്‍ എലിവേറ്റഡ് പാത കൊണ്ടു വരാന്‍ തയാറാണെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍, ആരോപണം ബി.ജെ.പി നിഷേധിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങള്‍. തങ്ങളെന്തിന് സമരക്കാരെ ആക്രമിക്കണമെന്നും ബി.ജെ.പി ചോദിച്ചു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനെതിരെ പുലര്‍ച്ചെ 1.45 ഓടെയായിരുന്നു ആക്രമണം. കീഴാറ്റൂരിലെ സുരേഷിന്റെ വീട്ടിന്റെ…

Read More

ക്ഷേത്രം തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍;ഗുരുവായൂരില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കുന്നതില്‍ കാലോചിതമായ മാറ്റം വേണമെന്നായിരുന്നു തന്ത്രിയുടെ നിലപാട്

ക്ഷേത്രം തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍;ഗുരുവായൂരില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കുന്നതില്‍ കാലോചിതമായ മാറ്റം വേണമെന്നായിരുന്നു തന്ത്രിയുടെ നിലപാട്

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ ക്ഷേത്രതന്ത്രി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ മാതൃകാപരമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ അനുമതി തേടിയെത്തുന്ന അന്യമതസ്ഥരുടെ എണ്ണത്തില്‍ അടുത്തകാലത്ത് വര്‍ധനവുണ്ടായിട്ടുണ്ട്. ഇവര്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ ചര്‍ച്ച നടത്തി സര്‍ക്കാര്‍ തീരുമാനമെടുക്കണം. പണ്ഡിത സദസ്സ് വിളിച്ചു ചേര്‍ത്ത് ഇത് ഏത് തരത്തില്‍ നടപ്പാക്കണമെന്ന് സര്‍ക്കാരിന് തീരുമാനമെടുക്കാം. ഇതായിരുന്നു തന്ത്രിയുടെ നിലപാട്. തന്ത്രിയുടെ നിലപാടിനെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനും കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ഗുരവായൂരില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കുന്നതില്‍ കാലോചിതമായ മാറ്റം വേണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടതെന്നുമായിരുന്നു തന്ത്രി കുടുംബാംഗമായ…

Read More

എസ്.എഫ്.ഐ വിദ്യാര്‍ത്ഥി മഹാസംഗമം നാളെ: കാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വേദിയൊരുക്കി കൊച്ചി

എസ്.എഫ്.ഐ വിദ്യാര്‍ത്ഥി മഹാസംഗമം നാളെ: കാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വേദിയൊരുക്കി കൊച്ചി

കൊച്ചി: കലാലയ രാഷ്ട്രീയം സംരക്ഷിക്കുക, കലാലയ രാഷ്ട്രീയത്തിനായി നിയമ നിര്‍മ്മാണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേത്രത്വത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി മഹാസംഗമത്തിന് നാളെ കൊച്ചി വേദിയാകും. എറണാകുളം മറൈന്‍ ഡ്രൈവില്‍ കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് എസ്.എഫ്.ഐ മഹാസംഗമം സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്രഷ്ണന്‍ വിദ്യാര്‍ത്ഥി മഹാസംഗമം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാംസ്‌ക്കാരീക രംഗത്തെ നിരവധിപേര്‍ മഹാസംഗമത്തില്‍ പങ്കെടുക്കും.

Read More

ദേശീയഗാനത്തെ ആദരിക്കണം;ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ തിയേറ്ററില്‍ പോകേണ്ടെന്ന് കോടിയേരി

ദേശീയഗാനത്തെ ആദരിക്കണം;ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ തിയേറ്ററില്‍ പോകേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ തിയേറ്ററില്‍ പോകേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിങ്കളാഴ്ച ചലച്ചിത്രമേളയില്‍ ദേശീയ ഗാനത്തോട് അനാദരവുകാണിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി. ഇതോടു കൂടി തിയ്യേറ്ററില്‍ ദേശീയഗാനം ആലപിക്കുന്ന വിഷയത്തില്‍ സിപിഐഎമ്മില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്ന് വന്നിരിക്കുകയാണ് ദേശീയഗാനത്തെ എഴുന്നേറ്റുനിന്ന് ആദരിക്കണമെന്ന് സുപ്രീംകോടതിയാണ് പറഞ്ഞത്. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടിയേരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് കോടിയേരി വ്യക്തമാക്കി.

Read More