കൊച്ചി മെട്രോ; പുതിയ നാലു ട്രെയിനുകള്‍ കൂടിയെത്തി

കൊച്ചി മെട്രോ; പുതിയ നാലു ട്രെയിനുകള്‍ കൂടിയെത്തി

കൊച്ചി: കൊച്ചി മെട്രോ തൈക്കൂടത്തേക്ക് നീട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ ട്രെയിനുകള്‍ എത്തിച്ചു. നാലു ട്രെയിനുകളാണ് പുതുതായി മുട്ടം യാര്‍ഡില്‍ എത്തിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഒരെണ്ണം കൂടി എത്തും. ഹൈദരാബാദില്‍ നിന്ന് റോഡ് മാര്‍ഗമാണ് ട്രെയിനെത്തിയത്. നിലവില്‍ 20 ട്രെയിനുകളാണുണ്ടായിരുന്നത്. ആഗസ്റ്റ് 15ന് മുമ്പായി മഹാരാജാസ് കോളജ് സ്റ്റേഷനില്‍ നിന്നും തൈക്കൂടം വരെയുള്ള സര്‍വീസിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ട്രെയിനുകള്‍ എത്തിച്ചത്. ഇവയുടെ ട്രയണ്‍ റണ്‍ ആരംഭിച്ചു. പുതിയ സ്റ്റേഷനുകള്‍ സജ്ജമാകുമ്പോള്‍ ആവശ്യമായ കൂടുതല്‍ ജീവനക്കാരും എത്തിയിട്ടുണ്ട്. തൈക്കൂടത്തേക്കുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. അതേസമയം എ.പി.എം മുഹമ്മദ് ഹനീഷിനെ മാറ്റിയ സ്ഥാനത്ത് പുതിയ എം.ഡിയായി ഇതുവരെയും ആരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Read More

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; ഇന്ന് യാത്ര സൗജന്യം

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; ഇന്ന് യാത്ര സൗജന്യം

കൊച്ചി : കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. മുട്ടം മെട്രോയാര്‍ഡില്‍ വെള്ളം കയറിയിനെത്തുടര്‍ന്ന താത്കാലികമായി നിര്‍ത്തി വച്ചിരുന്ന സര്‍വീസ് വൈകുന്നേരം 4 മണിയോടെയാണ് വീണ്ടും ആരംഭിച്ചത്. സര്‍വീസ് ഇന്ന് സൗജന്യമായിരിക്കുമെന്ന് മെട്രോ അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു

Read More

മെട്രോ ലോഗോ; കുമ്മനാനയ്ക്ക് തകര്‍പ്പന്‍ പ്രതികരണവുമായി യഥാര്‍ത്ഥ കുമ്മനം രംഗത്ത്

മെട്രോ ലോഗോ; കുമ്മനാനയ്ക്ക് തകര്‍പ്പന്‍ പ്രതികരണവുമായി യഥാര്‍ത്ഥ കുമ്മനം രംഗത്ത്

കൊച്ചി മെട്രോയുടെ ഉദ്ഘാടന ദിവസം മുതല്‍ മെട്രോയുടെ സ്വന്തമായി മാറിയതാണ് കുമ്മനം. കാരണം വേറൊന്നുമല്ല…, പ്രതിപക്ഷനേതാവിനു പോലും പ്രവേശിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെട്രോയില്‍ യാത്ര ചെയ്തതിന് സോഷ്യല്‍മീഡിയ ചാര്‍ത്തി നല്‍കിയ വിശേഷണമാണ് കുമ്മനത്തിന്റെ കുമ്മനടി എന്നത്. പിന്നീട് വിളിക്കാതെ പ്രവേശിക്കുന്ന എല്ലാ സംഭവങ്ങളും കുമ്മനടി എന്ന് അറിയപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേരാണ് കുമ്മനാന എന്നത്. കൊച്ചി മെട്രോയുടെ ലോഗോയിലുള്ള ആനക്കുട്ടന് അധികൃതര്‍ പേരുകള്‍ ക്ഷണിച്ചപ്പോള്‍ ലിജോ വര്‍ഗീസ് എന്നയാള്‍ കമന്റു ചെയ്ത കുമ്മനാന എന്ന പേര് ജനപ്രിയമാവുകയും കെഎംആര്‍എലിന്റെ നിബന്ധനപ്രകാരം ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുകയുമായിരുന്നു. എന്നാല്‍ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പേരുകള്‍ സ്വീകാര്യമല്ല എന്ന് അറിയിപ്പില്‍ തിരുത്ത് വരുത്തികൊണ്ട് കെഎംആര്‍എല്‍ തടയൂരുകയാണുണ്ടായത്. പിന്നീട് കെഎംആര്‍എല്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പ്രത്യേക…

Read More

കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനു അനുമതി

കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനു അനുമതി

കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന് അനുമതി. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ (സിഎംആര്‍എസ്) അന്തിമഘട്ട പരിശോധനയ്ക്കു ശേഷമുള്ള റിപ്പോര്‍ട്ടിലാണ് അനുമതി. അനുമതി ലഭിച്ചാല്‍ രണ്ടാം ഘട്ട സര്‍വീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനു നടക്കുമെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ അറിയിച്ചിരുന്നു. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11നു കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും, ആദ്യഘട്ടത്തിലെ ചടങ്ങുപോലെ അത്ര കേങ്കേമമായിരിക്കില്ലെങ്കിലും മോടി കുറയ്ക്കാതെ ചെലവ് കുറച്ചുള്ള ഉദ്ഘാടനത്തിനാണു നീക്കമെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ 13.4 കിലോമീറ്റര്‍ ദൂരത്തിലാണു കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്. മഹാരാജാസ് വരെയാകുന്നതോടെ 18 കിലോമീറ്ററാകും. അഞ്ചു സ്റ്റേഷനുകള്‍ വരുന്ന കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെ 20…

Read More

കൊച്ചി മെട്രോ: തിങ്കളാഴ്ച്ച സര്‍വീസ് രണ്ടു മണി മുതല്‍

കൊച്ചി മെട്രോ: തിങ്കളാഴ്ച്ച സര്‍വീസ് രണ്ടു മണി മുതല്‍

കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ തിങ്കളാഴ്ച്ചത്തെ സര്‍വീസ് ഉച്ചക്ക് രണ്ടു മണി മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളുവെന്ന് കെഎംആര്‍എല്‍ അറിയിച്ചു. നേരത്തെ ഉച്ചക്ക് 12ന് സര്‍വീസ് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിഗ്‌നല്‍ നവീകരണത്തിന്റെ ഭാഗമായി ഇന്നലെയും മെട്രോ സര്‍വീസ് സമയത്തില്‍ മാറ്റമുണ്ടായി. രാവിലെ എട്ടിനാണ് സര്‍വീസ് തുടങ്ങിയത്. പതിവുപോലെ പത്തു മണി വരെ സര്‍വീസ് നടത്തി.

Read More

സ്ഥിരം യാത്രക്കാര്‍ക്ക് ഇളവുമായി കൊച്ചിമെട്രോ

സ്ഥിരം യാത്രക്കാര്‍ക്ക് ഇളവുമായി കൊച്ചിമെട്രോ

കൊച്ചി: മെട്രോയിലെ സ്ഥിരം യാത്രക്കാര്‍ക്കു നിരക്കില്‍ ഇളവു നല്‍കാന്‍ ആലോചന. കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും ടിക്കറ്റ് നിരക്കില്‍ 40 ശതമാനം ഇളവ് നല്‍കാനാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ(കഐംആര്‍എല്‍) നീക്കം. മെട്രോ നിരക്ക് മൊത്തത്തില്‍ കുറയ്ക്കാനും ആലോചനയുള്ളതായി സൂചനയുണ്ട്. മഹാരാജാസ് ഗ്രൗണ്ടിലേക്കു മെട്രോ ഓടിത്തുടങ്ങുന്നതോടെ ഇളവും നിലവില്‍ വരും. മെട്രോ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ യാത്രക്കാരെ പിടിച്ചുനിര്‍ത്താനും പുതിയ യാത്രക്കാരെ ആകര്‍ഷിക്കാനുമാണു നിരക്കില്‍ ഇളവു വരുത്തുന്നത്. നിലവില്‍ 13 കിലോമീറ്ററുള്ള ആലുവ മുതല്‍ പാലാരിവട്ടംവരെ 40 രൂപയാണു നിരക്ക്. 40 ശതമാനം ഇളവ് ലഭിക്കുന്‌പോള്‍ ഇത് 24 രൂപയായി കുറയും. കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനം നിരക്കില്‍ ഇപ്പോള്‍ ഇളവ് ലഭിക്കുന്നുണ്ട്. അത് 40 ശതമാനമാക്കും. കൂട്ടത്തോടെ യാത്ര ചെയ്യുന്നവര്‍ക്കു ഗ്രൂപ്പ് പാസ് നല്‍കാനുള്ള പദ്ധതിയും കഐംആര്‍എല്‍…

Read More

സ്വാതന്ത്ര്യദിന ഓഫറുമായി കൊച്ചി മെട്രോ ;70 വയസ്സായവര്‍ക്ക് സൗജന്യയാത്ര

സ്വാതന്ത്ര്യദിന ഓഫറുമായി കൊച്ചി മെട്രോ ;70 വയസ്സായവര്‍ക്ക് സൗജന്യയാത്ര

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫറുമായി കൊച്ചി മെട്രോ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ വര്‍ഷമായ 1947ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാമെന്ന് മെട്രോ അറിയിച്ചു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്. 1947ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായിട്ട് മെട്രോ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ആവോളം യാത്ര ചെയ്യാം. ഓഗസ്റ്റ് 15 മുതല്‍ 21ാം തീയതി വരെയാണ് ഓഫര്‍. എഴുപത് വയസ്സുകാരാണ് സ്വാതന്ത്ര്യ ദിന ഓഫറിന്റെ ഗുണഭോക്താക്കള്‍.

Read More

എന്തുകൊണ്ടാണ് കൊച്ചി മെട്രോയിലെ ജോലി വേണ്ടെന്നു വച്ചത്; കാരണങ്ങള്‍ പലതാണ്!; വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ തൃപ്തി പറയുന്നു

എന്തുകൊണ്ടാണ് കൊച്ചി മെട്രോയിലെ ജോലി വേണ്ടെന്നു വച്ചത്; കാരണങ്ങള്‍ പലതാണ്!; വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ തൃപ്തി പറയുന്നു

കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നു എന്ന വാര്‍ത്ത ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കേരളജനത ഏറ്റുവാങ്ങിയത്. ഇതു പ്രകാരം, ഹൗസ് കീപ്പിംഗ്, ടിക്കറ്റിംഗ് സെക്ഷനുകളിലായി 23 ട്രാന്‍സ്ജെന്‍ഡേഴ്സിനെ ജോലിക്കായി തെരഞ്ഞെടുത്തു. ഇതില്‍ 12 പേര്‍ മാത്രമേ ജോലിയില്‍ പ്രവേശിച്ചുള്ളു എന്നത് മറ്റൊരു സത്യം. എന്തുകൊണ്ടാണ് കൊച്ചി മെട്രോയിലെ സ്വപ്ന ജോലി ഇവര്‍ വേണ്ടെന്നു വച്ചത് എന്നതിന് ഉത്തരം നല്‍കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും മോഡലുമായ തൃപ്തി ഷെട്ടി. മെട്രോയില്‍ ഹൗസ് കീപ്പിങ് സെക്ഷനിലാണ് തൃപ്തിക്കു ജോലി ലഭിച്ചത്. വളരെ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ പണവുമായാണ് ട്രെയ്നിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ തൃപ്തിക്കായില്ല. മെട്രോയിലെ ജോലി എന്ന് ആരംഭിക്കും എന്ന അനിശ്ചിതത്വമായിരുന്നു ഒരു കാരണം. അടുത്ത കാരണം, 9000 രൂപയെന്ന ശമ്പളം ഒരു ട്രാന്‍സ്ജെന്‍ഡറുടെ താമസ സൗകര്യം എന്ന ആവശ്യത്തെ സഫലീകരിക്കുന്നതായിരുന്നില്ല. മെട്രോയില്‍ ജോലി നല്‍കി എന്നതു നല്ലകാര്യം…

Read More

മഴ വന്നാല്‍ മെട്രോയും ചോരുമോ!?; മഴയത്ത് ചോര്‍ന്നൊലിക്കുന്ന മെട്രോയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; വീഡിയോ കാണാം

മഴ വന്നാല്‍ മെട്രോയും ചോരുമോ!?; മഴയത്ത് ചോര്‍ന്നൊലിക്കുന്ന മെട്രോയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; വീഡിയോ കാണാം

കൊച്ചി: ഒരു മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതാണോ നമ്മുടെ കൊച്ചി മെട്രോയും..കൊച്ചി മെട്രോ കേരളം രാജ്യത്തിന് മുന്നല്‍ സമര്‍പ്പിച്ചത് ഏറെ അഭിമാനത്തോടെയാണ്. കേരളത്തിന്റെ ഗതാഗത സ്വപ്‌നങ്ങള്‍ക്ക് പുതിയ നിറം നല്‍കുന്ന പദ്ധതിയാണ് കൊച്ചി മെട്രോ. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ എന്ന ഖ്യാതിയോടെയായിരുന്നു മെട്രോയുടെ ഉദ്ഘാടനം. പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തതിന് പിന്നാലെ മലയാളി തനിസ്വഭാവം കാണിക്കാനും തുടങ്ങി. മെട്രോയില്‍ കുത്തിവരഞ്ഞും ചവറിട്ടും മലയാളി യഥാര്‍ത്ഥ രൂപം പുറത്തെടുത്തു. അത് മാത്രമല്ല ഇപ്പോഴത്തെ വിഷയം. മെട്രോ യാത്ര തുടങ്ങി അഞ്ച് ദിവസം ആയതേ ഉള്ളൂ. അപ്പോഴേക്കും മെട്രോയുടെ മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോര്‍ന്നൊലിക്കുന്നതായി പരാതി വന്നിരിക്കുന്നു. ഇ ശ്രീധരനെപ്പോലൊരു വിദഗ്ധന്‍ നേതൃത്വം കൊടുത്ത് നിര്‍മ്മിച്ച മെട്രോയുടെ അവസ്ഥ ഇതാണോ എന്ന് സംശയിക്കണം. പക്ഷേ മഴവെള്ളം ചോര്‍ന്നൊലിക്കുന്നതല്ല, എസിയില്‍ നിന്നുള്ള വെള്ളമാണ് എന്നാണ് കെഎംആര്‍എല്‍ നല്‍കുന്ന വിശദീകരണം.മെട്രോ ട്രെയിന്‍ കാറുകളിലെ…

Read More

മലയാളിയുടെ കലാവിരുത് മെട്രോയിലും; മെട്രോ സ്റ്റേഷനില്‍ കുത്തിവരയും പേരെഴുതി വയ്ക്കലും; സിസിടിവി നോക്കി ആളെ കണ്ടെത്തിയാല്‍ നിങ്ങ പെടും ബ്രോ!

മലയാളിയുടെ കലാവിരുത് മെട്രോയിലും; മെട്രോ സ്റ്റേഷനില്‍ കുത്തിവരയും പേരെഴുതി വയ്ക്കലും; സിസിടിവി നോക്കി ആളെ കണ്ടെത്തിയാല്‍ നിങ്ങ പെടും ബ്രോ!

കൊച്ചി: മലയാളി ഒരിക്കലും നന്നാവില്ല എന്നു പറയുന്നത് എത്ര ശരി. എവിടെച്ചെന്നാലും സ്വന്തം പേരെഴുതി വയ്ക്കുന്ന മനോവൈകല്യം ഏറ്റവും കൂടുതല്‍ കണ്ടു വരുന്നതും മലയാളികളിലാണ്. സാധാരണ ട്രെയിനുകള്‍ പേരെഴുതി മുടിച്ചെങ്കിലും കൊച്ചി മെട്രോയുടെ കാര്യത്തിലെങ്കിലും സ്ഥിതി വ്യത്യസ്ഥമാവുമെന്നു പലരും കരുതി. എന്നാല്‍ അങ്ങനെ കരുതിയവര്‍ക്ക് തെറ്റി.പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവില്ലെന്നു പറയാറുണ്ടല്ലോ. മെട്രേ്ാ സേവനം അഞ്ചാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്റ്റേഷനുകളില്‍ അങ്ങോളമിങ്ങോളം കാണാനാവുന്നത് മലയാളികളുടെ ‘കലാവിരുതാണ്. മെട്രോ സ്റ്റേഷനിലെ തൂണുകളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നു നടപടികള്‍ കര്‍ശനമാക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണു കെഎംആര്‍എല്ലിന്റെ ശ്രമം. ആദ്യ ദിവസം തന്നെ 15 പേര്‍ക്കാണ് പിഴ വിധിച്ചത്. ഇതുവരെ 114 പേരില്‍ നിന്ന് പിഴ ഈടാക്കി. എന്നാല്‍ തുക എത്രയെന്ന കാര്യം മെട്രോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല….

Read More