തീന്‍മേശയിലെ ഈ മര്യാദകള്‍ മറക്കരുത്

തീന്‍മേശയിലെ ഈ മര്യാദകള്‍ മറക്കരുത്

തീന്‍മേശയില്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അത് വളരെ പ്രധാനപ്പെട്ടതുമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണെങ്കിലും ഹോട്ടലിലാണെങ്കിലും എന്തിനേറെ പറയുന്നു ഡേറ്റിങ് ടേബിളിലാണെങ്കിലും ഈ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. അപരിചിതരോടൊപ്പം, തൊഴിലിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം, ഔദ്യോഗികവും അനൗദ്യോഗിവുമായ സാഹചര്യങ്ങളില്‍ തീന്‍മേശ മര്യാദകള്‍ കൃത്യമായി പാലിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടും. ഈ മര്യാദകള്‍ പാലിക്കാത്തപ്പോള്‍ ഒപ്പം ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടായേക്കാം. അതില്‍ ചിലത് ഇങ്ങനെ. . സ്ത്രീയായാലും പുരുഷനായാലും ഭക്ഷണം കഴിക്കാന്‍ ഇരിക്കാനായി തീന്‍മേശയുടെ ഇടതുവശത്തുകൂടികയറുക. കഴിച്ചതിനുശേഷം വലതുവശത്തുകൂടി വേണം ഇറങ്ങാന്‍. . ഒപ്പം സ്ത്രീകള്‍ ഉണ്ടെങ്കില്‍ ആദ്യം അവരെ ഇരിക്കാന്‍ അനുവദിക്കുക. . നിങ്ങളുടെ കുട്ടികള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും പക്ഷേ മറ്റുള്ളവര്‍ക്ക് അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് തന്നെ പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ബഹളം വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എപ്പോഴും നിങ്ങള്‍ക്കൊപ്പം ഇരുത്തി ഭക്ഷണം നല്‍കുന്നത് തന്നെയാണ്…

Read More