ഡയബ്ബറ്റിക് ന്യൂറോപതിയെ കുറിച്ച ചില കാര്യങ്ങള്‍

ഡയബ്ബറ്റിക് ന്യൂറോപതിയെ കുറിച്ച ചില കാര്യങ്ങള്‍

ഡയബറ്റിക് ന്യൂറോപതി വിവിധ തരത്തിലുണ്ട്. ഏതുതരത്തിലുള്ള ന്യൂറോപതിയാണോ ബാധിച്ചിരിക്കുന്നത്, ശരീരത്തിലെ ഏതു നാഡികളെയാണോ ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ചാണ് ഇതിന്റെ ലക്ഷണങ്ങള്‍. നാഡികള്‍ക്ക് ഒരിക്കല്‍ ക്ഷതം സംഭവിച്ചാല്‍ തിരിച്ച് പൂര്‍വാവസ്ഥയില്‍ എത്താനുള്ള സാധ്യത വിരളമാണെന്നത് ഈ സങ്കീര്‍ണത വരാതെ നോക്കേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നു. ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന തരം ഇതാണ്. ഇത് ആദ്യം പാദങ്ങളെയും കാലുകളെയും പിന്നീട് കൈകളെയും കൈപ്പത്തികളെയും ബാധിക്കും. – ലക്ഷണങ്ങള്‍ കൈകാലുകള്‍ക്ക് തരിപ്പ്, വേദനയും ചൂടും അറിയാതിരിക്കുക, പുകച്ചില്‍, കടച്ചില്‍, ശക്തിയായ വേദന, ചെറിയ സ്പര്‍ശംപോലും ചിലര്‍ക്ക് ശക്തിയായ വേദനപോലെ അനുഭവപ്പെടുക. ഓട്ടണോമിക് ന്യൂറോപതി- നമ്മുടെ ഹൃദയം, ആമാശയം, മൂത്രസഞ്ചി, കുടല്‍, കണ്ണുകള്‍, ലൈംഗികാവയവങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നത് ഓട്ടണോമിക് നാഡീവ്യവസ്ഥയാണ്. ഇവിടങ്ങളിലെ നാഡികള്‍ക്ക് ക്ഷതം വരുന്ന അവസ്ഥയാണ് ഓട്ടണോമിക് ന്യൂറോപതി. ലക്ഷണങ്ങള്‍- രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുന്നത് മനസ്സിലാകാതിരിക്കുക (ഹൈപ്പോഗ്ലൈസീമിയ അണ്‍അവയര്‍നെസ്), മൂത്രത്തില്‍ പഴുപ്പ്, മൂത്രം പിടിച്ചുവയ്ക്കാന്‍…

Read More