ഐറ്റിസ് (നീര്‍ക്കെട്ട്) അറിയേണ്ടതെല്ലാം

ഐറ്റിസ് (നീര്‍ക്കെട്ട്) അറിയേണ്ടതെല്ലാം

എല്ലാ അവയവങ്ങളുമായും അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന അക്ഷരക്കൂട്ടമാണ് ‘ഐറ്റിസ്-‘. കോശങ്ങളെ ബാധിക്കുന്ന സെല്ലുലൈറ്റിസ് മുതല്‍ തലച്ചോറിന്റെ മെനിന്‍ജൈറ്റിസ് വരെ ചെറുതും വലുതുമായ എല്ലാ അവയവങ്ങളെയും ചേര്‍ത്തു പറയപ്പെടുന്ന ഈ വാക്ക് നീര്‍ക്കെട്ടിനെ സൂചിപ്പിക്കുവാനാണ് ഉപയോഗിക്കുന്നത്. ശരീരത്തെ ആക്രമിക്കുന്ന അന്യവസ്തുക്കളെ പ്രതിരോധിക്കുവാന്‍ കാവല്‍ഭടന്മാരായ വെളുത്ത രക്താണുക്കളും പ്ളാസ്മ എന്ന ദ്രാവകാംശവും കൂടി രക്തക്കുഴലിന്റെ ഭിത്തിയെ ഭേദിച്ച ഒത്തുകൂടുമ്പൊഴാണ് നീര്‍ക്കെട്ടുണ്ടാകുന്നത്. ഒരു നക്ഷത്രമല്‍സ്യത്തിന്റെ സുതാര്യമേനിയില്‍ റോസാമുളളു തറപ്പിച്ച്-, അവിടെ സംഭവിച്ച മാറ്റങ്ങള്‍ പഠിക്കുകവഴിയാണ് മെച്ച്കോഫ് എന്ന ജന്തുശാസ്-ത്രജ്ഞന്‍ പതോളജിസ്റ്റായി പരിണമിച്ചത്. ചുവപ്പ്, വീക്കം, ചൂട്-, വേദന എന്നീ പ്രധാനലക്ഷണങ്ങളും പ്രവര്‍ത്തനശേഷിക്കുറവുമാണ് നീര്‍ക്കെട്ടുണ്ടാകുമ്പോള്‍ സംഭവിക്കുന്നത്-. അലോസരമുണ്ടാക്കുന്ന വസ്തുവിന്റെ സ്വഭാവവും ആതിഥേയകോശത്തിന്റെ ശേഷിയുമനുസരിച്ച് നീര്‍ക്കെട്ടിന്റെ കാഠിന്യവും വ്യത്യസ്തമായിരിക്കും രോഗാണുക്കള്‍ എന്ന ജീവനുളള കാരണങ്ങളും ഭൗതികരാസ കാരണങ്ങളും വിഷവസ്തുക്കളുമാണ് ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നത്. മുറിവ്, അന്യവസ്തുക്കള്‍, അത്യധികമായ ചൂട്, തണുപ്പ്, തീപ്പൊളളല്‍, മര്‍ദ്ദം, വൈദ്യുതി, എക്സ്…

Read More