കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം; ശബ്ദരേഖ പുറത്ത്

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം; ശബ്ദരേഖ പുറത്ത്

ന്യൂഡല്‍ഹി: നോട്ട് വിഷയത്തിന് പിന്നാലെ കേന്ദ്രത്തെ വെട്ടിലാക്കി മന്ത്രിക്കെതിരെ അഴിമതി ആരോപണം. കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെയാണ് 450 കോടിയുടെ അഴിമതി ആരോപണം. സ്വന്തം സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് കിരണ്‍ റിജ്ജുവിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശബ്ദരേഖകള്‍ സഹിതം ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം പുറത്തു വിട്ട വാര്‍ത്ത അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അഭ്യന്തരസഹമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കിരണ്‍ റിജ്ജുവും ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ (നീപ്കോ) എന്നിവര്‍ ചേര്‍ന്നാണ് അഴിമതി ആസൂത്രണം ചെയ്തതെന്ന് നീപ്കോ ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് വര്‍മ്മയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ട്രാക്ടര്‍മാരും നീപ്കോ ഉദ്യോഗസ്ഥരും പശ്ചിമ കമേംഗ് ജില്ലാ ഭരണകൂടവും ചേര്‍ന്ന് 450കോടിയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിക്കാനുള്ള…

Read More