സെല്‍റ്റോസിന്റെ നിര്‍മാണം തുടങ്ങുന്നു

സെല്‍റ്റോസിന്റെ നിര്‍മാണം തുടങ്ങുന്നു

കിയ മോട്ടോഴ്സ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ മോഡലായ സെല്‍റ്റോസിന്റെ നിര്‍മാണം ജൂലായ് 31 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 22 നാണ് സെല്‍റ്റോസ് വിപണിയിലെത്തുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം നടക്കുക. വര്‍ഷതോറൂം മൂന്ന് ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനുള്ള ശേഷി അനന്തപൂര്‍ പ്ലാന്റിനുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അനന്ത്പൂര്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് കിയ തുടക്കമിട്ടത്. 2019 ജനുവരി മുതല്‍ ട്രെയല്‍ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ആറ് മാസങ്ങള്‍ക്കിപ്പുറം വാണിജ്യാടിസ്ഥാനത്തിലുളള സെല്‍റ്റോസിന്റെ ഫൈനല്‍ പ്രൊഡക്ഷനും തുടങ്ങുകയാണ് കിയ. ജൂലായ് 16 മുതല്‍ തന്നെ സെല്‍റ്റോസിനുള്ള ബുക്കിങ് കിയ മോട്ടോഴ്സ് ആരംഭിച്ചിട്ടുണ്ട്. ബുക്കിങ് തുടങ്ങി ആദ്യദിനം തന്നെ ആറായിരത്തിലേറെ യൂണിറ്റിന്റെ ബുക്കിങ് നേടിയെടുക്കാനും സെല്‍റ്റോസിന് സാധിച്ചിരുന്നു. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് സെല്‍റ്റോസിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ്…

Read More