പ്രളയം: കേരളത്തിന് 3048 കോടി കൂടി അനുവദിച്ച് കേന്ദ്രം

പ്രളയം: കേരളത്തിന് 3048 കോടി കൂടി അനുവദിച്ച് കേന്ദ്രം

ന്യൂ ഡല്‍ഹി: സംസ്ഥാന പ്രളയ ദുരിതാശ്വാസത്തിനായി 3048 കോടി രൂപ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അധികധനസഹായം നല്കാന്‍ തീരുമാനമായത്. കേന്ദ്രസര്‍ക്കാര്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രം കേരളത്തിനായി ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നത്. READ MORE: ” വണ്ണം കുറയ്ക്കാനിതാ… കുറച്ച് എളുപ്പ മാര്‍ഗ്ഗങ്ങള്‍.. ” ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എസ്ഡിആര്‍എഫിലേക്കു നല്‍കിയ 562.42 കോടി രൂപയും പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 31,000 കോടി രൂപയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം ആവശ്യമായിട്ടുള്ളത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു സമിതി. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

‘ കേരളത്തില്‍ മദ്യവില ഇന്ന് മുതല്‍ കുറയും ‘

‘ കേരളത്തില്‍ മദ്യവില ഇന്ന് മുതല്‍ കുറയും ‘

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതിനായി വര്‍ദ്ധിപ്പിച്ച മദ്യത്തിന്റെ വില ഇന്ന് മുതല്‍ കുറയും. അധിക വിഭവ സമാഹരണത്തിനായി എക്‌സൈസ് തീരുവയില്‍ 4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരുന്നത്. എക്‌സൈസ് തീരുവ 27 ശതമാനമാക്കിയത് 23 ആയിട്ടാണ് കുറയുക. വില വര്‍ദ്ധിപ്പിച്ചതിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. Read More: ‘വനിതാമതില്‍’: വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി പിണറായിയുടെ നാവോത്ഥാന പൊറാട്ട് നാടകം, ഒരക്ഷരം ഉരിയാടാന്‍ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടത്തിന് നാവ് പൊങ്ങുന്നില്ല…, വി ടി ബല്‍റാം നവംബര്‍ 30 വരെയായിരുന്നു തീരുമാനത്തിന്റെ കാലാവധി. അത് അവസാനിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച തീരുവ കുറഞ്ഞത് പ്രാബല്യത്തില്‍ വരേണ്ടതാണ്. എന്നാല്‍ ശനിയാഴ്ച ഒന്നാം തീയതി ആയതിനാല്‍ വിലക്കുറവ് പ്രാബല്യത്തിലാകുന്നത് ഇന്നുമുതല്‍ ആകുകയായിരുന്നു. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ വാര്‍ത്തകള്‍…

Read More

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

തിരുവനന്തപുരം: 2019ലെ എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ്. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.

Read More

ന്യൂനമര്‍ദം അതിശക്തമായി; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

ന്യൂനമര്‍ദം അതിശക്തമായി; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തിരുവനന്തപുരം : മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം അതിശക്തമായി. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. ദുരന്തനിവാരണ അതോറിറ്റി, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ എന്നിവരും ഇതില്‍ പ്രവര്‍ത്തിക്കും. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സെല്‍ പ്രവര്‍ത്തിക്കുക. അതിതീവ്രമഴയ്ക്കു സാധ്യത പ്രഖ്യാപിച്ചതോടെ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലെ അതിജാഗ്രതാ നിര്‍ദേശമാണു പിന്‍വലിച്ചത്. ഈ ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) തുടരുകയാണ്. തുടര്‍ച്ചയായി രണ്ടാം തവണയും ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മധ്യഭാഗത്തുള്ള മൂന്നാം ഷട്ടര്‍ 70 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 50,000 ലീറ്റര്‍ വെള്ളമാണു…

Read More

രണ്ട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

രണ്ട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ ന്യൂനമര്‍ദ്ദ മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട് . ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍ വരെ പെയ്യാം. ഇത് കണക്കിലെടുത്താണ് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, വയനാട് ജില്ലകളില് ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിവസം.

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിവസം.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

Read More

പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹിയും പഞ്ചാബും.

പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹിയും പഞ്ചാബും.

ന്യൂഡല്‍ഹി: ദുരിതാശ്വാസനിധിയിലേക്ക് പത്തു കോടി രൂപയാണ് ഇരുസംസ്ഥാനങ്ങളും കേരളത്തിനു വേണ്ടി സംഭാവന ചെയ്തത്. പഞ്ചാബ് പ്രഖ്യാപിച്ച അഞ്ചു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, അഞ്ചു കോടി രൂപ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളമായാണ് കേരളത്തിന് നല്‍കുകയെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സഹായം പ്രഖ്യാപിച്ചത് ട്വിറ്ററിലൂടെയാണ്. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് കേരളത്തിനായി രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നേരത്തെ നൂറുകോടി രൂപ അടിയന്തിര സഹായമായി കേരളത്തിന് അനുവദിച്ചിരുന്നു.

Read More

ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറുന്നു; കേരളത്തില്‍ മഴ ശനിയാഴ്ച കൂടി തുടരും

ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറുന്നു; കേരളത്തില്‍ മഴ ശനിയാഴ്ച കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശനിയാഴ്ചയും അതിശക്തമായി തുടരും. എന്നാല്‍ ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുകയാണ്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് നേരിയ മഴയ്ക്കു മാത്രമേ സാധ്യതയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പ്രളയക്കെടുതിയില്‍ ആശ്വാസമായി പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. മഴ കുറഞ്ഞു തുടങ്ങിയതോടെ ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും എറണാകുളത്തും മറ്റും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിക്ക് ശമനമായിട്ടുണ്ട്. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474…

Read More

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാം – മന്ത്രി പി. തിലോത്തമന്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാം – മന്ത്രി പി. തിലോത്തമന്‍

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള അരിക്കും പലവ്യഞ്ജനങ്ങള്‍ക്കുമായി ഇത്തരത്തില്‍ മാവേലി സ്റ്റോറുകളെ സമീപിക്കാം. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഓഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്‍കുവാന്‍ ബന്ധപ്പെട്ട മാവേലി സ്റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആവശ്യത്തിനുള്ള സാധനങ്ങള്‍ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിക്കാന്‍ ഗോഡൗണ്‍ ചുമതലയുള്ളവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ംസ്ഥാനത്ത് ആയിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം പേരാണ് കഴിയുന്നത്. പലയിടങ്ങളിലും കുടിവെളളത്തിന്റെയും ഭക്ഷണത്തിന്റെയും അപര്യാപ്തതയുണ്ട്. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077 ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു…

Read More

ദുരിതത്തില്‍ ഇളവുമായി എയര്‍ ഇന്ത്യ

ദുരിതത്തില്‍ ഇളവുമായി എയര്‍ ഇന്ത്യ

  കൊച്ചി: മഴക്കെടുതികള്‍ക്കൊണ്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് സൗജന്യങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും. യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് സൗജന്യം ലഭിക്കുക അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077 ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481…

Read More