ബിജെപിയില്‍ തര്‍ക്കം തീരുന്നില്ല!… 18 സീറ്റില്‍ സമവായമായില്ല, തൂഷാര്‍ തൃശൂരിലെത്തിയാല്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍

ബിജെപിയില്‍ തര്‍ക്കം തീരുന്നില്ല!… 18 സീറ്റില്‍ സമവായമായില്ല, തൂഷാര്‍ തൃശൂരിലെത്തിയാല്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക കോര്‍കമ്മറ്റിയോഗം കോട്ടയത്ത് ചേരുകയാണ്. തിരുവനന്തപുരത്തും കോട്ടയത്തും ഒഴികെ മറ്റൊരിടത്തും ഉറപ്പിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് ആയിട്ടില്ല. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ കാര്യത്തിലാണ് പ്രധാന തര്‍ക്കം നടക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ബന്ധം പിടിച്ചാല്‍ തുഷാറിന് തൃശൂര്‍ നല്‍കേണ്ടിവരികയും തൃശൂരിലെ സാധ്യതാ പട്ടികയില്‍ മുന്നിലുള്ള കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ പരിഗണിക്കേണ്ടി വരുകയും ചെയ്യും. മാത്രമല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് മത്സര രംഗത്ത് വേണോ എന്ന കാര്യത്തിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാണ്. പന്തളം രാജകുടുംബത്തിലെ അംഗം ശശികുമാര വര്‍മ്മയക്കമുള്ള പേരുകളും പത്തനംതിട്ടയിലേക്ക് ഉയര്‍ന്ന് വന്നിട്ടുമുണ്ട്. അതെ സമയം…

Read More

അരയും തലയും മുറുക്കി സിപിഎം!… ചേകവന്മാരെ കളത്തിലിറക്കി ആദ്യ നീക്കം, കേരളത്തില്‍ ഇത്തവണ പോരാട്ടം കനക്കും

അരയും തലയും മുറുക്കി സിപിഎം!… ചേകവന്മാരെ കളത്തിലിറക്കി ആദ്യ നീക്കം, കേരളത്തില്‍ ഇത്തവണ പോരാട്ടം കനക്കും

തിരുവനന്തപുരം: അരയും തലയും മുറുക്കി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുകയാണ് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി പോലും നിലനില്‍ക്കുമോയെന്ന് നിര്‍ണയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പ്. ജീവന്‍ മരണ പോരാട്ടത്തില്‍ നാല് എംഎല്‍എമാരെയും രണ്ട് ജില്ലാ സെക്രട്ടറിമാരെയും അടക്കം അണിനിരത്തി ശക്തമായ രാഷ്ട്രീയ മത്സരത്തിനു സന്നാഹമൊരുക്കി സിപിഎം. തിരഞ്ഞെടുപ്പ് സര്‍വേകള്‍ തിരിച്ചടി പ്രവചിക്കുമ്പോള്‍ മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള സൂക്ഷ്മതയാണു സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സിപിഎം കാട്ടിയത്. വിവാദനായകരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചില്ല. പ്രാദേശികമായി അവര്‍ക്കുള്ള സ്വീകാര്യതയിലാണു പ്രതീക്ഷ. സ്വതന്ത്രസ്ഥാനാര്‍ഥികളെ കാര്യമായി ആശ്രയിക്കാന്‍ കഴിഞ്ഞ തവണ തീരുമാനിച്ചെങ്കില്‍ ഇക്കുറി സിപിഎംസിപിഐ പട്ടികയില്‍ ഏറിയ പങ്കും പയറ്റിത്തെളിഞ്ഞ പാര്‍ട്ടിനേതാക്കള്‍ തന്നെ. സമീപകാലത്തൊന്നും ഇത്രയധികം എംഎല്‍എമാരെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഇറക്കിയിട്ടില്ല. എംഎല്‍എമാരെ യുഡിഎഫ് മത്സരിപ്പിച്ച വേളയില്‍ പരിഹസിച്ച ചരിത്രമുള്ള ഇടതുമുന്നണി ഇക്കുറി ഒറ്റയടിക്ക് ഗോദയിലിറക്കിയത് 6 പേരെ. ജയിച്ചാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്…

Read More

തൃശൂരില്‍ സി.എന്‍ ജയദേവന് സീറ്റില്ല; അനന്തപുരിയില്‍ സി.ദിവാകരന്‍, വയനാട്ടില്‍ പി.പി.സുനീര്‍ സിപിഐ സ്ഥാനാര്‍ഥി പട്ടിക

തൃശൂരില്‍ സി.എന്‍ ജയദേവന് സീറ്റില്ല; അനന്തപുരിയില്‍ സി.ദിവാകരന്‍, വയനാട്ടില്‍ പി.പി.സുനീര്‍ സിപിഐ സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥികളായി. ഏക സിറ്റിങ് എംപി സി.എന്‍.ജയദേവനെ ഒഴിവാക്കി. തൃശൂരില്‍ രാജാജി മാത്യു തോമസ്, തിരുവനന്തപുരത്ത് സി.ദിവാകരന്‍, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, വയനാട്ടില്‍ പി.പി.സുനീര്‍ എന്നിവരാണു മത്സരിക്കുക. മത്സരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സെക്രട്ടറിയെന്ന നിലയില് തിരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാന നിര്വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണു കാനത്തിന്റെ പേരു നിര്‌ദേശിച്ചിരുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും സ്ഥാനാര്‍ഥികളെക്കുറിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക. ചൊവ്വ മുതല്‍ നാലുദിവസം നീളുന്ന സിപിഎം നേതൃയോഗങ്ങള്‍ക്കു ശേഷം സീറ്റുവിഭജനം അന്തിമമാക്കാന്‍ ഇടതുമുന്നണി യോഗം വെള്ളിയാഴ്ച ചേരും. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More