‘ഹ്യൂമേട്ടന്‍’.. ബ്ലാസ്റ്റേഴ്‌സ് വിട്ടു… ?

‘ഹ്യൂമേട്ടന്‍’.. ബ്ലാസ്റ്റേഴ്‌സ് വിട്ടു… ?

കേരളാബ്ലാസ്റ്റേഴ്‌സിന്റെ കനേഡിയന്‍ സൂപ്പര്‍ താരം… ആരാധകരുടെ പ്രിയപ്പെട്ട ‘ഹ്യൂമേട്ടന്‍’.., ബ്ലാസ്‌റ്റേഴ്‌സ് വിട്ടെന്ന അഭ്യൂഹം പരക്കുന്നു. ഐ എസ് എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരവുമായ ഇയാന്‍ ഹ്യൂം ടീം വിട്ടെന്ന് സൂചന. കുറച്ച് സമയങ്ങള്‍ക്ക് മുന്‍പ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട, ഹ്യൂമിന് നന്ദി പറഞ്ഞ് കൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പങ്ക് വെച്ചതോടെയാണ് താരം ടീം വിട്ട കാര്യം ഏറെക്കുറെ ഉറപ്പായത്. നേരത്തെ സെര്‍ബിയന്‍ മുന്നേറ്റ താരം സ്റ്റൊജനോവിച്ചിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് ഹ്യൂം ടീം വിടുന്നത് കൊണ്ടാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇയാന്‍ ഹ്യൂം ടീം വിട്ടോ എന്ന കാര്യത്തില്‍ പക്ഷേ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. മുപ്പത്തിനാലുകാരനായ ഇയാന്‍ ഹ്യൂം കഴിഞ്ഞ നാല് സീസണുകളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച താരമാണ്. 014 ലെ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള…

Read More

കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഡേവിഡ് ജയിംസ് തുടരും; പരിശീലനക്കരാര്‍ 2021 വരെ നീട്ടി

കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഡേവിഡ് ജയിംസ് തുടരും; പരിശീലനക്കരാര്‍ 2021 വരെ നീട്ടി

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി തുടരാന്‍ ക്ലബും ഡേവിഡ് ജെയിംസുമായി ദീര്‍ഘകാല കരാറില്‍ ഒപ്പു വച്ചു. കരാര്‍ പ്രകാരം 2021 വരെ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി തുടരും. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തതു. ഡേവിഡ് ജയിംസിന്റെ ശിക്ഷണത്തില്‍ ടീം മികവ് ഉയര്‍ത്തി ഐ.എസ്.എല്‍ ഉദ്ഖാടന സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. ടീം അസിസ്റ്റന്റ് കോച്ച് ഹെര്‍മന്‍ ഹ്രിഡാര്‍സണ്ണിന്റെയും കാലാവധി നീട്ടികൊണ്ടു കരാറില്‍ ഒപ്പുവച്ചു. ‘കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി തന്നെ വീണ്ടും തിരഞ്ഞെടുത്തതില്‍ ടീമിനോട് നന്ദിയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പിന്തുണയുള്ള ഒരു ഫുട്‌ബോള്‍ ടീമിന്റെ തലപ്പത്തിരിക്കുവാനും ഐ.എസ്.എല്‍ സീസണില്‍ മറ്റൊത്തൊരു ടീമിനോടും മത്സരിക്കാന്‍ കെല്‍പ്പുള്ള ഒരു ടീമിനെ നയിക്കുവാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്’ ഡേവിഡ് ജെയിംസ് പ്രതികരിച്ചു. ‘ക്‌ളബ് അംഗങ്ങളും ഞാനും…

Read More

സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്; എ.ടി.കെയ്‌ക്കെതിരെ 2-2

സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്; എ.ടി.കെയ്‌ക്കെതിരെ 2-2

കൊല്‍ക്കത്ത: ബ്ലാസ്‌റ്റേഴ്‌സ്-എ.ടി.കെ നിര്‍ണായക മല്‍സരം സമനിലയില്‍. മത്സരത്തില്‍ രണ്ട് തവണ ലീഡ് നേടിയെങ്കിലും അത് നില നിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 34ാം മിനിട്ടില്‍ ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സന്റെ ഗോളിലുടെ ബ്ലാസ്‌റ്റേഴ്‌സാണ് മുന്നിലെത്തിയത്. 39ാം മിനിട്ടില്‍ ഇംഗ്ലീഷ് താരം റയാന്‍ ടൈലര്‍ ഗോള്‍ മടക്കി. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. ദിമിത്രി ബെര്‍ബോറ്റോവിന്റെ ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം. 73ാം മിനിട്ടില്‍ ഗോള്‍ തിരിച്ചടിച്ച് കൊല്‍ക്കത്ത മല്‍സരം സമനിലയിലാക്കി (2-1). മല്‍സരത്തിന്റെ അവസാന നിമഷങ്ങളില്‍ ചില മികച്ച നീക്കങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു. എവേ മല്‍സരങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു ടീം സമനിലയില്‍ തളക്കുന്നത്. പ്ലേ ഓഫിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമായിരുന്നു.

Read More

വിനീതിന്റെ ഗോളില്‍ മഞ്ഞപ്പടയ്ക്ക് വിജയം

വിനീതിന്റെ ഗോളില്‍ മഞ്ഞപ്പടയ്ക്ക് വിജയം

കൊച്ചി:മലയാളി താരങ്ങള്‍ നിറഞ്ഞുനിന്ന ഐഎസ്എല്‍ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേറേഴ്‌സിന് വിജയം. സി.കെ വിനീതിന്റെ ഏക ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം നേടാനായത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ പകുതിയിലെ 24 ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ പിറന്നത്. പൂര്‍ണമായും മലയാളി ടച്ചുള്ള ഗോള്‍. സ്വന്തം ബോക്‌സില്‍നിന്ന് മൈതാന മധ്യത്തിലേക്ക് ക്യാപ്റ്റന്‍ ജിങ്കാന്‍ ഉയര്‍ത്തി നല്‍കിയ പന്ത് പിടിച്ചെടുത്ത് വലതു പാര്‍ശ്വത്തിലൂടെ ശരവേഗം മുന്നേറിയ റിനോ ആന്റോയ്ക്ക് അവകാശപ്പെട്ടതാണ് ഗോളിന്റെ പകുതി ക്രെഡിറ്റും. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ നിരയെ പിളര്‍ത്തി ബോക്‌സിലേക്ക് റിനോയുടെ സുന്ദരന്‍ ക്രോസ്. നെഞ്ചൊപ്പമെത്തിയ പന്തിനെ വിനീത് വായുവില്‍ ഉയര്‍ന്ന് ചാടി ഹെഡ് ചെയ്തു. ടി.പി രഹനേഷിനെ മറികടന്ന് പന്ത്…

Read More

ആക്രമിച്ച് മുന്നേറിയെങ്കിലും ഗോളില്ല: ബ്ളാസ്റ്റേഴ്സിന്റെ രണ്ടാം മത്സരവും സമനില

ആക്രമിച്ച് മുന്നേറിയെങ്കിലും ഗോളില്ല: ബ്ളാസ്റ്റേഴ്സിന്റെ രണ്ടാം മത്സരവും സമനില

കൊച്ചി: കേരള ബ്ളാസ്റ്റേഴ്സ് ഒരിക്കല്‍ക്കൂടി ഗോളടിക്കാന്‍ മറന്നു. ഐഎസ്‌എല്‍ നാലാം പതിപ്പിലെ നവാഗതരായ ജംഷെഡ്പുര്‍ എഫ്സിയോടും ബ്ളാസ്റ്റേഴ്സ് സമനില വഴങ്ങി (0-0). എടികെയുമായുള്ള ആദ്യകളിയെ അപേക്ഷിച്ച്‌ കളിയില്‍ നിയന്ത്രണം നേടിയെങ്കിലും ഗോള്‍ നേടുന്നതില്‍ ബ്ളാസ്റ്റേഴ്സ് പരാജയപ്പെട്ടു. ആദ്യപകുതിയില്‍ തിളങ്ങിയ ബ്ളാസ്റ്റേഴ്സ് ഒടുവില്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഗോളി പോള്‍ റെചുകയുടെ മിന്നുന്നപ്രകടനമാണ് അവസാനിമിഷം ബ്ളാസ്റ്റേഴ്സിനെ തോല്‍വിയില്‍നിന്ന് രക്ഷിച്ചത്. ബ്ളാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകനായ സ്റ്റീവ് കൊപ്പലിന്റെ ജംഷെഡ്പുര്‍ എഫ്സിക്കും ഇത് തുടര്‍ച്ചയായ രണ്ടാം ഗോളില്ലാക്കളിയാണ്. ഡിസംബര്‍ മൂന്നിന് മുംബൈ സിറ്റി എഫ്സിയുമായാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.  എന്നാല്‍ അക്രമങ്ങളിലൂടെയും പ്രത്യാക്രമണങ്ങളിലൂടെയും തിരച്ചടിച്ച ജംഷഡ്പ്പൂര്‍ നിരവധി ഗോളെന്ന് ഉറപ്പിച്ച നീക്കങ്ങള്‍ നടത്തി. ബ്ളാസ്റ്റേഴ്സ് ഗോളി പോള്‍ റച്ചൂബ്ക്കെയുടെ മികവ് മത്സരത്തില്‍ നിര്‍ണ്ണായകമായി. മികച്ച അരഡസന്‍ സേവുകളാണ് പോള്‍ ബ്ളാസ്റ്റേഴ്സിന് വേണ്ടി നടത്തിയത്. ഒമ്ബതാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ ക്രോസില്‍ മലയാളി താരം…

Read More

സ്പാനിഷ് നാട്ടില്‍ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

സ്പാനിഷ് നാട്ടില്‍ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

സ്പാനിഷ് ക്ലബായ അത്ലെറ്റിക്ക് ഡി കോയിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഐഎസ്എല്‍ നാലാം സീസണിന് മുന്നോടിയായി പ്രീ സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സാണ് വിജയം കൊയ്തത്. ബ്ലാസ്റ്റേഴ്സിനായി വിദേശ താരം പേക്കുസണ്‍ ആണ് വലകുലുക്കിയത്. ക്വിന്റാന ബുര്‍ഗോസില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും കനത്ത പോരാട്ടമാണ് കാഴ്ചവച്ചത്. ഇരു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ആയില്ല. രണ്ടാം പകുതിയില്‍ പേക്കുസണ്‍ ബൂട്ടിലുടെ ആണ് ബ്ലാസ്റ്റേഴ്സ് നിര്‍ണ്ണായകമായ ഗോള്‍ സ്‌കോര്‍ ചെയ്തത്. അന്‍ഡാലൂഷ്യന്‍ ലീഗിലെ അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന ടീം ആണ് അത്ലെറ്റിക് ഡി കോയിന്‍. പുതിയ കോച്ച് റെനെ മ്യൂളിസ്റ്റര്‍ക്ക് കീഴില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയ മത്സരം എന്ന പ്രത്യേകത ഈ കളിയ്ക്കുണ്ട്. വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രീസീസണ്‍ മത്സരങ്ങള്‍ കളിച്ചേക്കും….

Read More

ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, കപ്പടിക്കാന്‍

ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, കപ്പടിക്കാന്‍

ആവേശ തിരയിളക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടുതവണ കൈയെത്തും ദൂരത്ത് കിരീടം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ രണ്ടും കല്‍പിച്ചാണ് കളിക്കളത്തിലേക്കിറങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായിരുന്ന ദിമിത്താര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഘാനയുടെ കറേജ് പെക്യൂസണ്‍ എന്നിവര്‍ക്കൊപ്പം ഇയാന്‍ ഹ്യൂം കൂടി ടീമില്‍ എത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കി.  ഈ പ്രതീക്ഷകളിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ പന്തുതട്ടിത്തുടങ്ങുന്നു. കൃതൃമായ പരിശീലനത്തോടെ കപ്പില്‍ മുത്തം വെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും ആരാധകരും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അണ്ടര്‍ 17 ലോകകപ്പിനും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ത്യ ന്യുസീലന്‍ഡ് 2020 ക്രിക്കറ്റിനും കളമൊരുങ്ങന്നതിനാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഘട്ട പരിശീലനം ഹൈദരാബാദില്‍ വെച്ചാണ് നടക്കുന്നത്. മുഖ്യപരിശീലകന്‍ റെനി മ്യൂളന്‍സ്റ്റീന്‍ അടുത്തയാഴ്ച ടീമിനൊപ്പം ചേരും. അതുവരെ അസിസ്റ്റന്റ് കോച്ച് തങ്‌ബോയ് സിങ്‌ടോ ക്യാംപിന് നേതൃത്വം നല്‍കും. ടീമിന്റെ രണ്ടാംഘട്ടപരിശീലനം സ്‌പെയ്‌നിലാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാംഘട്ട പരിശീലനത്തില്‍…

Read More

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മൂന്നാമത്തെ വിദേശ താരം

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മൂന്നാമത്തെ വിദേശ താരം

ബ്ലാസ്റ്റേഴ്്സിലേക്ക് വീണ്ടുമൊാരു വിദേശ താരം കൂടി. സെര്‍ബിയന്‍ പ്രതിരോധ താരമായ നെമാന്‍ജ ലാകിക്-പെസികായാണ് ബ്ലാസ്റ്റേഴ്സ് നിരയിലെത്തിയ മൂന്നാമത്തെ വിദേശ താരം, കഴിഞ്ഞ ദിവസം ഘാനയില്‍ നിന്നുള്ള അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ കറേജ് പെക്കുസനെ ബ്ലാസ്റ്റേഴ്സ് സ്വന്തം നിരയിലെത്തിച്ചിരുന്നു. 25 കാരനായ പെസിക് സെന്റര്‍ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ഓസ്ട്രേലിയന്‍ ഫസ്റ്റ് ലീഗ് ക്ലബ്ബായ കാപെന്‍ബര്‍ഗറിന്റെ താരമായിരുന്നു നെമാന്‍ജ. ആറടിയിലേറെ ഉയരമുള്ള താരം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് കരുത്താകും. കഴിഞ്ഞദിവസമാണ് ഘാനയില്‍ നിന്നുള്ള അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കറേജ് പെക്കൂസനനുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടത്. സ്ലോവേക്യന്‍ ലീഗില്‍ കളിച്ചു തഴമ്പിച്ചാണ് ഗോളടിക്കാനും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു കളിക്കാനും കഴിവുള്ള താരത്തിന്റെ വരവ്. കേവലം 22 വയസ് മാത്രം പ്രായമുള്ള പെക്കൂസന്‍ കഴിഞ്ഞ സീസണില്‍ 23 കളികളില്‍ നാലു തവണ വലകുലുക്കിയിരുന്നു. ഘാനയുടെ വിവിധ പ്രായപരിധിയിലുള്ള ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്ത…

Read More

കലൂര്‍ സ്റ്റേഡിയത്തിന് അപൂര്‍വ്വ റെക്കോര്‍ഡ്

കലൂര്‍ സ്റ്റേഡിയത്തിന് അപൂര്‍വ്വ റെക്കോര്‍ഡ്

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പുതിയൊരു റെക്കോര്‍ഡ് കൂടി. ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഉണ്ടാക്കിയ ആരവം കൊണ്ട് സ്റ്റേഡിയത്തിന് ഒരു റെക്കോര്‍ഡ് നേടികൊടുത്തിരിക്കുകയാണ് ആരാധകര്‍. ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം എന്ന പദവിയാണ് ഇപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തിന് സ്വന്തമായിരിക്കുന്നത്. 128ഡെസിബല്‍ ശബ്ദമാണ് ഫൈനല്‍ നടന്ന ദിവസം സ്റ്റേഡിയത്തില്‍ മുഴങ്ങിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 54,146 പേരാണ് അന്ന് കളി കാണാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. സെമിഫൈനല്‍ ദിനത്തില്‍ 123 ഡെസിബലായിരുന്നു ശബ്ദതീവ്രത. അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ്ബായ കന്‍സാസ് സിറ്റി ചീഫ്‌സിന്റെ ആരാധകര്‍ ആരോഹെഡ് സ്റ്റേഡിയത്തില്‍ 2014 സെപ്തംബര്‍ 29ന് ഉണ്ടാക്കിയ 142.2 ഡെസിബെല്‍ ആണ് നിലവില്‍ ഉള്ള ലോക റെക്കോഡ്.

Read More

ആദ്യപകുതി സമാസമം

ആദ്യപകുതി സമാസമം

കേരളാ ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പോരാട്ടത്തിന്റെ ആദ്യപകുതി സമാസമം. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിക്കുന്നത്. 37ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയുടെ ഹെഡര്‍ ഗോളില്‍ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിനെ 44ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം സെറീനോ നേടിയ ഹെഡര്‍ ഗോളിലാണ് കൊല്‍ക്കത്ത സമനിലയില്‍ പിടിച്ചത്.

Read More