ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ടി വി രാജേഷ് കൊലക്കേസ് പ്രതി

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ടി വി രാജേഷ് കൊലക്കേസ് പ്രതി

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് സഭയില്‍ ബഹളമായി. പ്രതിഷേധവുമായി സഭാ കവാടത്തില്‍ കുത്തിയിരിക്കുകയാണ് അംഗങ്ങള്‍. എന്നാല്‍ കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസില്‍ കേസിന് സര്‍ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല എന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ സഭയില്‍ ബഹളമായി. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎല്‍എ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎല്‍എയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുന്‍പ്രതിപക്ഷം കോടതി…

Read More

നിയമസഭയില്‍ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ വാക്കേറ്റം; മര്യാദയില്ലാതെ പ്രതിഷേധിക്കരുതെന്ന് സ്പീക്കറുടെ ശാസന

നിയമസഭയില്‍ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ വാക്കേറ്റം; മര്യാദയില്ലാതെ പ്രതിഷേധിക്കരുതെന്ന് സ്പീക്കറുടെ ശാസന

നിയമസഭയില്‍ ബഹളത്തിനിടെ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ വാക്കേറ്റം. മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് സംഭവം. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയതിന് പിന്നാലെ മന്ത്രി എം.എം മണിക്ക് വ്യക്തിപരമായി വിശദീകരണത്തിന് അവസരം നല്‍കിയതോടെയാണ് പ്രതിപക്ഷത്തിന്റെ ബഹളം ശക്തമായത്.സഭയുടെ കീഴ് വഴക്കം സ്പീക്കര്‍ ലംഘിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ കറുത്ത ബാനറും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിഷേധിച്ചു. എംഎല്‍എമാരായ അന്‍വര്‍ സാദത്തും എല്‍ദോസ് കുന്നപ്പളളിയും സ്പീക്കറുടെ ഡയസിനുളളിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചു. കൂടാതെ സ്പീക്കറിന്റെ ചെയര്‍ മറയ്ക്കുന്ന രീതിയിലായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളങ്ങള്‍. ഇരിപ്പിടം മറയ്ക്കുന്ന രീതിയില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് കാട്ടിയാണ് സ്പീക്കര്‍ കയര്‍ത്തത്. മര്യാദയില്ലാതെ പ്രതിഷേധിക്കരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുകയും ചെയ്തു. കറുത്ത ബാനറുകളുമായി സഭയില്‍ എത്തുന്നത് അംഗീകരിക്കാനാകില്ല. മറ്റ് നിയമസഭകളില്‍ ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഇല്ലെന്നും സ്പീക്കര്‍…

Read More

മൂന്ന് ലക്ഷം രൂപയ്ക്ക് എംഎല്‍എമാര്‍ക്ക് സൗജന്യ യാത്രാ

മൂന്ന് ലക്ഷം രൂപയ്ക്ക് എംഎല്‍എമാര്‍ക്ക് സൗജന്യ യാത്രാ

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് ഇനി മൂന്ന്! ലക്ഷം രൂപയുടെ സൗജന്യ യാത്രാ കൂപ്പണുകള്‍ ലഭിക്കും. യാത്രാകൂപ്പണുകള്‍ 2.75 ലക്ഷത്തില്‍ നിന്നു മൂന്നു ലക്ഷം രൂപയാക്കിയാണ് ഇപ്പോള്‍ മന്ത്രിസഭ വര്‍ദ്ധിപ്പിക്കുന്നത്. . മുന്‍ നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം നിലവിലുള്ളതില്‍ നിന്നു 10,000 രൂപ കൂട്ടും റെയില്‍വേ യാത്രാക്കൂലി, പെട്രോള്‍ അലവന്‍സ് എന്നിവയ്ക്കായാണു തുക. ഇതില്‍ നിന്ന് ഓരോ ഇനത്തിനും എത്ര രൂപ വീതം വേണമെന്നു കണക്കാക്കി അറിയിക്കേണ്ടത് എംഎല്‍എമാരാണ്. മുന്‍പ് ഇക്കാര്യത്തില്‍ നിയമഭേദഗതി വേണമായിരുന്നു. ഇപ്പോള്‍ അത് വേണ്ട. കഴിഞ്ഞതവണ നിയമ ഭേദഗതി വരുത്തിയപ്പോള്‍ പുതിയ ബില്‍ കൊണ്ടുവരാതെ തന്നെ മന്ത്രിസഭയ്ക്കു ഇന്ധനവില വര്‍ധന അനുസരിച്ചു ബത്തയില്‍ മാറ്റം വരുത്തി നല്‍കാമെന്നു കൂട്ടിച്ചേര്‍ത്തിരുന്നു. അത് പ്രകാരമാണ് സൌജന്യയാത്ര കൂപ്പണുകള്‍ മൂന്ന്! ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്.

Read More