‘ കീര്‍ത്തി സുരേഷ് പടം പാതിയില്‍ വച്ച് നിര്‍ത്തി… ! ‘

‘ കീര്‍ത്തി സുരേഷ് പടം പാതിയില്‍ വച്ച് നിര്‍ത്തി… ! ‘

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തെലുങ്ക് സിനിമാ ലോകത്തു നിന്നും കീര്‍ത്തിക്കെതിരെയുണ്ടായ പരാതിക്കാണ് ആരാധകര്‍ ഇപ്പോള്‍ കാരണം തേടുന്നത്. കരാര്‍ ചെയ്ത പടം പാതിയില്‍ വച്ച് നിര്‍ത്തി കീര്‍ത്തി പിന്മാറി എന്നാണ് പരാതി. നരേഷ് ബാബുവിന്റെ മകന്‍ നവീനെ നായകനാക്കിയാണ് ചിത്രം ഒരുക്കാന്‍ നിന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവീന്‍ മറ്റൊരു ചിത്രത്തിലൂടെ തുടക്കം കുറിക്കാനിരുന്നിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ആ ചിത്രം പാതിവഴിയില്‍ നിന്നു പോയി. READ MORE: ” ലുങ്കി സ്‌റ്റൈലില്‍ അമല ” ; വൈറലായി ഫോട്ടോ.. ! അന്ന് തെലുങ്ക് സിനിമാ ലോകത്തിന് കീര്‍ത്തിയെ പരിചയമില്ല. ഒരു മലയാളി നടിയുടെ മകള്‍ എന്നതിനപ്പുറമൊരു ഐഡന്റിറ്റി തെലുങ്ക് സിനിമാ ലോകത്ത് അന്ന് കീര്‍ത്തിക്കിലായിരുന്നു. ഇനി…

Read More

വൈറലായി കീര്‍ത്തി സുരേഷിന്റെ ഫോട്ടോഷൂട്ട്

വൈറലായി കീര്‍ത്തി സുരേഷിന്റെ ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മഹാനടിയുടെ വിജയം കീര്‍ത്തിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്. വിജയ് നായകനാവുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ കീര്‍ത്തിയാണ് നായികാ വേഷത്തില്‍ എത്തുന്നത്. വിജയ് ചിത്രത്തിനു പുറമെ വിക്രമിനൊപ്പമുളള സാമി 2,വിശാലിനൊപ്പമുളള സണ്ടക്കോഴി 2 തുടങ്ങിയ സിനിമകളും കീര്‍ത്തിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. തമിഴിനു പുറമെ തെലുങ്കിലും കീര്‍ത്തിയെ തേടി സൂപ്പര്‍ താര ചിത്രങ്ങള്‍ എത്തുന്നുണ്ട്. എസ്എസ് രാജമൗലിയൊരുക്കുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തിയാവും നായികാ വേഷത്തില്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജൂനിയര്‍ എന്‍ടിആറും,രാംചരണ്‍ തേജയും നായകന്‍മാരായി എത്തുന്ന ചിത്രത്തിലാണ് കീര്‍ത്തി നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ കീര്‍ത്തി നടത്തിയൊരു ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിവോ ലാമോര്‍ എന്ന ലൈഫ്സ്‌റ്റൈല്‍ മാഗസിനു വേണ്ടിയായിരുന്നു കീര്‍ത്തി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. ഫോട്ടോഷൂട്ട് വീഡിയോയില്‍ പുതിയ മേക്ക് ഓവറിലാണ് കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഴയ…

Read More

വിക്രം സിനിമയില്‍ നായികമാരായി തൃഷയും കീര്‍ത്തിയും

വിക്രം സിനിമയില്‍ നായികമാരായി തൃഷയും കീര്‍ത്തിയും

വിക്രം സിനിമയില്‍ നായികമാരായി തൃഷയും കീര്‍ത്തിയും വിക്രമും തൃഷയും നായികാനായകന്‍മാരായെത്തിയ സാമിയുടെ രണ്ടാം ഭാഗത്ത് തൃഷയ്‌ക്കൊപ്പം കീര്‍ത്തി സുരേഷും എത്തുന്നുണ്ട്. തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സിങ്കം 3ക്ക് ശേഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ഇരുവരുടെയും കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നതെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. തൃഷയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരണം തീരുമാനിച്ചിട്ടുള്ളത്. ചെന്നൈ, തിരുനെല്‍വേലി, ഡല്‍ഹി, മസൂറി, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളത്. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി ഇപ്പോള്‍ തമിഴകത്തിന്റെ സ്വന്തം താരമായി മാറിക്കഴിഞ്ഞു. തമിഴകത്തിന്റെ സ്വന്തം താരമായ തൃഷയാവട്ടെ ആദ്യ മലയാള ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Read More

പട്ടു സാരിയും ചുവന്ന വലിയ വട്ടപ്പൊട്ടും വാലിട്ടെഴുതിയ കണ്ണും; കീര്‍ത്തിയുടെ പുതിയ ലുക്കിനു പിന്നിലെ രഹസ്യം !

പട്ടു സാരിയും ചുവന്ന വലിയ വട്ടപ്പൊട്ടും വാലിട്ടെഴുതിയ കണ്ണും; കീര്‍ത്തിയുടെ പുതിയ ലുക്കിനു പിന്നിലെ രഹസ്യം !

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് മഹാനദി. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷാണ്. ശരീരഭാരം കൂട്ടിയും മറ്റും സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം നടി നടത്തുന്നുണ്ട്. അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ കീര്‍ത്തിയുടെ ഒരു ചിത്രം വൈറലായി മാറിയിരുന്നു. പട്ടുസാരിയുടുത്ത് പൊട്ടു തൊട്ടു വലിയ കമ്മലും മാലയും ധരിച്ച് നില്‍ക്കുന്ന കീര്‍ത്തിയുടെ ചിത്രം കണ്ടപ്പോള്‍ സാവിത്രിയുടെ ലുക്കാണെന്ന് പലരും തെറ്റിധരിച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് കീര്‍ത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഹാനദിയിലെ ലുക്ക് ഇതല്ലെന്നും താന്‍ ഒരു പ്രമുഖ വസ്ത്ര സ്ഥാപനത്തിന് നല്‍കിയ പരസ്യത്തിലെ ചിത്രമാണെന്നുമാണ് കീര്‍ത്തി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ചിത്രം പങ്കുവെച്ച് കീര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. മഹാനദിയിലെ ചിത്രങ്ങളൊന്നും അടുത്തൊന്നും പുറത്ത് വന്നിട്ടില്ല. മഹാനദിയില്‍ തമിഴ് സൂപ്പര്‍ സ്റ്റാറും സാവിത്രിയുടെ ഭര്‍ത്താവുമായിരുന്ന ജെമിനി ഗണേശന്റെ…

Read More

സണ്ടക്കോഴിയുമായി വീണ്ടും വിശാല്‍; നായിക കീര്‍ത്തി സുരേഷ്

സണ്ടക്കോഴിയുമായി വീണ്ടും വിശാല്‍; നായിക കീര്‍ത്തി സുരേഷ്

സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ നായികയായി സാമന്തയുടെയും മഞ്ജിമ മോഹന്റെയും പേരുകളാണ് പറഞ്ഞു കേട്ടത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. 2005ല്‍ വിശാലിനെ നായകനാക്കി ലിംഗുസ്വാമി ഒരുക്കിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ലിംഗുസ്വാമി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രത്തില്‍ കീര്‍ത്തിയാണ് നായികയെന്ന് വിശാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ് കിരണ്‍, യുവന്‍ ശങ്കര്‍ രാജാ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. മലയാള നടനും സംവിധായകനുമായ സത്യരാജും ചിത്രത്തില്‍ ഒരു സുപ്രധാന വെഷത്തില്‍ എത്തുന്നതായാണ് വിവരം

Read More