രുദ്ര ഗുഹ സാധാരണ ഗുഹയല്ലാ!… പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം, 24 മണിക്കൂറും പരിചാരകന്‍, ടെലഫോണ്‍, വൈദ്യുതി തുടങ്ങി ആധുനിക സൗകര്യങ്ങള്‍

രുദ്ര ഗുഹ സാധാരണ ഗുഹയല്ലാ!… പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം, 24 മണിക്കൂറും പരിചാരകന്‍, ടെലഫോണ്‍, വൈദ്യുതി തുടങ്ങി ആധുനിക സൗകര്യങ്ങള്‍

കേദാര്‍നാഥ്: പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാന്ത ധ്യാനത്തിനെത്തിയതോടെ കേദാര്‍നാഥിലെ രുദ്ര ഗുഹയും പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുകയാണ്. ഗൂഗിളിലും മറ്റും ഏവരും തിരയുന്നത് രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്നതാണ്. ‘രുദ്ര’യിലെ ഏകാന്ത ധ്യാനത്തിന്റെ വിവരങ്ങളറിയാന്‍ ശ്രമിക്കുന്നവരും കുറവല്ല. കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. വെട്ടുകല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്‍ക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നതിനായി…

Read More