” വിദ്യാ ബാലന്റെ ‘തുമാരി സുലു’ ജ്യോതികയുടെ ‘കാട്രിന്‍ മൊഴിയായ്’ വരുന്നു… ”

” വിദ്യാ ബാലന്റെ ‘തുമാരി സുലു’ ജ്യോതികയുടെ ‘കാട്രിന്‍ മൊഴിയായ്’ വരുന്നു… ”

വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു. ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥയില്‍ നായികയായി വിദ്യാ ബാലനും എത്തിയപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക. കാട്രിന്‍ മൊഴി വലിയൊരു വെല്ലുവിളിയാണെന്നാണ് നായിക ജ്യോതിക പറയുന്നത്. ഒരു സിനിമയുടെ റീമേക്ക് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. വിജയം ആവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തമുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് സംവിധായകന്‍ രാധാമോഹനൊപ്പം ജോലി ചെയ്യുന്നത്. അദ്ദേഹത്തില്‍ ഒരു മാറ്റവുമില്ല. മൊഴി ഷൂട്ട് ചെയ്ത കാലത്തുള്ളതു പോലെ തന്നെ- ജ്യോതിക പറയുന്നു. കരിയര്‍ മൊത്തം നോക്കിയാല്‍ സൂര്യ, അജിത്, മാധവന്‍ തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എളുപ്പമായിരുന്നു. കാട്രിന്‍ മൊഴിയില്‍ വിദാര്‍ഥും അങ്ങനെ നമുക്ക് പിന്തുണ നല്‍കുന്ന ആളാണ്- ജ്യോതിക…

Read More