ദേവദാസി സമ്പ്രദായത്തിനെതിരെ സിപിഎമ്മിന്റെ മൂന്നാമത് സംസ്ഥാന സമ്മേളം കര്‍ണാടകയില്‍

ദേവദാസി സമ്പ്രദായത്തിനെതിരെ സിപിഎമ്മിന്റെ മൂന്നാമത് സംസ്ഥാന സമ്മേളം കര്‍ണാടകയില്‍

ബെംഗളൂരു: ദേവദാസി സമ്പ്രദായത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിമോചിപ്പിക്കുന്നതിന് സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ മൂന്നാമത് സംസ്ഥാന സമ്മേളം നടന്നു. ആയിരക്കണക്കിന് ദേവദാസികളാണ് ബെല്ലാരിയിലെ ഹോസ്‌പോട്ടില്‍ ഞായറാഴ്ച നടന്ന റാലിയില്‍ പങ്കെടുത്തത്. ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നിയമം 1982 ല്‍ കര്‍ണ്ണാടകയില്‍ പ്രാബല്യത്തിലായെങ്കിലും ഈ സമ്പ്രദായം ഇപ്പോഴും ഇവിടെ നിലവിലുണ്ട്. ഒരുലക്ഷത്തോളം ദേവദാസികളാണ് കര്‍ണാടകയിലുള്ളത്. വിശ്വാസത്തിന്റെ പേര് പറഞ്ഞ് സമ്പന്നരും സവര്‍ണ്ണരുമായ ഒരു വിഭാഗം ദേവദാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം മുന്‍കൈ എടുത്ത് കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടന ആരംഭിക്കുന്നത്. ദേവദാസി സമ്പ്രദായത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ പാര്‍ട്ടി ഒപ്പം കൂട്ടുകയും ചെയ്യുന്നുണ്ട് ഇവിടെ. പാര്‍ട്ടിയുടെ ദാവന്‍ഗേരെ ജില്ലാ സെക്രട്ടറി ടി വി രേണുകാമ്മ മുന്‍ ദേവദാസിയായിരുന്നു. ആയിരക്കണക്കിന് പെണ്‍കുട്ടികളെ ദേവദാസി സമ്പ്രദായത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി…

Read More

മനസ്സ് കുളിര്‍പ്പിക്കും ഇരുപ്പ് വെള്ളച്ചാട്ടം

മനസ്സ് കുളിര്‍പ്പിക്കും ഇരുപ്പ് വെള്ളച്ചാട്ടം

കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.  കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം കൂടിയാണിത്. ഒഴുക്ക് കൂടുതലുള്ള സമയത്ത് വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതുമൊക്കെ അല്പം ശ്രദ്ധയോടെയാവണമെന്നുമാത്രം. അന്‍പത് രൂപയാണ് ആളൊന്നിന് പ്രവേശന ഫീസായി ഈടാക്കുന്നത്. ടിക്കറ്റ് നല്‍കുന്നിടത്തുനിന്നും വെള്ളച്ചാട്ടം വരെ കുറച്ച് ദൂരം നടക്കാനുണ്ട്. കുടിവെള്ളമല്ലാതെ മറ്റ് ആഹാര സാധനങ്ങളോ, പ്ലാസ്റ്റിക് കവറുകളോ ഇവിടെ അനുവദിക്കുന്നതല്ല. ടിക്കറ്റ് എടുക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് വാഹനങള്‍ പാര്‍ക്ക്…

Read More

മഴയ്ക്ക് കൂട്ട് പിടിച്ച് കര്‍ണാടകയിലേക്ക്….

മഴയ്ക്ക് കൂട്ട് പിടിച്ച് കര്‍ണാടകയിലേക്ക്….

സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ഒരു ദേശം പല ലോകം 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്. കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്. മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം.ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോഗിലേക്ക് മഴക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ വരുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വനപാത തന്നെ കാഴ്ചയുടെ ഉല്‍സവമാണ്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്ന സഹ്യന്റെ മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ലിംഗനമക്കി അണക്കെട്ടും വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന…

Read More

കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തും. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിന്റെ തീയതിയും ഇതോടൊപ്പം പ്രഖ്യാപിക്കും. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28ന് അവസാനിക്കും. മെയ് മാസത്തിനു മുന്‍പായി കര്‍ണാടകത്തില്‍ നിയസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സി.പി.എം എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി സജി ചെറിയാനാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും ബി.ജെ.പിയുടേത് പി.എസ് ശ്രീധരന്‍പിള്ളയുമാണ്.

Read More

വീണ്ടും ദുരഭിമാന കൊല; ദലിത് യുവാവിനെ വിവാഹം ചെയ്തു; ഗര്‍ഭിണിയായ മുസ്ലീം യുവതിയെ വീട്ടുകാര്‍ ജീവനോടെ കത്തിച്ചു

വീണ്ടും ദുരഭിമാന കൊല; ദലിത് യുവാവിനെ വിവാഹം ചെയ്തു; ഗര്‍ഭിണിയായ മുസ്ലീം യുവതിയെ വീട്ടുകാര്‍ ജീവനോടെ കത്തിച്ചു

ബെംഗളൂരു: ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് മുസ്ലിം യുവതിയെ കുടുംബാംഗങ്ങള്‍ ജീവനോടെ കത്തിച്ചു. ഗര്‍ഭിണിയായിരുന്ന ബാനു ബീഗം എന്ന യുവതിയെ ഒട്ടേറെ തവണ കുത്തിപ്പരുക്കേല്‍പ്പിച്ചതിനുശേഷമാണ് കത്തിച്ചത്. ബിജാപൂര്‍ ജില്ലയിലെ ഗുണ്ടനാകലയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ബാനുവിന്റെ മാതാവ്, സഹോദരി, സഹോദരന്‍, സഹോദരീ ഭര്‍ത്താവ് എന്നിവരെ അറസ്റ്റു ചെയ്തു. ബാനുവിന്റെ ഒളിവില്‍പോയ രണ്ടു സഹോദരിമാര്‍ക്കു വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസ് പറയുന്നത് ഇങ്ങനെയാണ്, ഇരുപത്തിയൊന്നുകാരിയായ ബാനു ബീഗവും സയാബന്ന ഷര്‍നപ്പാ കോന്നൂര്‍ (24) എന്ന ദലിത് യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈവര്‍ഷം ആദ്യമാണ് ഇക്കാര്യം വീട്ടില്‍ അറിഞ്ഞത്. അതോടെ ബാനുവിനെ നിര്‍ബന്ധിപ്പിച്ച് സയാബന്നയ്‌ക്കെതിരെ കുടുംബം കേസ് റജിസ്റ്റര്‍ ചെയ്യിച്ചു. പോസ്‌കോ ചുമത്തണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതി തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസ് ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും നാട്ടില്‍നിന്ന് ഒളിച്ചോടി വിവാഹം കഴിക്കുന്നത്. ബാനു ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഈമാസം…

Read More