കാന്തല്ലൂരില്‍ ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

കാന്തല്ലൂരില്‍ ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ചു. പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.

Read More

വേട്ടക്കാരന്‍ മലനിരകളില്‍ ‘നീലവസന്തം’..

വേട്ടക്കാരന്‍ മലനിരകളില്‍ ‘നീലവസന്തം’..

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന്‍ കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന്‍ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്‍മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.

Read More